Headlines

wenewser-user

വയനാട് ദുരന്തബാധിതര്‍ക്ക് ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീട്; മുന്‍ഗണന വീട് നഷ്ടപ്പെട്ടവര്‍ക്കെന്നും മുഖ്യമന്ത്രി.

വയനാട് ദുരന്തബാധിതര്‍ക്ക് ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീട്; മുന്‍ഗണന വീട് നഷ്ടപ്പെട്ടവര്‍ക്കെന്നും മുഖ്യമന്ത്രി തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീടാണ് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തില്‍…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ ഇന്ന്.

കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷമായി പൂഴ്ത്തിവച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവന്ന് തക്കതായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 29) രാവിലെ 10 മണിക്ക് വയനാട് ജില്ലാ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തും. കോടതി ഇടപെടലിന്റെ ഭാഗമായി വെളിച്ചം കണ്ടപ്പോള്‍ റിപ്പോര്‍ട്ടിലെ പല പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കി പരസ്യപ്പെടുത്തിയത് പ്രതികളായ വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍…

Read More

എം.എൽ.എ.കെയർ ബാക്ക് ടു ഹോം കിറ്റുകളുടെ രണ്ടാംഘട്ടം വിതരണംചെയ്തു.

കൽപ്പറ്റ : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടി. സിദ്ദിഖ് എം.എൽ.എ.യുടെ എം.എൽ.എ.കെയർ ബാക്ക് ടു ഹോം കിറ്റുകളുടെ രണ്ടാംഘട്ടം വിതരണംചെയ്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷതവഹിച്ചു. 50 കിറ്റുകളാണ് വിതരണംചെയ്തത്. ഒന്നാംഘട്ടത്തിൽ 30 കിറ്റുകൾ വിതരണംചെയ്തിരുന്നു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജു ഹെജമാടി, മേപ്പാടി ജ്യോതി പാലിയേറ്റീവ് സെക്രട്ടറി സുബൈർ,…

Read More

കെ.പി.സി.ടി.എ വയനാട് ദുരിതാശ്വാസപദ്ധതി: ആദ്യഘട്ട സഹായം വിതരണം നടത്തി

മേപ്പാടി: വയനാട് പ്രകൃതിദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് നിരാലംബരായി കഴിയുന്ന സഹജീവികളുടെ കണ്ണീരൊപ്പാൻ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ.പി.സി.ടി.എ) പ്രഖ്യാപിച്ച വയനാട് ദുരിതാശ്വാസപദ്ധതിയുടെ ആദ്യഘട്ടം മേപ്പാടി മുപ്പൈനാട്ടിൽ വെച്ച് കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖിൻ്റെ സാന്നിധ്യത്തിൽ കേരളാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി 50 കുടുംബങ്ങൾക്കുള്ള കിടക്ക, മിക്സി, പ്രഷർ കുക്കർ തുടങ്ങിയ ഗൃഹോപരണങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ ഉമർ ഫാറൂഖ് ടി കെ, മുൻ സംസ്ഥാന…

Read More

ദുരന്തബാധിതര്‍ക്ക് കൈതാങ്ങാകാന്‍ നെല്‍കൃഷിയുമായി എംജിഎം സ്‌കൂള്‍

തൃശ്ശിലേരി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ഏറ്റവും അര്‍ഹതപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാന്‍ വേറിട്ട സമീപനവുമായി എം.ജി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് നെല്‍ക്കൃഷിയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ മാനേജര്‍ ഫാ. സക്കറിയ വെളിയത്ത്, പ്രിന്‍സിപ്പല്‍ മാത്യു സക്കറിയ എന്നിവര്‍ തങ്ങളുടെ ആശയം സ്‌കൂള്‍ യോഗത്തില്‍ അറിയിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പൂര്‍ണസമ്മതം. തുടര്‍ന്ന് ആദ്യഘട്ടമായി തൃശ്ശിലേരി കാറ്റാടി പാടശേഖരത്തില്‍ സകൂളിന്റെ നെല്‍ക്കൃഷി തുടങ്ങി. തൃശ്ശിലേരിയിലെ മലക്കാരി എന്നവരില്‍ നിന്നു…

Read More

വയനാട്‌ ദുരന്തം: ദുരിതബാധിതര്‍ക്ക് മുസ്ലിം ലീഗ് വാഹനങ്ങള്‍ കൈമാറി

കല്‍പ്പറ്റ: പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ദുരന്തത്തില്‍ ജീവിതം കൈവിട്ടുപോയവര്‍ക്ക് കൈത്താങ്ങായി മുസ്്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട സഹായവിതരണം പൂര്‍ത്തിയായി. ഇന്നലെ മേപ്പാടിയില്‍ നടന്ന ചടങ്ങളില്‍ 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. ദുരന്തബാധിതര്‍ക്ക് ജീവിതോപാധിയായാണ് ടാക്‌സി വാഹനങ്ങള്‍ നല്‍കിയത്. മുസ്ലിം ലീഗ് ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ വാഹനങ്ങളുടെ താക്കോല്‍ കൈമാറി. സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ 651 ദുരിതബാധിതര്‍ക്ക് 15000 രൂപ വീതവും, 57 കച്ചവടക്കാര്‍ക്ക് 50,000 രൂപ…

Read More

വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി ഒരുക്കാന്‍ പുസ്തകങ്ങളും അലമാരകളും നല്‍കി.

കൽപ്പറ്റ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലൈബറി ഒരുക്കാന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഇടപെടലിനെത്തുടര്‍ന്ന് മലപ്പുറം മേലാറ്റൂര്‍ വിദ്യാരംഗം കലാസാഹിത്യ വേദി പുസ്തകങ്ങളും ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെ സംഘടന ഫ്യൂമ അലമാരകളും ലഭ്യമാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. റംലത്ത് പുസ്തകങ്ങളും വിദ്യാരംഗം കലാ സാഹിത്യവേദി കണ്‍വീനര്‍ ബി. നാജിയത്ത് അലമാരകളും സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എസ്.ആര്‍. ജന്നിഫറിന് കൈമാറി. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ…

Read More

ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം: ദീപ്തിഗിരി ക്ഷീര സംഘം

രണ്ടേനാൽ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ ക്ഷീര കർഷകരേയും ഉൾപ്പെടുത്തും വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യണമെന്ന് ദീപ്തി ഗിരി ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എച്ച്. ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.കെ. ജോർജ് മാസ്റ്റർ (മികച്ച ക്ഷീര കർഷകൻ), പി വിനയൻ (ഉയർന്ന പാൽ ഗുണനിലവാരം), തോമസ് കടുക്കാം തൊട്ടിയിൽ ( യുവ ക്ഷീര കർഷകൻ), മത്തായി ഇല്ലിക്കൽ ( മുതിർന്ന ക്ഷീര…

Read More

ദുരിതബാധിത കുടുംബങ്ങൾക്ക് സഹായങ്ങൾ കൈമാറി

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതബാധിത കുടുംബങ്ങൾക്കുള്ള പാനൂർ ജാമിഅ സഹ്‌റ സ്ഥാപനങ്ങളുടെ സഹായങ്ങൾ കൈമാറി. കൽപ്പറ്റയിൽ വച്ച് നടന്ന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ധിഖ് സഹായങ്ങൾ കൈമാറി. ജാമിഅ സഹ്‌റ ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ധൂം ബുഹാരി തങ്ങൾ അധ്യക്ഷത വഹിച്ചു. രണ്ടു കുടുംബങ്ങൾക്ക് ഓട്ടോറിക്ഷയും ഓട്ടോ ജീവനക്കാരായ 29 കുടുംബങ്ങൾക്ക് ധനസഹായവും ആണ് നൽകിയിരിക്കുന്നത്. സഹ്‌റ സി എഫ് ഒ സലീം മുട്ടിൽ, അബ്ദുൽ മുത്തലിബ് വി കെ, മഞ്ചൂർ കെ പി…

Read More

ദുരന്ത നിവാരണം:ഉപജീവന പദ്ധതി പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും ഓഗസ്റ് 30ന്

നടവയൽ: സി എം കോളേജിൻ്റെ ആഭ്യമുഖ്യത്തിൽ, മുണ്ടകൈ ചൂരൽമല മഹാദുരന്തത്തിൽ അകപ്പെട്ടവരുടെ അതിജീവനം മുൻനിർത്തിയുള്ള ഉപജീവന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായി ചൂരൽമല സ്വദേശിക്കുള്ള ഓട്ടോറിക്ഷയുടെ വിതരണം ഓഗസ്റ്റ് 30നു മേപ്പാടിയിൽ വെച്ച് നടക്കും.കോളേജിലെ വിദ്യാർത്ഥികളും ,അദ്ധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും, പൊതുജനങ്ങളുടെയും സഹകരണത്തോടെ സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ,സി എം സെൻ്റർ ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവിയുടെ അദ്ധ്യക്ഷതയിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത്…

Read More