Headlines

wenewser-user

ഇക്കോ ടുറിസം കേന്ദ്രങ്ങള്‍ തുറക്കണം ഐ എന്‍.ടി.യു.സി പ്രക്ഷോഭത്തിലേയ്ക്ക്.

മാനന്തവാടി: ജില്ലയില്‍ അടഞ്ഞുകിടക്കുന്ന ഇക്കോ ടുറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഐ.എന്‍.ടി.യു.സി റിജണല്‍ കമ്മിറ്റി വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. അടഞ്ഞ് കിടക്കുന്ന ടുറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് പേര്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിലാണ്.കുറുവ,തോല്‍പ്പെട്ടി,മുത്തങ്ങ,മിന്‍ മുട്ടി,സുചിപ്പാറ തുടങ്ങിയ കേന്ദ്രങ്ങളാണ് അടഞ്ഞുകിടക്കുന്നത്.ലോണ്‍ അടവ് മുടങ്ങി ജപ്തി ഭീഷണിയിലായവര്‍ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരം വിഷയങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. വേഗത്തില്‍ നടപടിയുണ്ടായില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി…

Read More

ക്വാറി,ക്രഷര്‍ അനുമതിക്ക് മുമ്പ് ആശങ്കകള്‍ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കൽപ്പറ്റ: ജില്ലയില്‍ ക്വാറി, ക്രഷര്‍ എന്നിവയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് പ്രദേശവാസികളുടെ യഥാര്‍ത്ഥത്തിലുള്ള ആശങ്കകളും ബന്ധപ്പെട്ട ചട്ടങ്ങളും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.സുല്‍ത്താന്‍ ബത്തേരിയില്‍ പാടിച്ചിറ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ക്വാറി തുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ജില്ലാ കളക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പാടിച്ചിറ വില്ലേജില്‍ തറപ്പത്ത് കവല ചാമപ്പാറ റോഡിന്റെ അരികിലാണ് കരിങ്കല്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതിക്കായി സ്വകാര്യ വ്യക്തി അപേക്ഷ നല്‍കിയത്. ഇതിന് പരിസ്ഥിതി…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ വിജയം 35-50 ശതമാനം മാത്രം.

തിരുവനന്തപുരം; പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതി പ്രാബല്യത്തിലായി ഒരു മാസം പിന്നിട്ടതോടെ വിജയശതമാനത്തില്‍ വലിയ കുറവ്. മുൻപ് 50-70 ശതമാനം വരെ വിജയം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 35-മുതല്‍ 50 ശതമാനം വരെയാണ് വിജയമുള്ളത്. എം80 വാഹനങ്ങള്‍ക്ക് പകരം ബൈക്കിലേക്ക് ടെസ്റ്റ് മാറ്റിയതും വിജയശതമാനത്തില്‍ ഇടിവുണ്ടാക്കി. കൈ കൊണ്ടു ഗിയർമാറ്റാവുന്ന എം90 ക്ക് പകരം കാലികൊണ്ട് ഗിയർമാറ്റാവുന്ന ബൈക്കുകളിലേക്ക് മാറിയതാണ് ആദ്യ നാളുകളില്‍ പണിയായത്. എം80 യില്‍ പരിശീലനം നേടിയവർ പിന്നീട് ബൈക്കുകളിലും പരിശീലനം ചെയ്താണ് ഡ്രൈവിംഗ്…

Read More

വയനാട് ഉരുള്‍ പൊട്ടലില്‍ ദുരിത മേഖലയില്‍ ബ്ലാക്ക് & വൈറ്റ് ക്ലബ്ബ് സഹായ വിതരണം നടത്തി.

കല്പറ്റ: വയനാട് ഉരുള്‍പൊട്ടലിലെ ദുരിത മേഖലയില്‍ തബൂക്കിലെ ബ്ലാക്ക് & വൈറ്റ് ക്ലബ്ബ് പ്രതിനിധികള്‍ സന്ദര്‍ശിക്കുകയും സഹായം വിതരണം നടത്തുകയും ചെയ്തു. 15 കുടുംബങ്ങള്‍ക്ക് അലമാരകളും മറ്റു ഫർണിച്ചറുകളുമാണ് വിതരണം ചെയ്തത്. നാട്ടുകാരുടെ അഭ്യർഥന മാനിച്ച്‌ അവിടെ ഒരു ഷഡ് നിർമിച്ചുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.   കല്‍പറ്റ ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയലും നാട്ടുകാരും ചേർന്ന് സഹായം സ്വീകരിക്കുകയും ചാരിറ്റി പ്രവർത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന ബ്ലാക്ക് & വൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ക്ലബ്ബ്…

Read More

വയനാട് പുനരധിവാസ ഫണ്ട്: ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി രാഹുല്‍ ഗാന്ധി.

ഡൽഹി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കി. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടി ഘടകങ്ങളും പോഷക സംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാം. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു…

Read More

പ്രവാസി സഹോദരങ്ങളുടെ വീടുകളിലെ മോഷണം; വീടുകളിലെ പ്രതികളെ ഉടനെ കണ്ടെത്തണം

വെള്ളമുണ്ട : വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ വാരാമ്പറ്റയിലെ പ്രവാസി സഹോദരങ്ങളുടെ വീടുകളിൽ നടന്ന മോഷണങ്ങളിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടു മാസങ്ങൾക്ക് മുൻപാണ് വാരാമ്പറ്റയിലെ പ്രവാസികളായ മൂന്ന് സഹോദരങ്ങളുടെ വീടുകളിൽ വാതിലുകൾ കുത്തി തുറന്നു പണവും സ്വർണവും മോഷ്ടിച്ചത്.   സിസി ടി വി ദൃശ്യങ്ങ്ളും ഫിംഗർ പ്രിന്റ് ലഭിച്ചിട്ടും രണ്ടു മാസമായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കണമെന്നും പ്രഗൽഭരായ ഉദ്യോഗസ്ഥർക്ക് അന്വേഷണ…

Read More

വിദ്യാഭ്യാസ രംഗത്തെ പുതുചിന്തകൾ പകർന്ന് എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് അക്കാദമിക് അസംബ്ലി സമാപിച്ചു

അഞ്ചുകുന്ന്: വയനാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതികൾക്ക് കൂടുതൽ കരുത്ത്പകരുന്ന ചർച്ചകളും ചിന്തകളുമായി എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് വയനാട് ജില്ലാ അക്കാദമിക് അസംബ്ലി അഞ്ചുകുന്ന് സമാപിച്ചു. വിവിധ സെഷനുകളിലായി സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ ജില്ലയിലെ വിവിധ മഹല്ലുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുത്തു. സർക്കാർ സർവ്വീസുകളിലേക്ക് സമുദായ പ്രാതിനിത്യം വർദ്ദിപ്പിക്കാൻ ആവശ്യമായ പദ്ധതികളും മെഡിക്കൽ,സിവിൽ സർവ്വീസ് മേഖലകളിലേക്ക് വിദ്യാർത്ഥികൾക്ക് കൃത്യമായ പരിശീലനം നൽകുന്ന തരത്തിലുള്ള പദ്ധതികൾക്ക് അസ്സംബ്ലി രൂപം നൽകി. അഞ്ചുകുന്ന് മദ്റസാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അക്കാദമിക് അസംബ്ലിയുടെ…

Read More

മുണ്ടക്കൈ ഉരുൾ പൊട്ടൽ:നിർണായക പ്രഖ്യാപനവുമായി സർക്കാർ.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്ത ബാധിത മേഖലകളിലെ ആളുകളുടെ വായ്പകള്‍ക്ക് പ്രഖ്യാപനം ബാധകമായിരിക്കും. കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ റവന്യു റിക്കവറി ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം. റവന്യു മന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.   ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍…

Read More

സംഘടനകളുടെ ഭക്ഷണവിതരണം ADGP തടഞ്ഞു’; അജിത് കുമാറിനെതിരെ CPI വയനാട് ജില്ലാ സെക്രട്ടറി.

സുൽത്താൻ ബത്തേരി: എ.ഡി.ജി.പി. അജിത്കുമാറിനെതിരെ വയനാട് സി.പി.ഐ.യും രംഗത്ത്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. നല്ലരീതിയിൽ മുന്നോട്ടുപോയ രക്ഷാപ്രവർത്തനത്തിനിടെ വിവാദങ്ങൾ സൃഷ്ടിച്ചു. ദുരന്തമേഖലയിൽ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണവിതരണം നിർത്തിവെച്ചത് എ.ഡി.ജി.പി.യാണെന്നും സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആരോപിച്ചു.   ദുരന്തമുണ്ടായപ്പോൾ മന്ത്രി കെ.രാജൻ സ്ഥലത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന് പോലും ആക്ഷേപമില്ലാത്ത വിധത്തിൽ ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിന് മന്ത്രിമാർ നേതൃത്വം നൽകി. ഒരുദിവസം കെ. രാജൻ അവിടെ നിന്നും മാറിയതോടെയാണ് വിവാദമുണ്ടായത്. സന്നദ്ധപ്രവർത്തകർ വിതരണംചെയ്യുന്ന…

Read More

ബാണാസുര സാഗര്‍: ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകിട്ട് 5. 45 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.

കൽപറ്റ: ബാണാസുര സാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകിട്ട് 5.45 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അനുമതി നല്‍കി ഉത്തരവായി. കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് കേന്ദ്രം വൈകിട്ട് നാല് വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. സഞ്ചാരികളുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും ഉത്തരവില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More