wenewser-user

    ചീരാലിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്

    ചീരാൽ ഡോക്ടർ പടിയിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്. ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം. ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം നടന്നത്. നമ്പ്യാർക്കുന്ന് എളമണ്ണ സ്വദേശി തമ്പു (66)നാണ്‌ പരിക്കേറ്റത്. പരിക്ക് പറ്റിയ ഉടനെ ബത്തേരി അസംഷൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

    Read More

      കുടുംബശ്രീ വിജിലൻ്റ് ഗ്രൂപ്പിന് എക്സൈസ്, വിമുക്തി മിഷൻ പ്രത്യേക പരിശീലനം നൽകി

      സുൽത്താൻ ബത്തേരി: കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ സ്ത്രീ-സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വിജിലന്റ് ഗ്രൂപ്പിന് എക്സൈസ് സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ പ്രത്യേക പരിശീലനം നൽകി.ലഹരി മുക്ത നവ കേരളം കെട്ടിപ്പടുക്കുക,സ്ത്രീ-ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക,അതിക്രമങ്ങൾ തടയുക,ആവശ്യമുള്ളവർക്ക് കൗൺസിലിംഗും മറ്റ് സഹായങ്ങളും നൽകുക മുതലായവയാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പരിശീലന പരിപാടിക്ക്…

      Read More

        വയനാട്ടില്‍ വന്‍ ലഹരി വേട്ട; മക്കിമലയില്‍ നിന്ന് 1.405 കിലോ ഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

        വയനാട്ടില്‍ വന്‍ ലഹരി വേട്ട; മക്കിമലയില്‍ നിന്ന് 1.405 കിലോ ഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു   – ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടികൂടുന്നത് ജില്ലയില്‍ ആദ്യം   തലപ്പുഴ: വയനാട്ടില്‍ വന്‍ ലഹരി വേട്ട, പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് വയനാട് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് തലപ്പുഴ, തവിഞ്ഞാല്‍, മക്കിമല സ്വദേശികളായ പുല്ലാട്ട് വീട്ടില്‍, പി. റഷീദ്(43), സിക്സ്ത്ത് നമ്പര്‍ കോളനി, പി. ജയരാജ്(25) എന്നിവരെ…

        Read More

          ശശിമല സ്കൂളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു.

          ശശിമല : ഉദയ ഗവ യു പി സ്കൂളിൽ നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിദ്യാർത്ഥികൾക്കായി ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജീജു പി എൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. മാലിന്യങ്ങൾ പരിസരത്ത് വലിച്ചെറിയുന്ന ശീലം ഒഴിവാക്കി അവയെ ശാസ്ത്രീയമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുകയായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. മാലിന്യം ഒരു വിഭവമാണെന്നും…

          Read More

            ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി.

            ദ്വാരക: സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള ‘ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. ദ്വാരക ഗുരുകുലം കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. സോഷ്യൽ പോലീസിംഗ് ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, മെന്റൽ ഹെൽത്ത് ട്രെയിനർ എ.പി. ഷൗക്കത്തലി, രഞ്ജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഹോപ് പ്രോജക്ട് ജില്ലാ അസി. നോഡൽ…

            Read More

              സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, റെയ്ഡ് ചെയ്യണം; അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ശിവന്‍കുട്ടി

              തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം   ‘സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്’ ശിവന്‍കുട്ടി പറഞ്ഞു. പോറ്റി സോണിയയുടെ വീട്ടില്‍ രണ്ടു…

              Read More

                വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്.

                വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്. 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവ്.   2023 ഫെബ്രുവരി 11 നാണ് കൽപ്പറ്റ അഡ‌ലൈഡ് പാറവയൽ പട്ടികവർഗ ഉന്നതിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2024ൽ വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് ബിന്ദുകുമാരിയുടെ ഉത്തരവ്. വിശ്വനാഥന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ…

                Read More

                  ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട്ടിൽ ടൂറിസം മീറ്റ് നടത്തും

                  മീനങ്ങാടി: ഓൾ കേരള ടൂറിസം അസോസിയേഷൻ ജനറൽ ബോഡി യോഗം മീനങ്ങാടി തൗഫീഖ് ഹോട്ടലിൽ വെച്ചു നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. രമിത് രവി അധ്യക്ഷനായിരുന്നു. വയനാട്ടിലെ ചെറുകിട ഇടത്തരം ടൂറിസം സംരംഭകരുടെ ബിസിനസ് പുരോഗതി ലക്ഷ്യമാക്കി ടൂറിസം ബിസിനസ്സ് മീറ്റ് നടത്താൻ ആക്ട് വയനാട് ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. വയനാട്ടിലേക്കുള്ള ചുരം ബൈപാസ്സുകളുടെ പ്രവർത്തികൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലാ പ്രസിഡന്റായി മനു…

                  Read More

                    സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം; സമഗ്രമായ അന്വേഷണം നടത്തണം: എസ്.ഡി.പി.ഐ

                    പീച്ചംകോട് : ദ്വാരക എയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മണിയോത്ത് ഫാത്തിമയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദീഖ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രാദേശിക പ്രവർത്തകർക്കൊപ്പം അദ്ദേഹം മരണപ്പെട്ട വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചു. പിഞ്ചു വിദ്യാർത്ഥിനിയുടെ മരണത്തിൽ കുടുംബം ഉന്നയിച്ച പരാതികൾ അതീവ ഗൗരവകരമാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പോലീസ് തയ്യാറാകണം. മുഖ്യമന്ത്രിക്കും ബാലാവകാശ…

                    Read More

                      ദേശവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കേസെടുക്കണം: യുഡിഎഫ്

                      മീനങ്ങാടി: ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു സംസ്ഥാന ബജറ്റിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പെൻഷനേഴ്സിൽ നിന്നും സിപിഎം ഭരണത്തിൽ ഇരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ബ്രഹ്മകിയായി അപഹരിക്കപ്പെട്ടിരിക്കുന്നത് ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം വാർത്തകൾ പുറത്തുവന്നിട്ടും ഭരണത്തിന്റെ മറവിൽ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് വൈമനസ്യം കാട്ടുകയാണ് വയനാട്ടിലെ പൊതുജനത്തെയും കൊള്ളയടിച്ച ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ ആയിരങ്ങൾ പരാതി…

                      Read More