യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍
ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തോമാട്ടുചാല്‍, കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബോവസ്(29)നെയാണ് വെള്ളിയാഴ്ച പാതിരിപ്പാലത്ത് വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ അമ്പലവയല്‍, മേപ്പാടി, ബത്തേരി സ്‌റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു…
