സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി
കൊച്ചി: സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി. തൃശൂർ -തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂർ സ്റ്റാൻഡിൽ കാത്തുനിന്നവരെ കയറ്റാതെ പോയത്. നാട്ടുകാരെത്തി ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചതോടെയാണ് ബസ് തിരിച്ചുവിളിച്ചത്. മൂവാറ്റുപുഴയിലെത്തിയ ബസ്, 40 കിലോമീറ്റർ തിരിച്ചോടി പെരുമ്പാവൂർ സ്റ്റാൻഡിലെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം. ഏഴ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് പെരുമ്പാവൂരിൽ നിന്നും സീറ്റ് ബുക്ക് ചെയ്തിരുന്നത്. ഒരു മണി കഴിഞ്ഞിട്ടും…
