Headlines

wenewser-user

    പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

    സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി മിനി പ്രഭാകരൻ ഉത്ഘാടന പ്രസംഗം നടത്തി. ഡോ അരുൺ ബേബി ” പാമ്പ് കടി:ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മുൻ കരുതലുകളും “എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് പങ്കെടുത്തു

    Read More

      സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ ധര്‍ണ നടത്തി.

      കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. താമരശേരി, പേര്യ, പക്രന്തളം ചുരങ്ങള്‍ വയനാട് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുക, ചൂരം റോഡുകളിലിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, താമരശേരി ചുരത്തില്‍ കുടിവെള്ളം, ടോയ്‌ലെറ്റ്് സൗകര്യം ഒരുക്കുക, മുടിപ്പിന്‍ വളവുകളില്‍ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കുക, മാനന്തവാടി, കണ്ണവം, കണ്ണൂര്‍, കൊട്ടിയൂര്‍, വൈത്തിരി പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ച് ഗാട്ട് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം….

      Read More

        റിനൈസന്‍സ് ലൈബ്രറി 71-ാം വാര്‍ഷികം ആഘോഷിച്ചു.

        ചെറുകര: ജില്ലയിലെ പ്രഥമ എ ഗ്രേഡ് ഗ്രന്ഥാലയമായ റിനൈസന്‍സ് ലൈബ്രറി 71-ാം വാര്‍ഷികം ആഘോഷിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല ഉദ്ഘാടനം ചെയ്തു. പ്രേമരാജ് ചെറുകര അധ്യക്ഷത വഹിച്ചു. ലൈബ്രറിയിലെ അക്ഷരക്കളരി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സത്യവതിയും സയന്‍സ് ക്ലബ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.ടി. സുഭാഷും ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സുമയ്യ, ബുഷ്‌റ കോമ്പി, പൊതുപ്രവര്‍ത്തകന്‍ ജുനൈദ് കൈപ്പാണി, ലൈബ്രറി രക്ഷാധികാരി മംഗലശേരി മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി…

        Read More

          ഹജ്ജിനു പോകുന്ന സ്ത്രീകൾക്ക് യാത്രയയപ്പ് നൽകി.

          വടുവൻചാൽ :മൂപ്പൈനാട് പഞ്ചായത്തിൽ നിന്ന് ഈ വർഷം ഹജിനു പോകുന്ന സ്ത്രീകൾക്ക് മൂപ്പൈനാട് പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻ്റ് ഫൗസിയ ബഷീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എ.കെ. സലിം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിതാ ലീഗ് സെക്രട്ടറി ഷഹർബാൻ സെയ്തലവി മൂഖ്യപ്രഭാഷണം നടത്തി . വനിത ലീഗ് ഭാരവാഹികളായ സഫിയ സമദ് , സുനീറ കബീർ, ഖദീജ ടീച്ചർ, ഗ്രാമ പഞ്ചായത്ത്…

          Read More

            കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

            കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലാകെ 400 കന്നുകുട്ടികള്‍ക്ക് 12,500 രൂപ നിരക്കില്‍ ഈ പദ്ധതി പ്രകാരം സബ്സിഡി ലഭിക്കും. ഇതിലൂടെ കര്‍ഷകരുടെ ഉത്പാദന ചെലവില്‍ ഗണ്യമായ കുറവ് വരും.   ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.എസ് പ്രേമന്‍ അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍…

            Read More

              വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

              മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. അന്നമ്മ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ കയറുന്നതിനിടയായിരുന്നു അപകടം. ബന്ധു വീട്ടിലേക്കുള്ള യാത്രയായിരുന്നു.

              Read More

                സംസ്ഥാനത്തു മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ സർക്കാർ അനുമതി.

                തിരുവനന്തപുരം: സംസ്ഥാനത്തു മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ സർക്കാർ അനുമതി. ലിറ്ററിന് 4 മുതൽ 6 രൂപ വരെ കൂട്ട ണമെന്ന ശുപാർശയാണ് അംഗീകരിച്ചത്. വർധന എത്ര വേണമെന്നത് ഇന്നു ചേരുന്ന മിൽമ ഡയ റക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും. ലിറ്ററിന് 4 രൂപ വർധിപ്പിക്കുമെന്നാണു സൂചന. തിരത്തെടുപ്പ് പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ പ്രഖ്യാപനം താമസിച്ചേക്കും . ലിറ്ററിന് 4 രൂപ വർധിപ്പിച്ചാൽ 2.40 രൂപ നേരിട്ട് കർഷകർക്കു ലഭ്യമാകും ബാക്കി തുക സൊസൈറ്റികൾക്കും വിൽപനക്കാർ…

                Read More

                  പ്രതിഷേധ സദസ് സംഘടിപ്പിച്ചു

                  കല്‍പറ്റ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക, സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഐഡിആർഎം, ബികെഎംയു, ആദിവാസി മഹാസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൽപറ്റ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.   അഖിലേന്ത്യാ ആദിവാസി മഹാസഭ സംസ്ഥന ട്രഷറര്‍ ടി മണി ഉദ്ഘാടനം ചെയ്തു. ജാതി വിവേചനത്തിന്റെ പേരില്‍ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മാനേജ്മെന്റ് ഭീകരതക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യരുതെന്ന്…

                  Read More

                    കോളരി ക്ഷേത്രം പുനരുദ്ധാരണം: ശ്രീകോവില്‍ ശിലാസ്ഥാപനം മേയ് ഒന്നിന്

                    കല്‍പ്പറ്റ: പുനരുദ്ധരിക്കുന്ന കോളേരി ശ്രീനാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ ശ്രീകോവില്‍ ശിലാസ്ഥാപനം മേയ് ഒന്ന് രാവിലെ 10.10നും 10.30നും ഇടയിലെ ശുഭമുഹൂര്‍ത്തത്തില്‍ പാലക്കാട് ശിവാനന്ദാശ്രം മേധാവി ബ്രഹ്മശ്രീ സ്വരൂപാനന്ദ മഹാരാജ് നിര്‍വഹിക്കും.   പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.ജി. സിബില്‍, പ്രസിഡന്റ് സന്തോഷ്‌കുമാര്‍ നീരാഞ്ജനം, വൈസ് ചെയര്‍മാന്‍ പി.എ. മുരളീധരന്‍, സെക്രട്ടറി ശ്രീധരന്‍ കൊള്ളികുന്നേല്‍, വൈസ് പ്രസിഡന്റ് ഗോപി മുണ്ടിയാനി, ജനറല്‍ കണ്‍വീനര്‍ മോഹനന്‍ ഇടമനക്കുളം, ജോയിന്റ് കണ്‍വീനര്‍ മോഹനന്‍ പുളിക്കല്‍ എന്നിവര്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.  …

                    Read More

                      വയനാട്ടില്‍ ജിയോ സിം ആക്ടിവേഷന്‍ റിട്ടെയിലര്‍മാര്‍ നിര്‍ത്തിവച്ചു

                      കല്‍പ്പറ്റ: വയനാട്ടില്‍ ജിയോ സിം ആക്ടിവേഷന്‍ റിട്ടെയിലര്‍മാര്‍ നിര്‍ത്തിവച്ചു. ജിയോയില്‍നിന്ന് എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ എന്നീ നെറ്റ്‌വര്‍ക്കുകളിലേക്ക് സൗജന്യ പോര്‍ട്ടിംഗ് പ്രഖ്യാപിച്ചു. തങ്ങളെ മുന്നില്‍നിര്‍ത്തി ജിയോ കമ്പനി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണിതെന്ന് മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ജില്ലാ രക്ഷാധികാരി വി.പി. ഇസ്മയില്‍, പ്രസിഡന്റ് സുല്‍ഫീക്കര്‍ പാറവീട്ടില്‍, വൈസ് പ്രസിഡന്റ് പി.പി. ഷംസുദ്ദീന്‍, ജില്ലാ കമ്മിറ്റിയംഗം എം. പ്രദീപ്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.   299 രൂപയില്‍ താഴെ തുകയ്ക്ക് റീ…

                      Read More