wenewser-user

    കൈറ്റ് റിയാലിറ്റി ഷോയില്‍ ജില്ലയിൽ നിന്ന് 4 സ്കൂളുകൾ

    പനമരം : പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയില്‍ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 4 എണ്ണം വയനാട് ജില്ലയിൽ നിന്ന്. ജി.എച്ച്.എസ് കുറുമ്പാല, ജി.എച്ച്.എസ് ബീനാച്ചി, ജി.എൽ.പി.എസ് മീനങ്ങാടി, ജി.എൽ.പി.എസ് അമ്പലവയൽ എന്നീ വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത്…

    Read More

      മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രധാന പെരുന്നാള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍

      മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രധാന പെരുന്നാള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍   മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2025 ഡിസംബര്‍ 1, 2, 3 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടത്തപ്പെടുന്നു. 1 ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക്…

      Read More

        തോമാട്ടുചാലില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കു ശാഖയായി

        വടുവന്‍ചാല്‍(വയനാട്): തോമാട്ടുചാല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ ശാഖ രൂപീകരിച്ചു. വികാരി ഫാ.വിന്‍സന്റ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവകാംഗങ്ങളുടെ യോഗത്തിലാണ് സെന്റ് മേരീസ് കോണ്‍ഫറന്‍സ് എന്ന പേരില്‍ ശാഖയ്ക്ക് രൂപം നല്‍കിയത്. ഭാരവാഹികളായി ലൂസി ചേറാടിയില്‍(പ്രസിഡന്റ്), മഹേഷ് പുളിമൂട്ടില്‍(വൈസ് പ്രസിഡന്റ്), ഷീനു കാക്കോടിയില്‍(സെക്രട്ടറി), സണ്ണി ചേറാടിയില്‍(ജോയിന്റ് സെക്രട്ടറി), ലിസി ചേറാടിയില്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ശാഖ ഉദ്ഘാടനം ബത്തേരി എസി പ്രസിഡന്റ് ബ്രദര്‍ ജോസ് പാലാട്ടില്‍ നിര്‍വഹിച്ചു. സൊസൈറ്റി രൂപത വൈസ് പ്രസിഡന്റ്…

        Read More

          പഴശ്ശി ദിനാചരണം നാളെ

          കൽപറ്റ:പുരാവസ്തു വകുപ്പിൻ്റെ നേതൃത്വത്തിൽ മാനന്തവാടി പഴശ്ശി മ്യൂസിയത്തിൽ നാളെ രാവിലെ 9.30 ന് പഴശ്ശി ദിനാചരണവും സ്മൃതി സദസ് സെമിനാറും സംഘടിപ്പിക്കും. രാവിലെ 8.30 ന് ചൂട്ടക്കടവ് ടിപ്പു സുൽത്താൻ്റെ മരുന്നറ പരിസരത്ത് നിന്നു പഴശ്ശി കുടീരത്തേക്ക് സ്മൃതി യാത്ര ആരംഭിക്കും. തുടർന്ന് 9.30ന് നടക്കുന്ന പഴശ്ശി അനുസ്മരണ സമ്മേളനം എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു അധ്യക്ഷത വഹിക്കും. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ,…

          Read More

            വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

            തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണം എന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവർക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ ഒമ്പതിന്…

            Read More

              അന്ധതയോ,ശാരീരിക അവശതകളോ ഉള്ളവർക്ക് വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും

              അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കും.   ▪️സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ.   ▪️വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.   ▪️സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരെയും സഹായികളാകാന്‍…

              Read More

                സജന സജീവനെ ആദരിച്ചു 

                വയനാട്ടുകാർക്ക് അഭിമാനമായി തുടർ സീസണുകളിലും മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവന് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൻ്റെ ഉപഹാരം റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നൽകി. സ്കൂൾ മാനേജർ സി കെ സമീർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ്‌ ജോയിൻ്റ് സെക്രട്ടറി വി മുഹമ്മദ്‌ ശരീഫ്, പി ടി എ പ്രസിഡന്റ്‌ ഡോ. ഷാജി വട്ടോളിപ്പുരക്കൽ, മദർ പി ടി എ പ്രസിഡന്റ്‌ ഷഹല ഷെറിൻ, ഹെവൻസ് പ്രീ സ്കൂൾ പി…

                Read More

                  ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

                  ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളാഷ് മേബ് അവതരിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജില്ലാ ശുചിത്വമിഷന്‍ ജീവനക്കാര്‍, സമ്മതിദായകര്‍ എന്നിവര്‍ പങ്കെടുത്തു.

                  Read More

                    “സമ്മതിദാന അവകാശം” ടേബിൾ ടോക്ക് സംഘടിപ്പിച്ച് മുട്ടിൽ എൻഎസ്എസ് യൂണിറ്റ് 

                    മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മതിദാന അവകാശത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വോട്ടവകാശത്തിൻ്റെ പ്രാധാന്യവും ജനാധിപത്യ സംവിധാനത്തിൽ പ്രബുദ്ധമായ പൗര ബോധത്തിൻ്റെ അനിവാര്യതയും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിച്ചത്. സ്റ്റാഫ് സെക്രട്ടറി സുമയ്യ സി.എച്ച് ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ, ലീഡർ മുഹമ്മദ് ഫാദിൽ പി.കെ, വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, നബീൽ, അമൽ ജോസഫ്, തെസ്നി, നേഹ ഫാത്തിമ, മലീഹ…

                    Read More

                      വർണ്ണക്കൂടാരം ശില്പശാല സംഘടിപ്പിച്ചു

                      തരിയോട്: തരിയോട് ഗവൺമെന്റ് എൽ. പി.സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുക്കുന്ന വർണ്ണ ക്കൂടാരം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സലിം ബി,സീനിയർ അസിസ്റ്റന്റ് ഗിരീഷ് കുമാർ എം പി കെ, പ്രഷീത വർഗീസ്,ഹേമലത, ബാലൻ എം എ, സൗമ്യ ലോപ്പസ്, വർണ എം, ശോഭിതാ റാണി, അന്നാ ടിൻസി,സ്മൈല വി എം, ജസീന തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കായി വ്യത്യസ്തങ്ങളായ…

                      Read More