ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് എകെപിസിടിഎ 10 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ കൈമാറി.
കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് ക്യാമ്പുകളിലേക്ക് മാറ്റപ്പെടുകയും, പിന്നീട് കേരള സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വീടുകളിലേക്ക് താമസം മാറ്റുകയും ചെയ്ത ദുരിതബാധിതരെ സഹായിക്കാൻ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ നൽകി. കൽപറ്റയിൽ നടന്ന പരിപാടി സി പിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനും മുൻ എം…
