കാര്യമ്പാടി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ മൂറോന്‍ അഭിഷേക കൂദാശ
മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ കാര്യമ്പാടിയില്‍ പുനര്‍നിര്‍മ്മിച്ച മോര്‍ ബസേലിയോസ് ചാപ്പലിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ ഫെബ്രുവരി 9, 10 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തപ്പെടും. ദേവാലയ കൂദാശക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി, അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂദാശക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. സോജന്‍…
