wenewser-user

ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ 9.30ക്ക് വിദ്യാഗോപാല മന്ത്രാർച്ചന, വൈകിട്ട് 6.30ക്ക് സാംസ്കാരിക സമ്മേളനവും നടക്കും. സമാപദിവസമായ മാർച്ച് മൂന്നിന് വൈകിട്ട് ഏഴിന് ഗജവീരൻമാർ, ദേവവേഷങ്ങൾ, കരകം, കാവടി, പണ്ടിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മഹാതാലപ്പൊലി ഘോഷയാത്ര നടക്കും. നാലിന് പുലർച്ചെ കരകം…

Read More

പുസ്തക പ്രകാശനം സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി : ഒന്നര പതിറ്റാണ്ടിലേറെ മാനന്തവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാവറ വർക്കിച്ചേട്ടന്റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം മാർച്ച് 7 ന് ശനിയാഴ്ച്ച പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ സംഘാടക സമിതി രൂപികരിച്ചു. മാനന്തവാടി ഓഫീസേഴ്‌സ്‌ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ് കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 7ന് 4 മണിക്ക് ബ.മന്ത്രി ഒ.ആർ. കേളുവാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നഗരസഭാ ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിക്കും. പി.സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തും. പ്രമുഖ…

Read More

കാണ്മാനില്ല

വെള്ളമുണ്ട: മംഗലശ്ശേരി, കരുവണശ്ശേരി ഉന്നതിയിലെ ചന്ദ്ര(50) നെ 21.02.2026 മുതല്‍ കാണ്മാനില്ലെന്ന് പരാതി. ഇരുനിറം, കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള ടീഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളമുണ്ട പോലീസുമായി ബന്ധപ്പെടുക.   വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍: 04935 230332, എസ് എച്ച് ഓ : 9497947248. എസ്.ഐ: 9497980825

Read More

ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി.

ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി. വാകേരി യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി ചുമതലയേറ്റ ഫാ.ജോൺ കവിയിലിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ലിജി ജോർജ്, സി ഡി ഒ ഗിരിജ പീതാംബരൻ,സുനിൽ ടി.കെ.,വത്സല വിജയൻ എന്നിവർ സംസാരിച്ചു.പച്ചക്കറി തൈകളും വിതരണം ചെയ്തു.

Read More

വിജ്ഞാന കേരളം തൊഴില്‍മേളയില്‍ 55 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം

വിജ്ഞാന കേരളവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 55 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ സംഘടിപ്പിച്ച വിജ്ഞാന കേരളം തൊഴില്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷഅണന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ അന്വേഷകര്‍ക്ക് അവസരങ്ങള്‍ കണ്ടെത്താനുള്ള ഫലപ്രദമായ വേദിയാണ് തൊഴില്‍ മേളകള്‍. അനുയോജ്യമായ തൊഴില്‍ ലഭ്യമാകുന്നതോടൊപ്പം പ്രമുഖ സ്ഥാപന പ്രതിനിധികളെ നേരിട്ട് പരിചയപ്പെടാനുള്ള അവസരങ്ങളാണ് മേളകളിലുടെ സാധ്യമാകുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപെട്ടു. തൊഴില്‍ മേളയില്‍ 154 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. മേളയില്‍…

Read More

എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ് സൗകര്യം സജ്ജമായി

എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതിയ പാര്‍ക്കിങ് സൗകര്യം സജ്ജമായി. ലക്കിടി ദേശീയ പാതയ്ക്ക് സമീപമുള്ള താസ്സ ഹോട്ടലിനോട് ചേര്‍ന്നാണ് പാര്‍ക്കിങ് സൗകര്യം സജ്ജീകരിച്ചത്. സന്ദര്‍ശകര്‍ക്കായി ടിക്കറ്റ് കൗണ്ടറും ശുചിമുറി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തളിപ്പുഴ മുതല്‍ പാര്‍ക്കിങ് ഏരിയ വരെയുള്ള ദേശീയ പാതയോരത്ത് പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് സൈനേജ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിന് ചങ്ങല വേലി സജ്ജീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Read More

അവശരായ രോഗികള്‍ക്ക് തുണയായി സാന്ത്വനമിത്രങ്ങള്‍

അവശരായ രോഗികള്‍ക്ക് തുണയാവാന്‍ കുടുംബശ്രീയുടെ സാന്ത്വന മിത്രങ്ങളെത്തും. കിടപ്പുരോഗികള്‍, വയോധികര്‍ എന്നിവരെ പരിചരിക്കാന്‍ പരിശീലനം ലഭിച്ച സാന്ത്വനമിത്രങ്ങളാണ് വീടുകളിലെത്തുക. തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിലെ കിടപ്പുരോഗികള്‍ക്കും നിസഹായാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസമാകുന്ന സാന്ത്വനമിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മികച്ച കെയര്‍ ഗിവര്‍മാരെ വാര്‍ത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ആതുര സേവന രംഗത്ത് താത്പര്യവും സേവന മനോഭാവമുള്ളവരെ കണ്ടെത്തി ശാസ്ത്രീയമായ നൈപുണി പരിശീലനം നല്‍കിയാണ് സേവനത്തിന് സജ്ജരാക്കുന്നത്. ഒരു സഹായി എന്നതിലുപരി, രോഗീപരിചരണത്തില്‍ അടിസ്ഥാന…

Read More

വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ്

പുൽപ്പള്ളി : വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് പുൽപ്പള്ളി.   പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് ആവശ്യം ഉന്നയിച്ച് മീറ്റിംഗ് നടത്തി.     പുൽപ്പള്ളി ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് പട്ടികൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വളരെയേറെ ശല്യം ഉണ്ടാക്കുന്നു.   ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നവർക്ക് നേരെ ചില നേരങ്ങളിൽ തെരുവ് പട്ടികൾ…

Read More

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone of houses being built by Congress to be laid today)   ദുരന്തബാധിതർക്കായി ആകെ 100 വീടുകളാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓരോ കുടുംബത്തിനും എട്ട് സെന്റ് ഭൂമിയും 1041…

Read More

ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് മാര്‍ച്ച് ഒന്നിന് കൈമാറുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി. ടൗണ്‍ഷിപ്പിലെ പ്രധാന റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. വീടുകളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗ്രീന്‍ സ്‌പേസ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാവുകയാണ്.   ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 178 വീടുകളുടെ താക്കോല്‍ കൈമാറലും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വജയന്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് ടൗണ്‍ഷിപ്പില്‍ നിര്‍വഹിക്കും. ആയിരത്തിലധികം തൊഴിലാളികളാണ്…

Read More