wenewser-user

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി 5 ന് ക്ലാസുകൾ പുനരാരംഭിക്കും.   അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ…

Read More

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിർദേശിച്ചു. ഒരു തരത്തിലും അനധികൃതമായ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഒട്ടിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ കുറച്ചുകൂടി…

Read More

മൂപ്പൈനാട് എസ് ഡി പി ഐ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.

വടുവൻ ഞ്ചാൽ: എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മൽസരിക്കുന്ന സ്ഥാനാർഥികൾ നാമനിർദ്ധേഷപത്രിക സമർപ്പിച്ചു. അഞ്ചാം വാർഡിൽ നുസൈബ ടീച്ചർ. പന്ത്രണ്ടാം വാർഡിൽ ഹബീബ റസാഖ്. പതിമൂന്നാം വാർഡിൽ ജാഫർ വി. പതിനാലാം വാർഡിൽ ജംഷീദ നൗഷാദ് എന്നിവരാണ് പത്രിക സമർപ്പിച്ചത്. അവകാശങ്ങൾ അർഹരിലേക്ക്. അഴിമതി ഇല്ലാത്ത വികസനം എന്നതാണ് തങ്ങൾ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം എന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിച്ചു. അസീസ് വരിക്കോടൻ, ഉസ്മാൻ സി എച്ച്. നൗഫൽപിടി. റൈഹാനത്ത് തിനപുരം…

Read More

ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരനെ മർദിച്ചതായി പരാതി; ഡോക്ടറെ അച്ഛൻ മർദിച്ചെന്ന് ആശുപത്രിയും

കൽപ്പറ്റ: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ മർദിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.   കണ്ണിൽ ചെള്ള് പോയതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയതായിരുന്നു കുട്ടി. ചികിത്സയ്ക്കിടെ ഡോ. പ്രഭാകർ കുട്ടിയുടെ മുഖത്തടിച്ചുവെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ, ചികിത്സയോട് കുട്ടി സഹകരിക്കാത്തതിനെ തുടർന്ന് പിതാവ് പ്രകോപിതനായി ഡോക്ടറെ മർദിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.   ഇരുവിഭാഗവും…

Read More

ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തൃശൂരിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

തൃശൂർ: സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. കൊടകര മേൽപ്പാലത്തിന് സമീപം ഇന്ന് പുലർച്ചെ 2:45-നായിരുന്നു അപകടം.   തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം കണ്ടെയ്നർ ലോറി നിർത്താതെ പോയി. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read More

വനത്തിൽ കാണാതായ ആദിവാസി കുടുംബത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും

വയനാട്: തേൻ ശേഖരിക്കാനായി വനത്തിലേക്ക് പോയി കാണാതായ ആദിവാസി കുടുംബത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും. അട്ടമല ഏറാട്ടുകുണ്ട് ഉന്നതി കോളനിയിലെ കൃഷ്ണൻ, എട്ടുമാസം ഗർഭിണിയായ ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് കാണാതായത്.   ഗർഭിണിയായ ലക്ഷ്മിക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ഇവരെ കണ്ടെത്താൻ ഇന്നലെ വനംവകുപ്പും പോലീസും തിരച്ചിൽ നടത്തിയിരുന്നു. വനത്തിലെ ഗുഹകളും പുഴയോരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ. ഇവരുടേതെന്ന് സംശയിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയെങ്കിലും കുടുംബത്തെ കണ്ടെത്താനായില്ല. ഉദ്യോഗസ്ഥരെ കാണുമ്പോൾ ഇവർ ഒഴിഞ്ഞുമാറിപ്പോകുന്നതാകാമെന്നാണ്…

Read More

വയനാട് കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷം; നേതാക്കളുടെ കൂട്ടരാജി

വയനാട് കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷം; നേതാക്കളുടെ കൂട്ടരാജി   തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി വയനാട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തിലെ അതൃപ്തിയെ തുടർന്ന് വിവിധയിടങ്ങളിൽ പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു.   തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥി നിർണയമാണ് പ്രധാന തർക്കവിഷയം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ, ജില്ലാ പ്രസിഡന്റ് അമൽ ജോയ് എന്നിവർക്ക് സീറ്റ് നൽകണമെന്ന ആവശ്യം ശക്തമാണ്. വിജയസാധ്യതയില്ലാത്ത സീറ്റുകൾ നൽകി…

Read More

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന്‌ മറുപടിയായി നിതിൻ ഗഡ്കരി

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന്‌ വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.   മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ, ഐ.ഐ.ടി. പാലക്കാട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ പി.വി. എന്നിവരടങ്ങുന്ന റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ…

Read More

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്-2025; മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

മാനന്തവാടി: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.   സഹദിയ ജലീൽ (തലപ്പുഴ ),ഷമീന മുസ്തഫ (തരുവണ ), അലി എ. കെ (കട്ടയാട് ), നൗഫൽ കെ (വെള്ളമുണ്ട) തുടങ്ങിയവരാണ് ഇന്ന് നോമിനേഷൻ സമർപ്പിച്ചത്.   പാർട്ടിയുടെ ജില്ലാ, മണ്ഡലം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെ പത്രികകൾ സമർപ്പിച്ചത്. മാനന്തവാടി ബ്ലോക്ക്…

Read More

ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ ആരംഭിക്കും

ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ ആരംഭിക്കുമെന്ന് സന്നദ്ധ പ്രവർത്തകയും നിർമ്മാണ കരാറുകാരിയുമായ കെ.ബി. രാജേശ്വരി .   കൂട്ടം ഉന്നതി, കൂട്ടം ഗ്രാമം എന്നിവ സൊസൈറ്റി പുതിയതായി ആരംഭിക്കുന്ന പദ്ധതികളാണന്ന് ഇവർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ ചൂരല്‍മലയിലെ ലക്ഷ്മി-കണ്ഠമുത്തു വയോധിക ദമ്പതികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയിരു ന്നു.     ഏച്ചോം പാറക്കലില്‍ ഏഴ് സെന്റില്‍ എട്ട് ലക്ഷം രൂപ ചെലവിലാണ് വീട്…

Read More