പാല്‍വില ലിറ്ററിന് 56 രൂപയാക്കാൻ അനുമതി തേടി മില്‍മ; സര്‍ക്കാരുമായി സംഘര്‍ഷത്തിന് താല്‍പര്യമില്ലെന്ന് കെഎസ് മണി
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വർദ്ധിപ്പിക്കാൻ അനുമതി തേടി മില്‍മ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം. നിലവില്‍ 52 രൂപയാണ് വില. ഇത് 56 രൂപയാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മില്‍മ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പു തന്നെ ഇതില്‍ തീരുമാനമെടുക്കണമെന്ന്…
