wenewser-user

    പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷൻ നടത്തി

    കല്‍പറ്റ : പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎൻടിയുസി) ജില്ലാ കണ്‍വന്‍ഷനും മെമ്പര്‍ഷിപ് ക്യാമ്പയിനും കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ നടത്തി. ഐഎന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എ.വി. എല്‍ദോസ് സ്വാഗതം പറഞ്ഞു. കെ. ആര്‍ ജയേഷ് അധ്യക്ഷനായിരുന്നു. സി. എ. അരുണ്‍ ദേവ്, കെ.കെ. രാജേന്ദ്രന്‍, വി.കെ. സോബിന്‍ , പി.ആര്‍. ദിലീപ് എന്നിവര്‍ സംസാരിച്ചു

    Read More

      കേരള പോലീസ് അസോസിയേഷൻ  39ാം വയനാട് ജില്ലാ സമ്മേളനം  ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

      പനമരം: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പനമരം ഫിറ്റ്‌ കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. കെ. എം ഫ്രാൻസിസ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാർ ശ്രീ. പി.എ. ഹാരിസ്, കൺവീനർ ശ്രീ. എം.ബി അമൽ, കെ.പി.എ. ജില്ലാ പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ…

      Read More

        കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു: പി.കെ. ഉസ്മാൻ

        മാനന്തവാടി: ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ പ്രസ്താവിച്ചു.എസ്ഡിപി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എസ്.ഐ.ആർ നടപ്പിലാക്കുന്നതിലൂടെ ഭരണകൂടത്തിന് അനുകൂലമല്ലാത്ത വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും ആസൂത്രിതമായി നീക്കം ചെയ്യുകയാണ്. ഇത്തരം നടപടികളിലൂടെ ജനഹിതമല്ല മറിച്ച് ഭരണകൂട താല്പര്യങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പമാണ്…

        Read More

          ജീവനക്കാരുടെ പ്രതിഷേധം തദ്ദേശ തെരെഞ്ഞുപ്പ് ഫലത്തിൽ പ്രതിഫലിച്ചു: എച്ച് ബി പ്രദീപ്‌ മാസ്റ്റർ

          മാനന്തവാടി : ജീവനക്കാരുടെ പ്രതിഷേധം തദ്ദേശ തെരെഞ്ഞുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് യുഡിഫ് ന് വൻ മുന്നേറ്റം ഉണ്ടാക്കിയെന്ന്‌ വയനാട് ജില്ല യു ഡി എഫ് കൺവീനർ HB പ്രദീപ്‌ മാസ്റ്റർ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ മേഖലയിൽ കഴിഞ്ഞ ഒൻപതര വർഷമായി കടുത്ത അവകാശ ലംഘനങ്ങളും ആനുകൂല്യ നിഷേധങ്ങളുമാണ് എൽ ഡി എഫ് സർക്കാർ നടത്തിയത്. കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി നടത്തുന്ന *നവജീവന യാത്ര* യ്ക്ക് മാനന്തവാടിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു…

          Read More

            തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം

            തലപ്പുഴ :തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുൽ സലാം ഫൈസി വള്ളിത്തോട് പ്രസിഡന്റ്. ശരീഫ് ഇ, സി മുള്ളൽ,സുനീർ തലപ്പുഴ, ഹാഷിം പേര്യ,വൈസ് പ്രസിഡന്റുമാർ, ജലീൽ പടയൻ വാളാട് ജനറൽ സെക്രട്ടറി.മുസ്തഫ റഹ്മാനി, റാഫി മൊട്ട, കബീർ നൊട്ടൻ സെക്രട്ടറിമാർ. അനസ് ചുങ്കം ട്രഷറർ. അഷ്‌കർ ഫൈസി മുള്ളൽ, ജലീൽ പടയൻ എന്നിവർ മണ്ഡലം കൗൺസിലർമാർ. അസീസ് പുത്തൂർ സ്വാഗതവും മുസ്തഫ റഹ്മാനി നന്ദിയും പറഞ്ഞു. കൗൺസിൽ മീറ്റിൽ സമദ്…

            Read More

              കാര്യമ്പാടി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ മൂറോന്‍ അഭിഷേക കൂദാശ

              മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ കാര്യമ്പാടിയില്‍ പുനര്‍നിര്‍മ്മിച്ച മോര്‍ ബസേലിയോസ് ചാപ്പലിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ ഫെബ്രുവരി 9, 10 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തപ്പെടും. ദേവാലയ കൂദാശക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി, അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂദാശക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. സോജന്‍…

              Read More

                ദീപകിന്‍റെ ആത്മഹത്യ; പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

                കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക . കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയിൽ കിട്ടിയ ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു .   ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്‍റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ…

                Read More

                  ഇടവക ദിനാഘോഷവും ജനപ്രതിനിധികളെ ആദരിക്കലും ഞായറാഴ്ച

                  പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക ദിനാഘോഷവും ജനപ്രതിനിധികളെ ആദരിക്കലും ഫെബ്രുവരി 8 ഞായറാഴ്ച നടക്കും. വൈകിട്ട് ആറ് മണിക്ക് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിക്കും. തുടർന്ന് ജനപ്രതിനിധികളെയും ഇടവകയിൽ വിവിധ മേഖലയിൽ വിജയം കൈവരിച്ചവരെയും അനുമോദിക്കും. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അസ്മ, വൈസ് പ്രസിഡന്റ് ജോസഫ് പുല്ലന്മാരി, വാർഡ് മെമ്പർമാരായ ഷിബു കരിപ്പാൽ, നജ്മത്ത്…

                  Read More

                    സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരണമെന്ന്നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല-സുപ്രീംകോടതി

                    ന്യൂ ഡൽഹി: സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. 17-ാം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ബോംബെ ഹൈകോടതി അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് സ്ത്രീകളുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരാനും പ്രസവിക്കാനും നിർബന്ധിക്കാൻ കോടതിക്ക് പോലും അനുവാദമില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്.വ്യക്തികളുടെ പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന് മുൻഗണന കൊടുക്കുന്ന വിധിയാണിത്. ജസ്റ്റിസ് ബി. വി…

                    Read More

                      ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

                      വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി കൺസർവേറ്ററും വൈൽഡ്ലൈഫ് വാർഡനുമായ ശ്രീ വരുൺ ഡാലിയ ഐ.എഫ്.എസ്. റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സുൽത്താൻ ബത്തേരി റെയ്ഞ്ജ് അസി.വൈൽഡ്ലൈഫ് വാർഡൻ ശ്രീമതി ടി. ടി. നസ്ന, മുത്തങ്ങ റെയ്ഞ്ജ് അസി. വൈൽഡ്ലൈഫ് വാർഡൻ ശ്രീ. സഞ്ജയ്‌…

                      Read More