Headlines

wenewser-user

ലോട്ടറി വിൽപ്പനയുടെ മറവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന; പ്രതി പിടിയിൽ

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ലഹരി ഉൽപന്നങ്ങൾക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി അതിരാറ്റുകുന്ന് സ്കൂളിന് മുൻവശം വാഹന പരിശോധനയിൽ ലോട്ടറി വിൽപ്പനയുടെ മറവിൽ വിദ്യാർ ത്ഥികൾക്കും പൊതു ജനങ്ങൾക്കും പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന മണൽവയൽ ആയപ്പുള്ളി ഷിൻ്റു (46) നെ കേണിച്ചിറ പോലീസ് സബ് ഇൻസ്പെക്ടർ ഇ. കെ. ബാബുവും സംഘവും പിടികൂടി. എ.എസ്. ഐ. വേണു, സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവദാസൻ എന്നിവർ…

Read More

നിർമ്മാണത്തിലെ അശാസ്ത്രീയത: ചുറ്റുമതിൽ പൊളിഞ്ഞു വീണു

പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പടിഞ്ഞാറത്തറ പഞ്ചായത്ത് ഒമ്പതാം വാർഡ് കുപ്പാടിത്തറ ചണാലത്ത് ഉന്നതി ചുറ്റുമതിൽ പൊളിഞ്ഞു വീണത്. നിർമ്മാണത്തിലെ അശാസ്ത്രീയ മൂലമാണെന്ന് നാട്ടുകാർ നിർമ്മിച്ച് ആഴ്ചകൾക്കുള്ളിൽ മതിൽ പൊളിഞ്ഞു വീണതിന് പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതർ നിസംഗത പാലിക്കുന്നതായും ആക്ഷേപം. ദിനം പ്രതി ധാരാളം വാഹനങ്ങളും കാൽനട യാത്രക്കാരും സ്‌കൂൾ കുട്ടികളും സഞ്ചരിക്കുന്ന പി.ഡബ്ല്യു.ഡി റോഡിന്റെ അരികിലായി നിർമ്മിച്ച ചുറ്റുമതിൽ ആണ് ഇടിഞ്ഞു വീണത്. പി.ഡബ്ല്യു. ഡി നിർമ്മിച്ച ഡ്രൈനേജിന്റെ സൈഡ്…

Read More

‘യുവത’ പുസ്തകവണ്ടി യാത്ര തിരിച്ചു.

പെരുമ്പാവൂർ: വയനാട് പ്രകൃതിക്ഷോഭത്തില്‍ തകർന്ന സ്കൂള്‍ ലൈബ്രറി പുനരുദ്ധരിക്കാൻ കഥാപുസ്തകങ്ങളുമായി വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനാശാല ‘യുവത’ പുസ്തകവണ്ടി യാത്ര തിരിച്ചു. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായും പുസ്തക ചലഞ്ചിലൂടെയും സ്വരൂപിച്ച പണം ഉപയോഗിച്ച്‌ വാങ്ങിയ പുസ്തകങ്ങളും യുവതയുടെ പ്രത്യേക ബുക് സ്റ്റാള്‍ വഴി സമാഹരിച്ച പുസ്തകങ്ങളുമായാണ് പുസ്തകവണ്ടി വയനാട്ടിലേക്ക് എത്തുന്നത്. ഏകദേശം 55,000 രൂപയുടെ പുതിയ പുസ്തകങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. പുസ്തക വണ്ടി മന്ത്രി പി./രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് മേപ്പാടിയില്‍ നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവത്തില്‍…

Read More

വയനാട് ദുരന്തം: പഠനം മുടങ്ങിയവർക്ക് ഇഷ്ടപ്പെട്ട കോളേജിൽ പ്രവേശനം: കലിക്കറ്റ് സർവകലാശാല

കോഴിക്കോട് : വയനാട് ദുരന്തത്തിൽ പഠനം മുടങ്ങിയവർക്ക് താൽപ്പര്യമുള്ള കോളേജുക ളിൽ പ്രവേശനം നൽകാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികൾക്ക് വിദ്യാർഥി ക്ഷേമ ഫണ്ടിൽനിന്ന് തുക അനുവദിക്കും. ദുരന്തത്തിൽ മരിച്ച അഞ്ച് കോളേജ് വിദ്യാർഥികളുടെ കുടുംബവും ഇതിലുൾപ്പെടും. നോഡൽ ഓഫീസറുമായി ചർച്ച നടത്തിയതി നുശേഷം തുക എത്രയെന്ന് തീരുമാനിക്കും. പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ സാബു തോമസിൻ്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടിനൽകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു സർവകലാശാലയ്ക്ക് സാ മ്പത്തിക നഷ്‌ടം വരുത്തിയ ജീവനക്കാരനെതിരെ…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

പനമരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. നെല്ലിയമ്പം നെല്‍റോട്ടില്‍ വീട് അനസ് 20 നെയാണ് എസ്എംഎസ് ഡിവൈഎസ്പി എം.എം അബ്ദുള്‍ കരീം അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ് പരാതിക്കാരി. പനമരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുന്ന ഇടയിലാണ് പ്രതി പിടിയിലായത്. വിദ്യത്ഥിനിയെ പരിചയപ്പെടുകയും തുടര്‍ന്ന് സൗഹൃദം നടിച്ച് ലൈഗിക അതിക്രമം നടത്തുകയായിരുന്നു. അനസിനെ കോടതി റിമാന്റ് ചെയ്തു.

Read More

കൊയിലേരി സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ 8 നോമ്പ് തിരുനാളിന് തുടക്കം

കൊയിലേരി : എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിനും കൊയിലേരി സെൻ്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ തുടക്കമായി. സി ബി സി ഐ വൈസ് പ്രസിഡണ്ടും മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതാദ്ധ്യക്ഷനുമായ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത വി. കുർബ്ബാനയർപ്പിച്ചു. രാവിലെ 9 മണിക്ക് വികാരി ഫാദർ വർഗ്ഗീസ് മറ്റമനയുടെ നേതൃത്വത്തിൽ ദേവാലയ കവാടത്തിൽ ബിഷപ്പിന് സ്വീകരണം നൽകി. കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായി രൂപതയുടെ സഹായത്തോടെ പൂർത്തികരിക്കുന്ന…

Read More

ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തി

പനമരം : മൂന്നാമത് പള്ളിമുക്ക് പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് ടൂർണമെന്റ് പനമരം ഫിറ്റ്കാസ സ്റ്റേഡിയത്തിൽ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു.മദ്യം, സിന്ദറ്റിക്ക് ഡ്രഗ്, പോലത്തെ മാരക മയക്കുമരുന്ന് അധികരിച്ചു വരുന്ന ആധുനിക കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകളിലൂടെ യുവാക്കളെ സമൂഹത്തിനു ഉപകാരപ്രദമാകുന്ന തരത്തിൽ വളർത്തിഎടുക്കാൻ ഇത്തരം ടൂർണമെന്റ് വഴി സാധിക്കുമെന്ന് ലത്തീഫ് മേമാടൻ അഭിപ്രായപ്പെട്ടു. രക്ഷധികാരി : ഷാഫി പി.കെ, പ്രസിഡന്റ് : ശാഹുൽ മൊട്ടമ്മൽ, സെക്രട്ടറി :നിസാർ താഴെക്കണ്ടി, കുട്ടു സിറാജ്, ഫസലുൽ ആബിദ്, റഷീദ് മുളപ്പറമ്പത്,…

Read More

ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി

തരുവണ : വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് തരുവണ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി. തരുവണ ദാറുൽ ഉലൂം എഡ്യുക്കേഷണൽ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ്‌ ഗഫൂർ കുന്നുമ്മലങ്ങാടി അധ്യക്ഷനായി. മമ്മൂട്ടി നിസാമി ഉൽഘാടനം ചെയ്തു. ഡോ: ജലീൽ മാസ്റ്റർ, മുഹമ്മദ്‌ റഹ്‌മാനി തരുവണ, ലത്തീഫ് ഗസാലി,വിഷയാവതരണം നടത്തി. സിദ്ധീഖ്‌ മാസ്റ്റർ മോഡറേഷൻ നടത്തി,നിയാസ് മാസ്റ്റർ കട്ടയാട് സ്വാഗതവും നിയാസ്…

Read More

വനിത വായന മത്സരം സംഘടിപ്പിച്ചു

വനിത വായന മത്സരം സംഘടിപ്പിച്ചു. മാനന്തവാടി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരമുള്ള ലൈബ്രറി തല വനിത വായന മത്സരം ഗ്രന്ഥാലയത്തിൽ നടന്നു. പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ ആയി അയൂബ് എ, ലൈൻ സ്കോറർമാറായി വിഷ്ണു കെ, അനുരാഗ് വി എം എന്നിവർ സേവനമനുഷ്ഠിച്ചു. ദിവ്യ ടിപി ഒന്നാം സ്ഥാനവും സഫ് വാന എൻ രണ്ടാം സ്ഥാനവും നിവേദ്യ ബിജു മൂന്നാം സ്ഥാനവും നേടി. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്…

Read More

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ദമ്പതികൾ രക്ഷപ്പെട്ടു.

തിരുനെല്ലി: തിരുനെല്ലി അപ്പപാറയിൽ നിന്നും പഞ്ചാരക്കൊല്ലിയിലുള്ള ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ സ്കൂട്ടർ യാത്രികരായ ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. അപ്പപ്പാറ കൊണ്ടിമൂല മൂച്ചിത്തറക്കൽ ലത്തീഫ് ഭാര്യ സുലൈഖ എന്നിവരാണ് കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ചക്കിണി വളവിൽ വെച്ച് ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കാട്ടാന തങ്ങളുടെ സ്കൂട്ടറിന് നേരെ വന്നടുത്തതോടെ സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു വെന്ന് ഇവർ പറഞ്ഞു. പാഞ്ഞ് വന്ന കാട്ടാന സ്കൂട്ടർ കാട്ടിലേക്ക് ചവിട്ടി തെറിപ്പിച്ചതിനെ തുടർന്ന് സ്കൂട്ടറിന് ഭാഗികമായ നാശ…

Read More