wenewser-user

വയനാട്ടിലെ ആദിവാസികളെ ഒഴിപ്പിക്കല്‍: കര്‍ശന നടപടി സ്വീകരികെക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം:വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി റേഞ്ചിലെ കൊള്ളിമൂല ആദിവാസി സെറ്റില്‍മെന്റില്‍ നിന്ന് ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കും . സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഭരണ വിഭാഗം വനം മേധാവിക്കും നിര്‍ദേശം നല്‍കി.

Read More

സംസ്ഥാനത്ത് പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ്

കൽപറ്റ: സംസ്ഥാനത്ത് പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28 ന് കാലത്ത് 10 മണിക്ക് കൽപറ്റ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലാ പ്രസിഡൻ്റ് എം ഹമീദ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. അബ്ദുറഹിമാൻ സുല്ലമി അധ്യക്ഷത വഹിച്ചു….

Read More

ജീവനക്കാര്‍ക്ക് പ്രശംസാപത്രം നല്‍കി ആദരിച്ചു

കൽപ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ51 ജീവനക്കാര്‍ക്ക് പ്രശംസാപത്രം നല്‍കി ആദരിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘടാനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ എ.ഡി.എം കെ. ദേവകി, വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ടി.പി വിനോദന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഷീന എന്നിവര്‍ സംസാരിച്ചു.

Read More

ജുനൈദ് കൈപ്പാണിയെ എം.എൽ.ഒ.എ അനുമോദിച്ചു

വൈത്തിരി:  മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം, ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ (എം.എൽ.ഒ.എ) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ ഉപഹാരം കൈമാറി….

Read More

ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളും; രണ്ട് കോടിയുടെ സ്വയം തൊഴില്‍-വ്യക്തിഗത വായ്പ വിതരണം ചെയ്തു

കൽപ്പറ്റ : മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പ വിതരണോദ്ഘാടനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ കോര്‍പറേഷന്‍ എഴുതി തള്ളിയതായി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. 32 കുടുംബശ്രീ ഗ്രൂപ്പുകളിലെ 340 അംഗങ്ങള്‍ക്കായി 2,15,80,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. 50 പേര്‍ക്ക് രണ്ട് കോടി രൂപയുടെ സ്വയം തൊഴില്‍ വ്യക്തിഗത വായ്പയും വിതരണം ചെയ്തു. വായ്പാ…

Read More

സംസ്ഥാനതല സര്‍ഗോത്സവം; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. കലാമേള ഡിസംബര്‍ 27 മുതല്‍ 29 വരെ മാന്തവാടിയില്‍*

മാനന്തവാടി: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷ്യൽ സ്‌കൂള്‍, പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 8-ാമത് സംസ്ഥാന തല സര്‍ഗോത്സവം സംഘടിപ്പിക്കുന്നതിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെയാണ് കലാമേള. മന്ത്രി ഒ.ആര്‍ കേളു, മാനന്തവാടി…

Read More

വയനാട് റവന്യൂ ജില്ല സ്‌കൂൾ കലോത്സവം; വിളംബര ജാഥ നടത്തി

പനമരം: നാളെ നടവയലില്‍ ആരലംഭിക്കുന്ന 43ാമത് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ചെണ്ടമേളവാദ്യങ്ങളുടെ അകമ്പടിയോടെ പനമരം ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ പരിസരത്ത് നിന്നും ഇന്നലെ വൈകിട്ട് അനാല് മണിയോടെ ആരംഭിച്ച വിളംബര ജാഥ ടൗണ്‍ വലയംവെച്ച് വലിയ പാലത്തിന് സമീപം സമാപിച്ചു. വിവിധ രാഷ്ട്രിയ നേതക്കന്‍മാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്ധോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജാഥയില്‍ അണിനിരന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ വിദ്യഭ്യാസ ഉപ…

Read More

ചോയ്മൂലയിലെ കൊടി നശിപ്പിച്ച സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു

തലപ്പുഴ : പുതിയിടം ചോയ്മൂലയിൽ എസ്ഡിപിഐ യുടെയും മുസ്‌ലിം ലീഗിന്റെയും കൊടികൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നാടിൻ ശാന്തി തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ഇരുട്ടിന്റെ സന്തതികളെ എസ്ഡിപിഐ കൈ കാര്യം ചെയ്യുമെന്നും പ്രതിഷേധത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ച പാർട്ടി മാനന്തവാടി മുൻസിപ്പൽ ട്രഷറർ ഫസ്‌ലുറഹ്മാൻ മുന്നറിയിപ്പ് നൽകി. തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി,വൈസ് പ്രസിഡന്റ് കബീർ, ജോയിന്റ് സെക്രട്ടറി അലി, ട്രഷറർ മുജീബ്,കമ്മിറ്റിയംഗം അബൂബക്കർ,…

Read More

ദിശ-ഹയർ സ്റ്റഡീസ് എക്സ്പോ ബത്തേരിയിൽ

ബത്തേരി :പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം) കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ് സെൽ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ദിശ- ഹയർ സ്റ്റഡീസ് എക്സ്പോ ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 29, 30 തീയതികളിൽ നടക്കും . ദിശയുടെ ഭാഗമായി കരിയർ സെമിനാറുകൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിദ്യാർഥികളുടെ പേപ്പർ പ്രസൻറ്റേഷൻ ഉൾപ്പെടുന്ന കരിയർ കോൺക്ലേവ്, കരിയർ ചാർട്ടുകളുടെ പ്രദർശനം, കെ. ഡാറ്റ് കേരള ഡിഫ്രൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ…

Read More

ഒറ്റയാന്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി പരാതി

പുല്‍പള്ളി: പുല്‍പള്ളി- നടവയല്‍ റൂട്ടില്‍ നെയ്ക്കുപ്പ വനപാതയിലെ പതിവുകാരനായ ഒറ്റയാന്‍ യാത്രക്കാര്‍ക്കു ഭീഷണിയാകുന്നതായി പരാതി. ആന ശല്യക്കാരനല്ലെന്ന് വനപാലകര്‍ പറയുന്നുണ്ടെങ്കിലും പാതയോരത്ത് ഒറ്റയാന്‍ നില്‍ക്കുമ്പോള്‍ ഇതുവഴി കടന്നുപോകാന്‍ ആര്‍ക്കും ധൈര്യമില്ല. കല്‍പറ്റ, പനമരം, മാനന്തവാടി ഭാഗത്തേക്ക് രാവിലെ ജോലിക്കു പോകുന്നവര്‍ക്കാണ് ഏറെ പ്രശ്‌നം. ശക്തമായി മഞ്ഞുപെയ്യുന്ന ദിവസങ്ങളില്‍ ആനയുടെ അടുത്തെത്തുമ്പോഴാണ് കാണാനാവുക. പിന്നെ ഭയവും ആശങ്കയുമിരട്ടിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുചക്രവാഹന യാത്രക്കാരായ സ്ത്രീകള്‍ ആനയെ കണ്ടുതിരിച്ചു പോന്നു. പിന്നീട് വലിയ വാഹനത്തിനു പിന്നാലെയാണ് കടന്നുപോയത്. വനത്തിലെ ചുള്ളിക്കാട്…

Read More