wenewser-user

ക്ഷേമ പെൻഷൻ വിതരണം 15 മുതൽ

തിരുവനന്തപുരം: ഡിസംബർ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ 15 മുതൽ വിതരണം ചെയ്യും. ക്രിസ്മസിന് മുമ്പ് പൂർത്തിയാക്കും. ഇതിനായി 1045 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 2000 രൂപാവീതം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുക. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും നൽകും.

Read More

ജി.എച്ച്.എസ്.എസ് മേപ്പാടിയിൽ വിമുക്തി ഫുട്ബോൾ ടീം രൂപീകരിച്ച് ജേഴ്സികൾ വിതരണം ചെയ്തു

മേപ്പാടി: ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആൻറി നാർകോട്ടിക് ക്ലബ്ബിന് കീഴിൽ വിമുക്തി ഫുട്ബോൾ സ്പോർട്സ് ടീം രൂപീകരിച്ച് ജഴ്സികൾ വിതരണം ചെയ്തു. ചടങ്ങിൽ എച്ച്.എം.സാബിറ.കെ.എം അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് പി.അജിത സ്വാഗതം ആശംസിച്ചു. കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഉദ്ഘാടനം നടത്തി, ജേഴ്സികൾ വിതരണം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ…

Read More

ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ വിമുക്തി ഡ്യൂ ബോൾ ടീം

  വെള്ളാർമല : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന വിമുക്തി സ്പോർട്സ് ടീമിൻറെ രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി വിതരണവും സംഘടിപ്പിച്ചു.വെള്ളാർമലയിൽ ഡ്യൂ ബോൾ ടീം ആണ് രൂപീകരിച്ചത്.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർമലയിൽ നടന്ന ചടങ്ങിൽ എച്ച്.എം.അബ്ദുൽ മുനീർ. പി. അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് വി.ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഉദ്ഘാടന…

Read More

സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തൽ: സാലി റാട്ടക്കൊല്ലി പോലീസിൽ പരാതി നൽകി.

സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തൽ: സാലി റാട്ടക്കൊല്ലി പോലീസിൽ പരാതി നൽകി. റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി.   സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്ന ചില കേസുകളുമായി ബന്ധപ്പെട്ട്, ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ജാമ്യം എടുക്കുവാനോ ഫൈന്‍ അടക്കുവാനോ അന്നത്തെ സാഹചര്യത്തില്‍ തനിക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ 02/12/2025 രാവിലെ 10 മണിയോടെ കല്‍പ്പറ്റ എം.എല്‍.എ ഓഫീസിന് സമീപത്തു…

Read More

ദയ പിണങ്ങോട് ഫെസ്റ്റ് : സ്വാഗത സംഘം ഓഫിസ് തുറന്നു

പിണങ്ങോട് : ദയ പെയിൻ ആൻ്റ് പാലിയേറ്റീവ് ക്ലീനിക്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി ഡിസംബർ 28 ന് പിണങ്ങോട് മിനി സ്റ്റേഡിയത്തിൽ വച്ച് പിണങ്ങോട് ഫെസ്റ്റ് എന്ന പേരിൽ ചായപ്പയറ്റ് നടത്തും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി പിണങ്ങോട് ടൗണിൽ സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം വിവിധ സംഘടനാ നേതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ എം.എസ്.എസ്. ജില്ലാ പ്രസിഡൻ്റും ചേമ്പർ ഓഫ് കൊമേഴ്സ് ജില്ലാ…

Read More

വിമുക്തി മിഷൻ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു

വിമുക്തി മിഷന്റെ നേതൃത്വത്തിൽ മുണ്ടേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷി വിഭാഗത്തിന് സാമൂഹിക മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് മധുര വിതരണവും കലാപരിപാടികളും നടത്തി. മുണ്ടേരി ബഡ്സ് സ്കൂൾ ടീച്ചർ ഇൻ ചാർജ്ജ് സിജി ആന്റണി അധ്യക്ഷയായ പരിപാടിയിൽ എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം, അധ്യാപികരായ ഫാത്തിമത്ത് സുഹറ, പി ബിന്ദു, പി.ആർ ബിന്ദു, പ്രിവന്റീവ് ഓഫീസർ വി.കെ സുരേഷ്,…

Read More

നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ജില്ലാതല പരിപാടി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ മാത്രമേ യഥാർത്ഥ സാമൂഹ്യ വികസനം സാധ്യമാവുകയുള്ളുവെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ആരോഗ്യ പദ്ധതികളെ കളക്ടർ അഭിനന്ദിച്ചു. പരിപാടിയിൽ ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആരോഗ്യ കേരളം ജില്ലാ…

Read More

ആന്റിബയോട്ടിക് സാക്ഷര കേരളം: ജില്ലയില്‍ കുടുംബശ്രീ  മുഖേന എ.എം.ആര്‍ ബോധവത്കരണം

ആന്റിബയോട്ടിക് സാക്ഷര കേരളത്തിനായി ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ യജ്ഞം ആരംഭിച്ചു. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ ആന്‍സി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു.   ജില്ലയിലെ 520 എ.ഡി.എസുകളിലും എ.എം.ആര്‍ ബോധവത്കരണ പരിപാടി നടത്താന്‍ പദ്ധതി രൂപീകരിച്ചു. ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണത്തിനായി തയാറാക്കിയ എ.എം.ആര്‍ ലീഫ്‌ലെറ്റ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓ…

Read More

പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു 

സംസ്ഥാന ബാലവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ പട്ടികവര്‍ഗ്ഗ വിഭാഗം പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ശ്രേയസില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെഉദ്ഘാടനം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ നിര്‍വഹിച്ചു.മൂന്ന് താലൂക്കുകളിലെയും 200 ഓളം പ്രൊമോട്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കും. കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍, ശൈശവ വിവാഹം, ബാലവേല-നിയമപരമായ ഉത്തരവാദിത്വം, തദ്ദേശീയ കുട്ടികള്‍ക്കുള്ള വിവിധ പദ്ധതികള്‍, സംവിധാനങ്ങള്‍, ഗോത്ര മേഖലയിലെ കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ…

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാർ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി. ബൗൺസർ എന്നെഴുതിയ ടീ ഷർട്ടും അനുചിത വേഷ വിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്നാണ് ഉത്തരവ്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിൻ്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ബൗൺസർമാരെ ഏർപ്പാടാക്കിയതിന് എതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഉത്തരവ്.   കറുത്ത ബനിയനും പാൻ്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗൺസർമാർ തിരക്ക്…

Read More