‘കലാരവം 2026’ സംഘടിപ്പിച്ചു

ദ്വാരക: എടവക ഗ്രാമപഞ്ചായത്ത് എൽ.പി. സ്കൂൾ കലോത്സവവും അറബിക് കലോത്സവ സ്ക്രീനിംഗുമായ ‘കലാരവം’ ദ്വാരക എ.യു.പി. സ്കൂളിൽ വെച്ച് നടന്നു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി എ.ഇ.ഒ സുനിൽകുമാർ എം. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിൽ, ജോസ് പള്ളത്ത് (എച്ച്.എം. പി.ഇ.സി കൺവീനർ), സിസ്റ്റർ സിജി ജോസഫ് (എച്ച്.എം), എം.പി.ടി.എ പ്രസിഡൻ്റ് ദീപ്തി എം.എസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 11 വിദ്യാലയങ്ങളിൽ നിന്നായി 300-ഓളം കുട്ടികളാണ് സ്ക്രീനിംഗ് കലോത്സവത്തിൽ പങ്കെടുത്തത്. നാടിൻ്റെ സാംസ്കാരിക വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്ന സ്കൂൾ കലോത്സവം ശിശുകേന്ദ്രീകൃതമായി സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *