wenewser-user

    വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്

    മുള്ളന്‍കൊല്ലി: പതിനാലാം പഞ്ചവത്സരപദ്ധതിയുടെ അവസാന വർഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗങ്ങള്‍ ചേർന്ന് മുന്‍ഗണ നല്‍കേണ്ട വിഷയമേഖലകള്‍ തീരുമാനിച്ച് കരട് പദ്ധതി നിർദ്ദേശങ്ങള്‍ തയ്യാറാക്കി. ഈ നിർദ്ദേശങ്ങള്‍ അടുത്ത ദിവസങ്ങളിലായി വിളിച്ച് ചേർക്കുന്ന ഗ്രാമ സഭകളില്‍ ആവതരിപ്പിക്കും . ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, പഞ്ചായത്തിന്‍റെ ഘടക സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും, ഉല്‍പാദനമേഖലയോടൊപ്പം തന്നെ പശ്ചാത്തല സൌകര്യവികസന പ്രവർത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമ പഞ്ചായത്ത്…

    Read More

      വിൽപ്പനയ്ക്കായി സൂക്ഷിച്ച 40.5 ലിറ്റർ വിദേശമദ്യം പിടികൂടി; വയോധികൻ എക്സൈസ് പിടിയിൽ

      പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പറശ്ശിനിമുക്കിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40.5 ലിറ്റർ വിദേശമദ്യവുമായി വയോധികനെ എക്സൈസ് സംഘം പിടികൂടി. പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി ജോണി ആണ് അറസ്റ്റിലായത്.   കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. മദ്യവിൽപ്പന സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.

      Read More

        ബഡ്ജറ്റ് വയനാടിനോടുള്ള അവഗണന യൂത്ത് കോൺഗ്രസ്‌ ബഡ്ജറ്റ് കോപ്പി കത്തിച്ചു പ്രദിഷേധിച്ചു

        മാനന്തവാടി: കേരള സംസ്ഥാന ബഡ്ജറ്റ് ഇലക്ഷൻ മുന്നിൽ കണ്ടിട്ടുള്ള തട്ടിക്കൂട്ട് നാടകമാണെന്നും വയനാടിനെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ബഡ്ജക്ടിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു.വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഒരു രൂപ പോലും ഫണ്ട്‌ വകയിരുത്തിയിട്ടില്ല മെഡിക്കൽ കോളേജുകൾക് സംസ്ഥാനത്താകെ ഫണ്ട്‌ വകയിരുത്തിയതല്ലാതെ വയനാട് മെഡിക്കൽ കോളേജിന് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് വേണ്ടിയോ കെട്ടിടത്തിന് വേണ്ടിയോ പ്രാത്യേകം ഫണ്ട്‌ വെച്ചിട്ടില്ല മാത്രമല്ല വയനാട് പാകേജിന്‌ വേണ്ടി…

        Read More

          മുസ്ലിം ലീഗിന്റേത് നാണംകെട്ട രാഷ്ട്രീയ പ്രഹസനം: എസ്ഡിപിഐ

          മാനന്തവാടി: മാനന്തവാടിയിൽ എസ്ഡിപിഐയിൽ നിന്ന് ലീഗിലേക്ക് ഒഴുക്കെന്ന രീതിയിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രഹസനമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. SDPIയിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെയും, വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയും, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്വേഷണം നേരിട്ടവരെയും കൂട്ടിയിണക്കി ലീഗ് നടത്തുന്ന ഈ നാടകത്തിന് രാഷ്ട്രീയത്തോടോ ജനങ്ങളോടോ യാതൊരു ഉത്തരവാദിത്വവുമില്ല. രാജ്യത്തെ ദളിത് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണം പോരാട്ടങ്ങളിൽ ഒരു നിലപാടും സ്വീകരിക്കാതെ ജനകീയ ഇടപെടലുകൾ നടത്താതെയും…

          Read More

            കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.

            കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പുത്തൻകുന്ന് കുണ്ടുവായിൽ സ്വദേശി മൊയ്തീൻ കുട്ടി (56)യുടെ മൃതദേഹമാണ് കാരാപ്പുഴ സ്‌പിൽവേയ്ക്ക് സമീപത്ത്നിന്ന് കണ്ടെത്തിയത്.കഴിഞ്ഞ 28-ാം തീയതിമുതൽ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ സൗദ,മക്കൾ ഷഹനാ ഷെറിൻ,ഹംന.

            Read More

              സഹകരണ പെൻഷൻകാരോടുള്ള അനീതിക്കെതിരെ പ്രക്ഷോഭം തുടങ്ങും

              കൽപ്പറ്റ: സഹകരണ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ വർദ്ധനവ് നടപ്പിലാക്കാത്ത സർക്കാർ നടപടിക്കെതിരെ കേരള ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെൻഷൻകാരുടെ ഡി.എ പുനസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക, മെഡിസെപ്പ് സഹകരണ പെൻഷൻകാർക്കും ബാധകമാക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിൻറെ ഭാഗമായി നടത്തുന്ന പ്രചരണ ജാഥ നാളെ വയനാട്ടിൽ എത്തും. രാവിലെ മാനന്തവാടിയിലും 11 മണിക്ക് പുൽപ്പള്ളിയിലും മൂന്നുമണിക്ക് ബത്തേരിയിലും സ്വീകരണം നൽകും. വൈകുന്നേരം അഞ്ചുമണിക്ക്…

              Read More

                റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വ്യാപക കുന്നിടിക്കൽ; വീടുകൾക്കും കുരിശുപള്ളിക്കും ഭീഷണി

                നടവയൽ: നടവയൽ നെയ്ക്കുപ്പ തെരേസ മൗണ്ടിൽ റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായി കുന്നിടിച്ചതായി പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ കക്കോടൻ ബ്ലോക്ക് തെരേസ മൗണ്ട് കുരിശുപള്ളിക്ക് സമീപമാണ് അനധികൃത മണ്ണെടുപ്പ് നടന്നത്.   കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന കുരിശുപള്ളിയോട് ചേർന്ന ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്തത് പള്ളിക്ക് ഭീഷണിയായിട്ടുണ്ട്. കൂടാതെ കുന്നിന് താഴെ താമസിക്കുന്ന കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ഇടിച്ച് നിരത്തിയ മണ്ണും പാറകളും മഴയത്ത് താഴേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുള്ളത് അപകടഭീഷണി വർദ്ധിപ്പിക്കുന്നു.   പരാതിയെ…

                Read More

                  പൊങ്ങിനി ക്ഷേത്രം ഉത്സവം നാളെ മുതല്‍

                  കണിയാമ്പറ്റ:വയനാട്ടിലെ പുരാതനമായതും പ്രസിദ്ധവുമായ പൊങ്ങിനി പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം നാളെ (ജനുവരി 31) ഫെബ്രുവരി 6 വരെ നടത്തുമെന്നു ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ ശുദ്ധി കര്‍മ്മങ്ങളും, സര്‍പ്പബലിയോടെയും ആരംഭിക്കും. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫെബ്രുവരി 1 ന് കൊടിയേറുന്ന ഉത്സവം 6 ന് ആറാട്ടുബലിയോടെ സമാപിക്കും. വിവിധ കലാപരിപാടികളും , നാടകങ്ങളും, താലപ്പൊലി വരവുകളും ഉത്സവത്തിന് മാറ്റുകൂട്ടും. ഉത്സവ ദിനങ്ങളില്‍ ദിവസവും ഭക്തജനങ്ങള്‍ക്ക്…

                  Read More

                    തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗാന്ധിനിന്ദ:പി പി ആലി

                    കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ ശ്രമിക്കുന്നതും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതും മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നിട്ട് 80 വർഷം ആകാറായിട്ടും ഗാന്ധി എന്ന നാമധേയത്തെയും ഗാന്ധിജി വിഭാവനം ചെയ്ത പദ്ധതികളെയും സംഘപരിവാർ ശക്തികൾ ഇന്നും ഭയപ്പെടുന്നു എന്നുള്ളതിന് തെളിവാണെന്നും ഇത് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മുട്ടിലിൽ വെച്ച് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമ…

                    Read More

                      ടാലൻറ് സേർച്ച് പരീക്ഷയിൽ ഐസക്ക് കെ വിൽസൺ ഒന്നാം സ്ഥാനം

                      2025-26 ലെ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള, വയനാട് ജില്ലാ തല സോഷ്യൽ സയൻസ് ടാലൻറ് സേർച്ച് പരീക്ഷയിൽ ഐസക്ക് കെ വിൽസൺ ഒന്നാം സ്ഥാനം നേടി. മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. അടുത്തമാസം നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ഐസക്ക് കെ വിൽസൺ ഹയർസെക്കൻഡറി വിഭാഗത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കും. ക്വിസ്, ഡിബേറ്റ്, ന്യൂസ് റിപ്പോർട്ടിംഗ്, റോൾപ്ലേ എന്നിങ്ങനെയുള്ള വിവിധ റൗണ്ടുകൾ ഉൾപ്പെടുന്നതായിരുന്നു മത്സരം…

                      Read More