wenewser-user

    KL 15; ബസുകളിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ KSRTC, കുപ്പിക്ക് 13 രൂപ, ജീവനക്കാർക്ക് കമ്മീഷൻ

    ബസുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി.. 13 രൂപയ്ക്ക് ഒരുകുപ്പി വെള്ളം വിൽക്കാനാണ് തീരുമാനം. കേരള സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ’യാണ്, ‘കെ.എൽ-15’ എന്ന പേരിൽ കുടിവെള്ളം നൽകുന്നത്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ടു രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി നൽകും. എന്നാൽ, തൊഴിലാളി യൂണിയനുകളും കണ്ടക്ടർമാരും ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. എതിർപ്പു മറികടക്കാൻ, ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ, കരാർ ജീവനക്കാരെക്കൊണ്ട് ഉടൻ…

    Read More

      ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

      തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക.   നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമായി തുടങ്ങും. ഇത് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് നേരിയ…

      Read More

        ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ വരുന്നു; മെയ് ഒന്ന് മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നേക്കും

        രാജ്യത്തെ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്കിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ട്‌ടിച്ച വിതരണ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് വിതരണ ശൃംഖല കാര്യക്ഷമമാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. രണ്ട് ബുക്കിങ്ങുകൾക്കിടയിലുള്ള നിലവിലെ 25 ദിവസത്തെ ഇടവേളയിൽ മാറ്റം വന്നേക്കാം. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർധിപ്പിക്കാനാണ് ആലോചന. കൂടാതെ, വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഒടിപി (OTP) അല്ലെങ്കിൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ…

        Read More

          കുടുംബശ്രീ സിഡിഎസ് മെമ്പർമാർക്ക് പരിശീലനം

          കൽപ്പറ്റ: കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിൻ്റെ ഭാഗമായി സിഡിഎസ് സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും ശാക്തീരിക്കുന്നതിനും സിഡിഎസ് മെമ്പർമാർക്ക് പരിശീലനം നൽകി. കുടുംബശ്രീയുടെ സാമൂഹ്യ അധിഷ്ഠിത ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും, സംഘടനയുടെ വിവിധ തലങ്ങളുടെ ഘടനയുടെ വിശദീകരണം, പൊതു കർത്തവ്യങ്ങളും ചുമതലകളും, യോഗ നടപടിക്രമങ്ങൾ, ഫലപ്രദമായ ആശയവിനിമയം, സംഘടനയുടെ കെട്ടുറപ്പും പ്രവർത്തനക്ഷമതയും, നേട്ടങ്ങളും പ്രചോദനങ്ങളും തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി.   വിവിധ സി ഡി എസുകളിലെ സി ഡി എസ് അംഗങ്ങൾക്ക് നാല് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനത്തിലൂടെ…

          Read More

            ‘ക്ഷയ രോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’, ‘പോഷൻ പക്വാഡ’ എന്നീ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു.

            കുടുംബശ്രീ മിഷനും ആരോഗ്യവകുപ്പും സംയുക്തമായി എഫ് എൻ എച്ച് ഡബ്ലു പദ്ധതിയുടെ ഭാഗമായി, പനമരം കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ‘ക്ഷയ രോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’, ‘പോഷൻ പക്വാഡ’ എന്നീ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം നിർവഹിച്ചു . സി.ഡി.എസ് ചെയർപേഴ്സൺ ജാനകി ബാബു അധ്യക്ഷത വഹിച്ചു.മെമ്പർ സെക്രട്ടറി വിനോദ് കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോവ ഷാജഹാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജീഷ എൻ….

            Read More

              നൂറുദിന ക്ഷയരോഗ നിർമ്മാർജന ക്യാമ്പയിൻ സംഘടിപ്പിച്ചു

              കൽപ്പറ്റ നഗരസഭയും സിഡിഎസും ചേർന്ന് നൂറുദിന ക്ഷയ രോഗ നിർമാർജന ക്യാമ്പയിൻ്റെ ഭാഗമായി പോഷകാഹാരം മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് മൊമെൻ്റോയും നൽകി.ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ പി .വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

              Read More

                ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്പിന്നിലെന്നാണ് പ്രാഥമിക നിഗമനം

                ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. *പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36),* ഭാര്യ : നീതു മക്കൾ : അനുരാഗ്, അനുനന്ദ കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),* എന്നിവരാണ് മരിച്ചത്. ഇവർ ബെംഗളുരുവിലേക്കുള്ള യാത്രയിലായിരുന്നു. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

                Read More

                  പത്രപ്രവർത്തകർക്കായി കേന്ദ്ര സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണം

                  കൽപ്പറ്റ: രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തകർക്ക് പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണമെന്ന് സീനിയർ ജർണലിസ്റ്റ് ഫോറം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സുരക്ഷാ പദ്ധതി, കേന്ദ്ര ക്ഷേമനിധി, നാഷണൽ മീഡിയാ കമ്മീഷൻ തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും…

                  Read More

                    വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

                    ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് ആദിൽ, മുഹമ്മദ്‌ ഹഫീസ്.

                    Read More

                      എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്

                      തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്‍റെ ഫലവും പ്രഖ്യാപിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. ശേഷം ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്‍റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷ ഫലം ജൂൺല…

                      Read More