സ്ത്രീ സുരക്ഷ വികസനത്തേക്കാള്‍ പരമപ്രധാനം; കെസിവൈഎം മാനന്തവാടി രൂപത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
മുട്ടില്‍: കെസിവൈഎം മാനന്തവാടി രൂപത കറുത്ത തുണി കൊണ്ട് വായ് മൂടികെട്ടി മുട്ടില്‍ ടൗണില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യ എന്ന മഹാരാജ്യത്ത് സ്ത്രീ സുരക്ഷ ഇന്നും തുലാസ്സിലാണെന്നും, കൊല്‍ക്കത്തയില്‍ ജോലി സ്ഥലത്ത് വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ഡോക്ടറും, മധ്യപ്രദേശില്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ കൊലചെയ്യപ്പെട്ട നഴ്‌സും ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയും അക്രമികള്‍ക്കെതിരെ കടുത്ത ശിക്ഷ നടപടി ഉണ്ടാവുകയും ചെയ്യണമെന്ന് ആവശ്യം മുന്നോട്ടുവച്ചാണ് സമരം സംഘടിപ്പിച്ചത്.കെസിവൈഎം മാനന്തവാടി…
