Headlines

wenewser-user

റോഡിനോടുള്ള അവഗണന; കെ.സി.വൈ.എം പ്രതിഷേധ കൂട്ടായ്മ‌ നടത്തി.

പുൽപ്പള്ളി: പുൽപ്പള്ളി-മുള്ളൻകൊല്ലി പെരിക്കല്ലൂർ റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ കെ. സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ എസ് ആർ ടി സി, സ്വകാര്യ ബ സുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നപോകുന്ന റോഡാണിത്. ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പറും പാസ്റ്ററൽ കൗൺസിൽ മെമ്പറുമായ ബീന കരുമാംകുന്നേൽ പ്രതിക്ഷേധ കൂട്ടായ്മ‌ ഉദ്ഘാടനം ചെയ്‌തു. ഫൊറോന വികാരി ഫാ: ജസ്റ്റിൻ മൂന്നനാൽ അധ്യക്ഷനായി

Read More

കാര്‍ഷിക സെമിനാര്‍ നടത്തി.

കാവുംമന്ദം: വിഎഫ്പിസികെ തരിയോട് സ്വാശ്രയ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാര്‍ നടത്തി. സമിതി ഹാളില്‍ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.വി. ഉണ്ണിക്കൃഷ്ണന്‍, പടിഞ്ഞാറത്തറ എസ്‌കെഎസ് പ്രസിഡന്റ് കെ.സി. ജോസഫ്, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ സുബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂതന കൃഷിരീതികളും മാര്‍ക്കറ്റിംഗും എന്ന വിഷയത്തില്‍ വെറൈറ്റി ഫാര്‍മറും വിവിധ പുരസ്‌കാര ജേതാവുമായ എസ്പി സുജിത്ത് പ്രഭാഷണം നടത്തി….

Read More

രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.

ഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില ഇന്നുമുതൽ നിലവിൽ വരും. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1691.50 രൂപയായി വർധിച്ചു. 14 കിലോ ഗാർഹിക പാചകവാതകത്തിന് ഡൽഹിയിൽ 803 രൂപയാണ്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടർ ഒന്നിന് 30 രൂപ…

Read More

വികസന പദ്ധതികളുടെ തുടർപ്രവർത്തനം വേഗത്തിലാക്കണം: ജില്ലാ വികസന സമിതി ജില്ലയിലെ മുഴുവൻ വാർഡുകളിലും റെയിൻഗേജ് സംവിധാനം ഒരുക്കണം.

കൽപ്പറ്റ : ജില്ലയിലെ വികസന പദ്ധതികളുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് സ്പോട്സ് കൗൺസിൽ ഹാളിൽ എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. ദേശീയപാത വികസന പ്രവർത്തികൾ വേഗത്തിലാക്കണമെന്നും യോഗം നിർദേശിച്ചു. ദേശീയപാത നാലുവരിയാക്കാനുള്ള തടസം നീക്കാൻ മന്ത്രി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. കൈനാട്ടി ജങ്ഷൻ മുതൽ കൽപ്പറ്റ ബൈപ്പാസ് ജങ്ഷൻ വരെയുള്ള ദേശീയപാത…

Read More

എച്ച്.ഐ.വി ബോധവത്ക്കരണം; ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മാനന്തവാടി : ആരോഗ്യവകപ്പ്, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. യുവ സമൂഹത്തിനിടയിൽ എച്ച്.ഐ.വി, എയ്ഡ്‌സ് ബോധവത്ക്കരണം ഊർജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ അമൻ സി ഷാജു, അമൽ പ്രിൻസ് എന്നിവർ ഒന്നാം…

Read More

ന്യൂനപക്ഷ കമ്മീഷൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

മേപ്പാടി: മുണ്ടക്കൈ-ചുരൽമല ദുരന്തബാധിത പ്രദേശത്തെ അതിജീവിതർക്കായുള്ള വികസന പദ്ധതികൾ വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ റഷീദ്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച കമ്മീഷൻ അതിജീവന പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്തി. ജില്ലയിലെ വിവിധ മത-ന്യൂനപക്ഷ വിഭാഗങ്ങളുമായി നടന്ന ചർച്ചയിൽ വിവിധ സംഘടനകൾ, വ്യക്തികൾ അതിജീവിത രെ സംരക്ഷിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇവരെ സംയോജിപ്പിച്ച് പദ്ധതികൾ നടപ്പാക്കാൻ ജില്ലാതലത്തിലുള്ള ഏകോപനം ഗൗരവപൂർവ്വം പരിഗണിക്കും. പ്രകൃതി ദുരന്തത്തിൽ രക്ഷിതാക്കൾ, കുടുംബം, സഹോദരങ്ങൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന്…

Read More

കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഒരു മെഡിക്കൽ കോളേജിലെ ആദ്യ ലീപ് കോ-വർക്കിംഗ് സ്പേസ് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ.

മേപ്പാടി : കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് കോ-വർക്കിംഗ് സ്പേസ് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആരംഭിച്ചു . കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാർട്ടപ്പ് മിഷൻ ഒരു മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സെന്റർ കൂടിയാണിത്. ലോഞ്ച് , എംപവർ ,ആക്സിലറേറ്റ് , പ്രോസ്പർ എന്നതിന്റെ ചുരുക്കപ്പേരാണ് ലീപ്. നൂതനത്വം , സംരംഭക ശൃംഖല എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പ് മിഷൻ ലീപ് പദ്ധതി നടത്തി വരുന്നത്. ചുരുങ്ങിയ…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് _ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു_

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ…

Read More

സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ.ബേബി (70) അന്തരിച്ചു.

കൽപറ്റ: സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ.ബേബി (കനവ് ബേബി 70) അന്തരിച്ചു. കനവ് എന്ന പേരിൽ ഗോത്ര വിഭാഗ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനം തുടങ്ങിയത് ബേബിയാണ്. വീടിനോടു ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തു വർക്കി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. അദ്ദേഹത്തിൻ്റെ നാട്ടുഗദ്ദിക നാടകം, മാവേലി മൻ്ററം സാഹിത്യ കൃതി എന്നിവ പ്രസിദ്ധമായിരുന്നു. കണ്ണൂർ ജില്ലയിലെ മാവിലായിയിൽആണ് ബേബി ജനിച്ചത്….

Read More

ഹേമ കമ്മിറ്റി അഭിമാനകരം, കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുത്’: മുഖ്യമന്ത്രി.

തിരുവനന്തപുരം : മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും തിരുവനന്തപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ…

Read More