wenewser-user

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ ജിനിഷ, മെമ്പർമാരായ വി.എസ് സുജിന, മേരിക്കുട്ടി മൈക്കിൾ, ജോഷി വർഗ്ഗീസ്, ബി ഗോപി, ഐ.സി.ഡി.എസ് സൂപ്പർവൈസർ…

Read More

സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലര്‍ത്തുന്നു: ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷൻ

സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലര്‍ത്തുന്നു: ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷൻ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ ജില്ലയിൽ സന്ദര്‍ശനം നടത്തി സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച ശേഷം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളും ഹോസ്റ്റലും സന്ദര്‍ശിച്ച ശേഷം കുട്ടികളോടും അധ്യാപകരോടും ജീവനക്കാരോടും അദ്ദേഹം കമ്മീഷൻ അംഗം സംവദിച്ചു. വിവിധ…

Read More

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമ്മാനം; ‘ഹാപ്പി ലോങ്ങ് ലൈഫ്’ സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’യുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി നടപ്പിലാക്കുന്ന എട്ട് പ്രധാന പദ്ധതികളിൽ ഓന്നാണ് ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’. ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് കീമോ, റേഡിയേഷൻ പോലുള്ള ചികിത്സകൾക്കായി യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക.   ഈ പദ്ധതി കെഎസ്ആർടിസി ജീവനക്കാർ ഈ സമൂഹത്തിലെ രോഗികൾക്ക് നൽകുന്ന…

Read More

ഒക്ടോബറിലെ റേഷൻ വിതരണം നവംബർ ഒന്ന് വരെ നീട്ടി

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് നീട്ടി. നവംബർ ഒന്നിന് റേഷൻകടകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. ഭക്ഷ്യ ഭദ്രതയിലൂടെ അതിദാരിദ്ര്യ മുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് റേഷൻവ്യാപാരികൾ ഗുണഭോക്താക്കളുമായി ദിവസത്തിൻ്റെ ചരിത്ര പ്രാധാന്യം പങ്ക് വയ്ക്കും. നവംബർ ഒന്നിൻ്റെ റേഷൻകടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

Read More

എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം പുറത്തിറക്കി; ഫീസ് നവംബർ 12 മുതൽ

തിരുവനന്തപുരം:2025–26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ ഔദ്യോഗിക വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷകൾ 2026 മാർച്ച് 5-ന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും.   വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് പിഴയില്ലാതെ നവംബർ 12 മുതൽ 19 വരെ അടയ്ക്കാം. പിഴയോടുകൂടി നവംബർ 21 മുതൽ 26 വരെയും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ടാകും.   ഇതോടൊപ്പം ഹയർസെക്കൻഡറി പരീക്ഷാ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെയും…

Read More

വയനാടിന് വേണ്ടി കർണാടക ടൂറിസം വകുപ്പിന്റെ പ്രചാരണം; രാഷ്ട്രീയ വിവാദം

ബെംഗളൂരു: കർണാടക ടൂറിസം വികസന കോർപ്പറേഷൻ (കെഎസ്ടിഡിസി) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വയനാട്ടിലെ വിനോദസഞ്ചാര സാധ്യതകൾ പ്രചരിപ്പിച്ചത് കർണാടകയിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വയനാട് എംപി പ്രിയങ്ക ഗാന്ധിയെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.   ഒക്ടോബർ 28-നാണ് കെഎസ്ടിഡിസി തങ്ങളുടെ ‘എക്സ്’ അക്കൗണ്ടിൽ വയനാട്ടിലേക്കുള്ള ടൂർ പാക്കേജ് പ്രോത്സാഹിപ്പിച്ച് പോസ്റ്റിട്ടത്. ‘ആവേശം ത്രില്ലാണോ അതോ ശാന്തതയാണോ? വയനാട്ടിൽ രണ്ടും കണ്ടെത്തുക!’, ‘കെഎസ്‌ടിഡിസിയുമായി കാടിനെ കണ്ടുമുട്ടൂ’…

Read More

കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

അമ്പലവയൽ: കാർഷിക സർവകലാശാലയിലെ അനധികൃത ഫീസ്‌ വർധനയ്ക്കെതിരെ അമ്പലവയൽ കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച്‌ നടത്തി. വിദ്യാർഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ്‌ പിൻവലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ തീരുമാനം സർവകലാശാല നിയമങ്ങളിൽ നിന്ന്‌ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ നൂറുകണക്കിന്‌ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി. എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടത്തിയ വിവിധ പ്രതിഷേധങ്ങൾക്കു ശേഷമാണ്‌ ഇന്നു മാർച്ച്‌ നടത്തിയത്‌. അമ്പലവയൽ സ്‌കൂൾ പരിസരത്തു നിന്ന്‌ ആരംഭിച്ച മാർച്ച്‌ കാർഷിക ഗവേഷണ കേന്ദ്രത്തിന്‌…

Read More

ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്; വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി

കൊച്ചി: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.   തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഗൂഗിളിൽ ആശുപത്രിയുടെ ഫോൺ നമ്പർ തിരയുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇവർ നൽകുന്ന വ്യാജ നമ്പറിൽ ബന്ധപ്പെടുമ്പോൾ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിനായി ഒരു ലിങ്കും അയച്ചുനൽകും.   ആപ്ലിക്കേഷൻ…

Read More

കേരള പിറവി ദിനത്തിൽ യാചന സമരം നടത്തും: എസ് എൻ പി എസ് ഇ സി കെ

കൽപ്പറ്റ:-പങ്കാളിത്ത പെൻഷൻ പിൻവലിക്കുക സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി നാളെ നവംബർ 1 നു വയനാട് ജില്ലാ കളക്ടറേറ്റ് പടിക്കൽ പങ്കാളിത്ത പെൻഷനിൽ പെട്ടു വിരമിച്ച ജീവനക്കാരുടെ നേതൃത്വത്തിൽ യാചന സമരം നടത്തും. ക്ഷേമ പെൻഷൻ പോലും 2000/- രൂപാ നൽകുന്ന സമയത്ത് 10 വർഷത്തോളം സർക്കാരിന് വേണ്ടി സേവനം ചെയ്തിട്ട് വളരെ തുച്ഛമായ വേതനമാണ് വിരമിച്ച പല ജീവനക്കാരും കൈ പറ്റുന്നത്. ഒരു നേരത്തെ മരുന്നിനു പോലും പലർക്കും ലഭിക്കുന്ന തുക തികയാത്ത…

Read More

സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ്‌ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കൽപറ്റ:കേരള സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ്‌ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം കൽപറ്റ ജോയിന്റ് കൗൺസിൽ ഹാളിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി ഡി സുനിൽമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ കെ പ്രീത സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ണ് സംരക്ഷണ വകുപ്പിനെ എഞ്ചിനീയറിങ് വകുപ്പാക്കി പുന:സംഘടിപ്പിക്കണമെന്നും കാർഷികോപകാരപ്രദമായ പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മധു എൻ എം, സുജേഷ് വി പി, പ്രിൻസ്…

Read More