Headlines

wenewser-user

കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള സെപ്റ്റംബർ 11 മുതൽ

ബത്തേരി : ഈ വർഷത്തെ ഓണത്തിനോട്‌ അനുബന്ധിച്ച് കുടുംബശ്രീ ഓണം മേളകൾ ജില്ലയിൽ സജീവമാകുകയാണ്. എല്ലാ പഞ്ചായത്തിലും 2 മേളകളും, ജില്ലാതല ഓണം മേള ബത്തേരി മുൻസിപ്പാലിറ്റി അംഗണത്തിലും നടത്തുവാൻ തീരുമാനമായി. ഈ വർഷത്തെ മേളയിൽ കുടുംബശ്രീ ഏകീകൃത ചിപ്സ് ബ്രാൻഡ് പുറത്തിറക്കുന്നുണ്ട്. എല്ലാ മേളകളിലും ബ്രാൻഡഡ് ചിപ്സ് ലഭ്യമായിരിക്കും. ജില്ലാതല മേളയുടെ ഭാഗമായി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ വെച്ച് സംഘാടകസമിതി യോഗം ചേർന്നു. കുടുംബശ്രീ സിഡിഎസ് വൈസ് ശ്രീമതി ഷേർളി കൃഷ്ണൻ സ്വാഗതം ആശംസിച്ചു ….

Read More

എസ്ഡിപിഐ കളക്ട്രേറ്റ് മാർച്ച്‌ നടത്തി

കല്‍പ്പറ്റ: പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കളക്ട്രേറ്റ് മാര്‍ച്ച് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു….

Read More

സഞ്ചാരികളേ ഇതിലേ വരൂ; വയനാടിനായി സൈക്കിള്‍ ചവിട്ടി എസ്പിയും

കൽപ്പറ്റ:ഉരുള്‍പൊട്ടലിന് പിന്നാലെ നിശ്ചലമായ വയനാട്ടില്‍ വിനോദ സഞ്ചാരത്തെ ഉണർത്താൻ, സൈക്കിള്‍ റൈഡുമായി വയനാട് ബൈക്കേഴ്സ് ക്ലബ്‌. നാടിനെ ചേർത്തു പിടിക്കുന്ന പരിപാടിയില്‍ സൈക്കിള്‍ ചവിട്ടി വയനാട് എസ്പിയും ഒപ്പം ചേർന്നു. പരിപാടിയുടെ ഉദ്ഘാടനത്തിന് വന്നതാണ് വയനാട് ജില്ലാ പൊലീസ് മേധാവി തബോഷ് ബസുമതാരി. പിന്നെ കണ്ടത് സൈക്കിളില്‍. ഉരുള്‍പൊട്ടലിന്‍റെ ആഘാതം ടൂറിസത്തെയും ബാധിച്ചു. ആശ്രയ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പേരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലം പടിവാതില്‍ക്കല്‍ നില്‍ക്കെ, സഞ്ചാരികളെ ക്ഷണിക്കുകയാണ് വയനാട് ബൈക്കേഴ്സ് ക്ലബ്. ഉരുള്‍പൊട്ടല്‍…

Read More

കാപ്പുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം തുടങ്ങി.

പടിഞ്ഞാറത്തറ: ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി കാപ്പുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എം.സി. ഷൗഖീനില്‍നിന്നു പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ആദ്യ കാര്‍ഡ് സ്വീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോസ്, വാര്‍ഡ് അംഗം സാജിത നൗഷാദ്, എച്ച്എംസി അംഗങ്ങളായ കെ.ടി. കുഞ്ഞബ്ദുള്ള, വര്‍ഗീസ്, നഴ്‌സിംഗ് ഓഫീസര്‍ ടി.എസ്. രജനി, ഫാര്‍മസിസ്റ്റ് വി.ജെ. സിനി, ഇ ഹെല്‍ത്ത് ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ സിന്റോ…

Read More

നാടൻ തോക്കുമായി 3 പേരെ വനം വകുപ്പ് പിടികൂടി

വെള്ളമുണ്ട: കഴിഞ്ഞ ദിവസം മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെള്ളമുണ്ട സെക്ഷനിലെ ക്വയറ്റ്പാറ വാളാരംകുന്നു വനഭാഗത്ത് രാത്രി നടത്തിയ പരിശോധനയിലാണ്, നാടൻ തോക്കുമായി 3 പേരെ പിടികൂടിയത്. മംഗലശ്ശേരി രാമചന്ദ്രൻ, ചന്ദ്രൻ മാടത്തുംകുനി, ബാലകൃഷ്ണൻ മടത്തും കുനി എന്നിവരാണ് പിടിയിലായത്. മാനന്തവാടി റേഞ്ച് ഓഫീസർ റോസ്മേരി ജോസ് വെള്ളമുണ്ട ഫോറെസ്റ്റ് ഓഫീസർ കെ.കെ സുരേന്ദ്രൻ, മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മായ അഖിൽ, സ്റ്റീഫൻ, ബാബു, അപ്പച്ചൻ എന്നിവർ ചേർന്നാണ് ഇവരെ…

Read More

മീലാദ് ഫെസ്റ്റ്; കുടുംബ സംഗമങ്ങള്‍ നടത്തി.

ചെറ്റപ്പാലം : നബിദിന പരിപാടികളോടനുബന്ധിച്ച് ചെറ്റപ്പാലം നൂറുല്‍ ഇസ്‌ലാം മഹല്ല് ജമാഅത്ത് നബിദിന സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമങ്ങള്‍ നടത്തി. മഹല്ലിനെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്നു വീട്ടു പരിസരങ്ങളിലായി നടത്തിയ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സുന്നി മഹല്ല് ഫെഡറേഷന്‍ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ പി.സി ഉമര്‍ മൗലവി കുപ്പാടിത്തറ ” കുടുംബം ” എന്ന വിഷയത്തില്‍ മൂന്ന് സംഗമങ്ങളിലും ക്ലാസെടുത്തു. മഹല്ല് പ്രസിഡന്റ് നസീര്‍ ഹാജി. എം.കെ, ജന.സെക്രട്ടറി അര്‍ഷാദ് കെ.എം, ട്രഷറര്‍…

Read More

നൂതന സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പദ്ധതി തയ്യാറാക്കും; ക്രാഫ്റ്റ് വില്ലേജ് മാതൃക-പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനക്ക് നല്‍കും.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല-അട്ടമല പ്രദേശങ്ങളിലെ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള നൂതന പദ്ധതികള്‍ തയ്യാറാക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. എസ് കൃപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംരംഭകരുടെ അറിയിച്ചു. പുനരധിവാസ ടൗണ്‍ ഷിപ്പ് യാഥാര്‍ത്ഥ്യമാവുന്നതോടെ മേഖലയിലെ വികസനം ലക്ഷ്യമാക്കിയുള്ള ക്രാഫ്റ്റ് വില്ലേജ് മാതൃക, ദുരന്ത മേഖലയിലെ സംരംഭകര്‍ക്കായുള്ള പദ്ധതികള്‍ സര്‍ക്കാറിന്റെ പരിഗണനയിലേക്ക് നല്‍കുമെന്നും യോഗത്തില്‍ അറിയിച്ചു. ജീവനോപാധി ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണം, കുടുംബശ്രീ, ബാങ്ക്, കൃഷി, ക്ഷീരം, മൃഗസംരക്ഷണം, ജി.എസ്.ടി തുടങ്ങി വിവിധ…

Read More

ഐ സി എഫ് ഓക്സിജൻ പ്ലാന്റ് വയനാട് മെഡിക്കൽ കോളജിന് സമർപ്പിച്ചു

കൽപ്പറ്റ: കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേത് വയനാട് മെഡിക്കൽ കോളേജിനു സമർപ്പിച്ചു. മാനന്തവാടി മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു കേരളത്തിലെ ആതുരസേവനമേഖലയിൽ സന്നദ്ധ സംഘടനകൾ വലിയ ഉത്തരവാദിത്വങ്ങളാണ് നിർവഹിക്കുന്നതെന്നും ഈ രംഗത്ത് കേരളമുസ്‌ലിം ജമാഅത്തും പ്രവാസിഘടകമായ ഐ.സി.എഫും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി…

Read More

കാട് വെട്ടുന്നതിനിടെ ഷോക്കേറ്റ് വയനാട്ടിൽ യുവാവിന് ദാരുണന്ത്യം

കണിയാമ്പറ്റ: കണിയാമ്പറ്റ പച്ചിലക്കാട് ആണ് സംഭവം. അരിഞ്ചർ മല സ്വദേശി ആലിഞ്ചുവട്ടിൽ വിജയൻ (40) മരണപ്പെട്ടത്. കാട് വെട്ടുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റാണ് യുവാവ് മരിച്ചത്. ചുണ്ടക്കുന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാടുകൾ വെട്ടുന്നതിനിടെ കെഎസ്ഇബിയുടെ പോസ്റ്റിൽ നിന്നും വീട്ടിലേക്കുള്ള സർവീസ് വയറിൽ കത്തികൊണ്ട് വെട്ടിയതിനെ തുടർന്നാണ് വിജയന് ഷോക്കേറ്റത്. പനമരം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു… മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ.

Read More

വടുവൻചാൽ ജി എച്ച് എസ് എസിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പാരംഭിച്ചു.

വടുവൻചാൽ ജി എച്ച് എസ് എസിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പാരംഭിച്ചു.* വടുവൻചാൽ: ജി എച്ച് എസ് എസ് വടുവൻചാൽ എൻ എസ് എസ് യൂണിറ്റ് തുടർച്ചയായ രണ്ടാമത്തെ വർഷവും സ്കൂളിലെ ഒരേക്കർ സ്ഥലത്ത് നട്ട ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പാരംഭിച്ചു. എസ് എം സി ചെയർമാൻ ഷിജോ കെ ജെ പരിപാടി പൂവിറുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി ടി എ അംഗങ്ങളും അധ്യാപകരും എൻ എസ് എസ് വൊളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്ത് പൂക്കൾ ശേഖരിച്ച് വില്പന നടത്തി….

Read More