എസ്ഡിപിഐ മാനന്തവാടി മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
മാനന്തവാടി: എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൺവെൻഷൻ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിനെ മുൻനിർത്തി പാർട്ടിയുടെ രാഷ്ട്രീയ ദിശാബോധവും പ്രവർത്തന പദ്ധതികളും പ്രവർത്തകരോട് പങ്കുവെക്കുകയും മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനകീയ വിഷയങ്ങൾ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന…
