wenewser-user

    അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

    വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍ അറിയിച്ചു.

    Read More

      ലോക മലമ്പനി ദിനാചരണം നടത്തി

      കൽപ്പറ്റ: വയനാട് ജില്ല മലമ്പനി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ലോക മലമ്പനി ദിനാചരണം ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. പരിപാടിയുടെ അധ്യക്ഷത ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് കെ ബിന്ദു മലമ്പനി പ്രതിരോധം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസെടുത്തു. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി സുന്ദരന്‍ മലമ്പനി പ്രതിരോധ…

      Read More

        താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു

        ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ മെയ് 30നകം സമര്‍പ്പിക്കണമെന്നും ജനപ്രതിനിധികളേയും കുടുംബശ്രീ അംഗങ്ങളേയും ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ദുരന്തസാഹചര്യങ്ങളില്‍ വേഗത്തിലുള്ള പ്രതികരണവും മുന്‍കരുതലുകളും ഉറപ്പാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.   താപവാതം,…

        Read More

          ഉന്നത വിജയം നേടിയവരെ ആദരിച്ചു

          കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം റാങ്ക് നേടിയ അമല്‍ രവീന്ദ്രന്‍ എന്നിവരെയാണ് മൊമെന്റോ നല്‍കി ആദരിച്ചത്.

          Read More

            പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ

            വയനാട്: കോളിയാടി പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം. റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന ജിലി വിൽസെന്റ് ബത്തേരി ഭാഗത്തുനിന്നും വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

            Read More

              ദേശീയ സൈക്കിൾ പോളോ താരങ്ങളെ ആദരിച്ചു

              കൽപ്പറ്റ: ദേശീയ സൈക്കിൾ പോള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയു ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന ഫാത്തിമ, നസ്‌ല ഫാത്തിമ, എ. സഫ, കോച്ച് ദിയൂഫ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ ചടങ്ങിൽ അസോസിയേഷൻ ട്രഷറർ കെ.വി. ഹാരിഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന…

              Read More

                കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

                കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക   *തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.*   പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.   പുറം ജോലികളിൽ ഏർപ്പെടുന്നവർ,…

                Read More

                  ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

                  മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട് കൊടിയുയർത്തി. കുർബാന , മധ്യസ്ഥ പ്രാർത്ഥന , പ്രസംഗം , ലേലം , നേർച്ച ഭക്ഷണം എന്നിവ നടന്നു . വികാരി സ്ഥാനത്ത് നിന്ന് വിരമിച്ച് സ്ഥലം മാറി പോകുന്ന വികാരി ഫാ. ജോസഫ് പള്ളിപ്പാടന് നൽകിയ യാത്രയയപ്പ് യോഗത്തിൽ…

                  Read More

                    കടയില്‍ അതിക്രമിച്ചു കയറി മോഷണം; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

                    കടയില്‍ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം, പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 21ന് പുലര്‍ച്ചെയാണ് പാടിച്ചിറ, ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്. കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളിയുടെ വാതില്‍ പൊളിച്ച് അകത്തു കയറി 3500 രൂപ വില വരുന്ന സ്‌റ്റേഷനറി സാധനങ്ങളാണ് മോഷ്ടിച്ചത്. എസ്.ഐ പി. ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ…

                    Read More

                      എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

                      നിര്യാതനായി അഞ്ചുകുന്ന് ഒന്നാം മൈൽ ആലഞ്ചേരി അശോകാലയത്തിൽ എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി. ഭാര്യ കാർത്ത്യായനികെ.എം. മക്കൾ:കെ.എം പ്രമീള, (റിട്ട. അധ്യാപിക, എൽഎം എച്ച് എസ് പള്ളിക്കുന്ന് ) അശോക് കുമാർ എ.ജി (വൈസ് പ്രസിഡന്റ്,ആക്സിസ് ബാങ്ക് ബ്രാഞ്ച് ഹെഡ് പാലക്കാട് ) ബാബു എ.ജി (സ്റ്റേഷൻ ഇൻ ചാർജ് , മനകോടം ലൈറ്റ് ഹൗസ്, ആലപ്പുഴ ) മരുമക്കൾ: സുരേഷ് ബാബുവാളൽ (റിട്ട. എച്ച് എം വാളൽ യുപിഎസ് ) പ്രിയ ടി അശോക് (സിൽവർ…

                      Read More