പാവയ്ക്ക വില ഇടിഞ്ഞു; വയനാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ
കൽപ്പറ്റ: വയനാട്ടിലെ പാവയ്ക്ക കർഷകരെ കണ്ണീരിലാഴ്ത്തി വില കുത്തനെ ഇടിയുന്നു. വിളവെടുപ്പ് സീസൺ സജീവമായിരിക്കെ വിപണിയിൽ വില ഇടിഞ്ഞത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാവയ്ക്കയ്ക്ക് കിലോയ്ക്ക് വെറും 16 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. വൻ തുക ചിലവഴിച്ച് മികച്ച ലാഭം പ്രതീക്ഷിച്ചു കൃഷിയിറക്കിയ കർഷകർക്ക് നിലവിലെ വില വിളവെടുപ്പിന് പോലും തികയാത്ത അവസ്ഥയാണ്. വിപണിയിലെ ഈ വിലത്തകർച്ച കാരണം പലയിടങ്ങളിലും വിളവെടുപ്പ് പോലും നടന്നിട്ടില്ല. കൂടാതെ, വിളവെടുത്ത പാവയ്ക്ക തരംതിരിച്ചാണ്…
