Headlines

wenewser-user

കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥരെ അനുമോദിച്ചു

കാട്ടികുളം: കാട്ടിക്കുളം യുവധാര സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാലാവർഷ കെടുതിയിൽ കാട്ടിക്കുളം KSEB സെക്ഷനിലാകെ മാതൃകപരമായ ജനകീയ ഇടപെടൽ നടത്തി സമൂഹത്തിൽ KSEB യിക്ക് ജനകീയ മുഖം നേടികൊടുത്ത കാട്ടിക്കുളം സെക്ഷൻ KSEB ഉദ്യോഗസ്ഥരെ അനുമോദിച്ചു. ചടങ്ങിൽ ജിതിൻ കോമത്ത്, യുവധാര സംഘം സെക്രട്ടറി ശ്രീജിത്ത്‌ കെ കെ, യുവധാര സംഘം പ്രസിഡന്റ്‌ രാഗേഷ് കെ ജി, യുവധാര സംഘാഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Read More

ചീയമ്പം പള്ളിയിൽ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുൽപ്പള്ളി: സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടത്തപ്പെടുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട്കുടി ചെയർമാനായും, ട്രസ്റ്റി വർഗീസ് തോട്ടത്തിൽ വൈസ് ചെയർമാനായും സെക്രട്ടറി യാക്കോബ് പള്ളത്ത് ജനറൽ കൺവീനറായും റെജി ആയത്തുകുടിയിൽ പബ്ലിസിറ്റി കൺവീനറായും ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. വിവിധ സബ് കമ്മിറ്റികളും യോഗം തെരഞ്ഞെടുത്തു. മുണ്ടക്കൈ…

Read More

അത്തിക്കുനി പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു.

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ അത്തിക്കുനിയിൽ വയനാട് ജില്ല പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് 14 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി നിർമിച്ച അത്തിക്കുനി പൈതൃക ഭവനത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യപ്രഭാഷണം നടത്തി. പതിനേഴാം…

Read More

‘പോഷകാഹാര മാസാചരണം’ തുടങ്ങി.

മാനന്തവാടി: ‘പോഷകാഹാര മാസാചരണം’ തുടങ്ങി ഐസിഡിഎസ് മാനന്തവാടി അഡിഷണൽ പ്രൊജെക്ടിലെ നടക്കൽ അങ്കണവാടിയിൽ വെച്ച് നടത്തിയ പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി ”ഒരു തൈ നടാം അമ്മയുടെ പേരിൽ” എന്ന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി അഡിഷണൽ സി ഡി പി ഒ ജീജ എം യോഗത്തിന് സ്വാഗതം പറയുഞ്ഞു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പോഷൻ മാ പരിപാടി ഉദ്‌ഘാടനം ചെയുകയും ആസ്പിരേഷൻ ബ്ലോക്കായതിനാൽ പോഷൻ മായ്ക്ക്…

Read More

“കരുതലായവർക്ക് സ്നേഹാദരം” വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിക്കും

കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടന പ്രതിനിധികള്‍, സേനാ വിഭാഗങ്ങള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവരെ വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിക്കും. ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ എന്ന പേരില്‍ സെപ്തംബര്‍ ഒമ്പതിന് വൈകീട്ട് മൂന്ന് മണി മുതല്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍…

Read More

വാഹനാപകടത്തിൽ നേഴ്സിംഗ് ജീവനക്കാരൻ മരണപെട്ടു.

ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെ മുൻ നഴ്സിങ് ജീവനക്കാരൻ പുറക്കാട് പുത്തൻ നട പുത്തൻപറമ്പിൽ നിപുൺ ഗോപാലകൃഷ്ണൻ [35] ആണ് മരിച്ചത്. ഡിവൈഡറിൽ തട്ടിമറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിനെ പിന്നാലെയെത്തിയ ലോറി യിടിക്കുകയായിരുന്നു. ആലപ്പുഴ പുന്നപ്ര കുറവന്തോടിനു സമീപം വെച്ചായിരുന്നു അപകടം. മാനന്തവാടി ജില്ലാ ആശു പത്രിയിൽ ഏഴ് വർഷം ജോലി ചെയ്ത ശേഷം രണ്ട് വർഷം മുൻപാണ് നിപുൺ സ്ഥലം മാറി പോയത്. നിലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരനായിരുന്നു….

Read More

എം ജെ എസ് എസ് എ മീനങ്ങാടി മേഖല കലോത്സവം സമാപിച്ചു

മീനങ്ങാടി: 2024 വർഷത്തെ എം ജെ എസ് എസ് എ മീനങ്ങാടി മേഖല വിദ്യാർത്ഥി-അധ്യാപക കലോത്സവം മീനങ്ങാടി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ സമാപിച്ചു. ഓഗസ്റ്റ് 25 ന് നടത്തപ്പെട്ട കലോത്സവത്തിൽ തൃക്കൈപെറ്റ സെന്റ് തോമസ് സൺ‌ഡേ സ്കൂൾ ചാമ്പ്യൻമാരായി. സെപ്റ്റംബർ ഒന്നിന് നടത്തിയ അധ്യാപകരുടെ കലോത്സവത്തിൽ മീനങ്ങാടി സെന്റ് മേരീസ് സൺ‌ഡേ സ്കൂൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം മലബാർ ഭദ്രാസന മെത്രാപോലീതാ അഭി ഗീവർഗീസ് മോർ സ്തേഫാനോസ് ഉത്ഘാടനം ചെയ്തു. എം ജെ എസ് എസ്…

Read More

മുണ്ടക്കൈ പാഠമാകണം; ക്വാറി പ്രവർത്തനം നിയന്ത്രിക്കണം: ജുനൈദ് കൈപ്പാണി

മുള്ളൻകൊല്ലി: ജനജീവിതത്തിന് ഭീഷണിയാകുന്നതരത്തിൽ നിയമങ്ങൾ അവഗണിച്ച്‌കൊണ്ട് ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ വയനാട്ടിൽ ക്വാറികൾക്ക് അനുമതി നൽകുന്ന അധികൃതരുടെ നിലപാട് പിൻവലിക്കണമെന്നും ക്വാറി വികസനമല്ല ഭയം കൂടാതെ ജീവിക്കാനുള്ള സുരക്ഷയാണ് വയനാടിന് വേണ്ടതെന്നും മുണ്ടക്കൈ പാഠമാകണമെന്നും, നിയമവിരുദ്ധ ക്വാറികളെ നിയന്ത്രണവിധേയമാക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്തിലെ പരിസ്ഥിതി ദുർബല മേഖലയിൽ സ്ഥിതിചെയ്യുന്ന വിവാദ ക്വാറി പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയാണ് അദ്ദേഹം. വയനാടിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ശാസ്ത്രീയവും ഗൗരവമുള്ളതുമായ…

Read More

‘മഴ ശക്തമായാല്‍ മുണ്ടകൈയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യത’; മുൻകരുതല്‍ വേണമെന്ന് ഗവേഷകര്‍

കൽപ്പറ്റ: മഴ ശക്തമായാല്‍ വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് ഐസർ മൊഹാലിയുടെ പഠനത്തില്‍ പറയുന്നത്. മണ്ണിന്റെ ഉറപ്പ് കുറഞ്ഞതും, പാറകളും മണ്ണും ഇളകിയിരിക്കുന്നതും, തുലാമഴയും കനത്താല്‍, കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.വിദഗ്ധർ ഇതിനെ “ഡാമിങ് എഫക്റ്റ്” എന്നാണ് വിളിക്കുന്നത്. ഉരുള്‍പൊട്ടലില്‍ നിന്ന് ഒഴുകിയെത്തുന്ന കല്ലുകളും മണ്ണും നിർദ്ദിഷ്ടമായ സ്ഥലത്ത് അടിഞ്ഞുകൂടി, ഒരു അണക്കെട്ട് പോലെയാവുകയും അതോടെ പ്രഹരശേഷി വർദ്ധിക്കുകയും ചെയ്യുന്നുഈ ഘടകങ്ങള്‍ ചേർന്ന്, കൂടുതല്‍ മഴയോടെ വീണ്ടും ഉരുള്‍പൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.ഈ…

Read More

സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച കർണാടക മദ്യവുമായി ഒരാൾ പിടിയിൽ.

ബത്തേരി : കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായാണ് കിടങ്ങനാട് ഓടക്കുനി ഓ.വി ബാബു(29) പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ ഗുണ്ടൽപെട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. മുത്തങ്ങ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ മുരളീധരൻ, എ എസ് ഐ ജയപ്രകാശ്,എസ്…

Read More