Headlines

wenewser-user

തലപ്പുഴ അനധികൃത മരം മുറി; യൂത്ത് കോൺഗ്രസ് ഡിഎഫ്ഒയെ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡി എഫ് ഒ

തലപ്പുഴ അനധികൃത മരം മുറി; യൂത്ത് കോൺഗ്രസ് ഡിഎഫ്ഒയെ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡി എഫ് ഒ* മാനന്തവാടി: നോർത്ത് വയനാട് ഡിവിഷൻ ബേഗൂർ റേഞ്ചിലെ തവിഞ്ഞാൽ നാൽപത്തിമൂന്നിലെ വനമേഖലയിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ റിസർവ് വനത്തിൽ നിന്ന് സോളാർ ഫെൻസിംങ്ങ് നിർമാണവുമായി ബന്ധപ്പെട്ട് വനപാലകർ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഡി എഫ് ഒ ഓഫീസ് ഉപരോധിച്ചു.എഴുപത്തിമൂന്ന് മരങ്ങളാണ് മുറിച്ചു…

Read More

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ്

മാനന്തവാടി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച് അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട് ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ, രമേഷ് കുമാർ, ജോസ് ടി.എ, നിതിൻ…

Read More

വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ ജി.എ.ഡി, മാനന്തവാടി വയോജനങ്ങൾക്കായി ഒരു മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് മാനന്തവാടി ഗവ. യു.പി സ്കൂ‌ളിൽ സംഘടിപ്പിച്ചു. ഗവ. ആയുർവേദ ഡിസ്പെൻസറി, മാനന്തവാടി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ്. ആർ സ്വാഗതമാശംസിച്ചു. മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ…

Read More

വയനാട് തുരങ്കപാത നിര്‍മാണം ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക് 1341 കോടിയുടെ കരാര്‍

കൽപ്പറ്റ : ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതയുമായി സംസ്ഥാനസർക്കാർ മുന്നോട്ട്. പദ്ധതിയുടെ നിർമാണക്കരാർ നല്‍കുന്നതിനുള്ള ടെൻഡർ വ്യാഴാഴ്ച തുറന്നു. ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍കോണ്‍ കമ്പനിക്ക്ക്കാണ് നിർമ്മാണക്കരാർ ലഭിച്ചിരിക്കുന്നത്. 1341 കോടി രൂപയ്ക്കാണ് കരാർ. നിർമാണക്കരാറിനായി 13 കമ്പനിക്കളാണ് ടെൻഡർ നല്‍കിയിരുന്നത്. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പണിയുന്ന പാലത്തിന്റെ കരാർ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയല്‍ ഇൻഫ്ര കണ്‍സ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചു. 80.4 കോടി രൂപയാണ് കരാർ. ടെൻഡർ തുറന്ന സാഹചര്യത്തില്‍ കരാർ ഒപ്പുവെക്കുന്നതോടെ വൈകാതെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് ലിന്റോ…

Read More

ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയം: ആം ആദ്മി പാർട്ടി

കൽപറ്റ: ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന ഐജി ലക്ഷ്മണനെ ട്രെയിനിങ് കോളേജിൽ നിയമിക്കുന്നത് വഴി ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമായി മാറി എന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി. മോൺസൺ മാവുങ്കൽ കേസിൽ ഐജി ലക്ഷ്മണൻ തന്റെ സ്റ്റാഫിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിട്ടും ട്രെയിനിങ് കോളേജിൽ നിയമനം നൽകിയതും ഭരണ കക്ഷി എം എൽ എ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വളരെ ഗൗരമേറിയ ആരോപണങ്ങൾ ഉന്നയിച്ചിട്ടും അവരെ സംരക്ഷിക്കുന്ന തരത്തിൽ ഉള്ള…

Read More

മുഖ്യമന്ത്രി കേരളത്തിലെ പൊലീസിനെ ക്രിമിനൽവൽക്കരിക്കുന്നു: സി.എച്ച് ഫസൽ.

പനമരം: മറ്റു സംസ്ഥാനങ്ങൾക്ക് പോലും എന്നും മാതൃകയായിരുന്നു കേരള പൊലീസെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ ഓഫിസും ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ സംരക്ഷിക്കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണെന്നും സത്യസന്ധരായ പൊലീസുകാർക്കു കൂടി പേര് ദോഷം വരുത്തുകയാണ് മുഖ്യമന്ത്രിയുടെ തരം താഴ്ന്ന ഈ പ്രവർത്തികളെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ പറഞ്ഞു. ആർ.എസ്.എസ് ൻ്റെ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കുന്ന പോലീസിനെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷിക്കുന്ന സമീപനമാണെങ്കിൽ…

Read More

ഉരുള്‍പൊട്ടല്‍: ഐഎന്‍ടിയുസി സഹായധന വിതരണവും, ആദരിക്കൽ ചടങ്ങും നടത്തി.

മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിത തൊഴിലാളികളിലെ ഐഎന്‍ടിയുസി അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി സഹായധനം നല്‍കി. ദുരന്തമുഖത്ത് സന്നദ്ധ സേവനം നടത്തിയവരെ ആദരിച്ചു. സെന്റ് ജോസഫ്‌സ് ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ദുരന്തഭൂമിയില്‍ സേവനം ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ രാജ്യത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോയി, കെ.എല്‍. പൗലോസ്, ടി.ജെ. ഐസക്, മനോജ് എടാനി, ബി….

Read More

പരിസ്ഥിതിയും വികസനവും: സെമിനാര്‍ നടത്തി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണ ജാഗ്രതാ സെന്റര്‍ സംസ്ഥാന സമിതി ‘പരിസ്ഥിതിയും വികസനവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഹരിതഗിരി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. ജിനചന്ദ്രപ്രസാദ് ലക്കിടി, റോബര്‍ട്ട് കോട്ടായി, സി. അയ്യപ്പന്‍, ഷെമീര്‍ വൈത്തിരി, പി.എം.കെ. നമ്പ്യാര്‍, കെ.എം. രാജു, ആര്‍. ശാരിക, ലൂസി ജോര്‍ജ്, പി. മോഹനന്‍, കെ.ടി. മുഹമ്മദ് നാജിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി

കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. പ്രദേശവാസിയായ വയോധികനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ.രാജഗോപാല്‍, ഡോ.നിഖില്‍, ഡോ.സക്കീര്‍ ഹുസൈന്‍, ഡോ.സ്വാതി സുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുട്ടുവേദനയ്ക്കു ഫലപ്രദമായ പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മ(പിആര്‍പി) തെറാപ്പിയും ആശുപത്രിയില്‍ ലഭ്യമാണ്. ടി. സിദ്ദിഖ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.കെ. അസ്മ, ജനപ്രതിനിധികളായ ജഷീര്‍ പള്ളിവയല്‍, അയിഷാബി, ഫൗസിയ, ഉഷാകുമാരി, എല്‍സി, എച്ച്എംസി അംഗങ്ങളായ വര്‍ഗീസ്, ചിത്രകുമാര്‍, നാസര്‍ എന്നിവര്‍ ആശുപത്രിയിലെത്തി…

Read More

ഓണം സഹകരണ വിപണി ആരംഭിച്ചു.

മീനങ്ങാടി : സർവീസ് സഹകരണ ബാങ്കിന്റെയും, കൺസ്യൂമർഫെഡിന്റെയും നേതൃത്വത്തിൽ മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഓണം സഹകരണ വിപണന മേള ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് സി .എസ്. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എം. എൻ. മുരളി, അബ്ദുൽ റഹിമാൻ, വി.സി. മത്തായി , വി.എസ്. സുജാത ,എ. പൈതൽ, പി .എസ്. സാനി എന്നിവർ സംസാരിച്ചു.

Read More