Headlines

wenewser-user

ഉരുള്‍പൊട്ടല്‍; സൂചിപ്പാറ മേഖലയില്‍ തിരച്ചിൽ തുടരും: മന്ത്രി എ.കെ. ശശീന്ദ്രൻ

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക തിരച്ചിലിൽ ആറ് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്. നാളെയും (ഓഗസ്റ്റ് 26) തിരച്ചിൽ തുടരുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. തിരച്ചിലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ യോഗം ചേരും. തുടർന്ന് തിരച്ചിൽ നടത്തുന്ന പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തും.

Read More

ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി; സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

വെള്ളമുണ്ട: വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിൽ പിടിഎ ജനറൽ ബോഡി യോഗവും സിൽവർ ജൂബിലി ലോഗോ പ്രകാശനവും 2023-24 ബാച്ച് വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഇബ്രാഹിം മണിമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്എംസി കൺവീനർ സി കെ മായൻ ഉദ്ഘാടനം ചെയ്‌തു. ലോഗോ പ്രകാശനം മായൻ മണിമ നിർവഹിച്ചു. ലോഗോ ഡിസൈൻ മത്സര വിജയി നിസാർ അഹമ്മദിനും മറ്റ് മത്സര വിജയികൾക്കും അക്കാദമിക് കൺവീനർ എം അബ്ദുൾ അസീസ് മാസ്റ്റർ ഉപഹാരം നൽകി. പ്രിൻസിപ്പൽ…

Read More

എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു

വടുവഞ്ചാൽ: ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ വടുവഞ്ചാൽ ഹയർസെക്കണ്ടറി സ്കൂ‌ൾ എൻഎസ്എസ് യൂണിറ്റ് എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. തൊഴിൽ പരിശീലനത്തിന് കോഴിക്കോട് ജില്ലയിലെ പെരിങ്ങളം സ്കൂൾ എൻഎസ്എസ് യൂണിറ്റ് നേതൃത്വം നൽകി. പരിങ്ങളം സ്കൂ‌ളിലെ പ്രോഗ്രാം ഓഫീസർ സുജിത്ത് സി.എസ്,മുൻ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളണ്ടിയർ ലീഡർമാരായ നിയ പി.പി, മുഹമ്മദ് നസിൽ.എ, വോളണ്ടിയർമാരായ അക്ഷയ് കെ.ടി, അദ്വൈത് എൻ, തീർത്ഥ പി എന്നിവരടങ്ങിയ ടീമാണ് പരിശീലന…

Read More

തൊഴില്‍ മേള: ഇസാഫ് ബാങ്ക് ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരിതബാധിതരിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ജില്ലാ ഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരില്‍ മേപ്പാടി കാപ്പംകൊല്ലിയില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ബാങ്ക് പങ്കെടുത്തു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനു ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു. വരുംദിവസങ്ങളില്‍ ദുരിന്തബാധിത മേഖലയില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു…

Read More

കെ. ആർ രാമകൃഷ്ണൻ്റെ 5ാം മത് അനുസ്മരണം സംഘടിപ്പിച്ചു.

ബത്തേരി: സി പി ഐ എം ബത്തേരി ഏരിയ കമ്മിറ്റി അംഗവും അമ്പലവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കെ. ആർ രാമകൃഷണൻ്റെ 5ാം മത് അനുസ്മരണം സംഘടിപ്പിച്ചു.സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി .കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഡ്വ: കെ ജി സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കെ ഷമീർ, എ രാജൻ, ടി.ടി സ്ക്കറിയ, അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.

Read More

ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

പുൽപ്പള്ളി: കാര്യമ്പാതിക്കുന്ന് മാവിള വീട്ടിൽ സനന്ദു {24} ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് വാഹന അപകടം ഉണ്ടായത്. പുൽപ്പള്ളിയിൽ നിന്നും കാര്യംപാതിക്കുന്നിലേക്ക് പോവുകയായിരുന്നസനന്ദുവിന്‍റെ ബൈക്ക് ജീപ്പു മായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്നു സനന്ദു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം സുൽത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍, അച്ഛന്‍ സന്തോഷ് അമ്മ ബിന്ദു.

Read More

വിവാഹ രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താനായി ഓടേണ്ട, ഇനി പെട്ടന്ന് തിരുത്താം; നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്.

തിരുവനന്തപുരം : വിവാഹ രജിസ്റ്ററിലെ സര്‍ട്ടിഫിക്കറ്റിലെ പേര് പെട്ടന്ന് തിരുത്തണോ? അതിനായി ഇനി ഒടണ്ട, നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത് ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി മുതല്‍ വിവാഹ രജിസ്റ്ററിലെ സര്‍ട്ടിഫിക്കറ്റിലും പേര് തിരുത്താം. കോട്ടയത്ത് നടന്ന തദ്ദേശ അദാലത്തിലൂടെയാണ് സാങ്കേതിക തടസം നീങ്ങിയത്. കറുകച്ചാല്‍ പനയ്ക്കവയലില്‍ പി.ഡി. സൂരജ് നല്‍കിയ അപേക്ഷയിലാണ് നിരവധി പേര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം ഉണ്ടായത്. മാസങ്ങളായി വിസയുടെ ആവശ്യത്തിനായി വിവാഹ രജിസ്റ്ററിലെ പേരു തിരുത്താന്‍ ഓഫീസുകള്‍ തോറും കയറി ഇറങ്ങുകയായിരുന്നു കറുകച്ചാല്‍ സ്വദേശി…

Read More

യാത്രയയപ്പ് നൽകി

നല്ലൂർനാട്: സ്തുത്യർഹമായ സേവനത്തിന് ശേഷം ഡെപ്യൂട്ടി ഡി എം ഒ ആയി പ്രൊമോഷൻ ലഭിച്ച് സ്ഥലം മാറിപ്പോകുന്ന ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി&ജില്ലാ ക്യാൻസർ ആശുപത്രി സുപ്രണ്ട് ഡോ. ആൻസി മേരി ജേക്കബിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹൃദ്യമായ യാത്രയയപ്പ് നൽകി. ആശുപത്രിയിൽ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്ത് ഡോക്ടർക്ക് മെമേൻറോ നൽകി ആദരിച്ചു. .ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൻ പി. കല്യാണി അദ്ധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ്…

Read More

റോട്ടറി ക്ലബ് ഷെല്‍റ്റര്‍ ബോക്‌സുകള്‍ കൈമാറി.

മാനന്തവാടി: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് 50 വീട്ടുസാധനങ്ങള്‍ അടങ്ങിയ ഷെല്‍റ്റര്‍ ബോക്‌സുകളുമായി റോട്ടറി ക്ലബ്. മുംബൈ, കൊല്‍ക്കത്ത റോട്ടറി ക്ലബുകള്‍, ഇന്ത്യന്‍ ഹൃുമാനിറ്റി ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി കബനി വാലി, പുല്‍പ്പള്ളി പെപ്പര്‍ ടൗണ്‍, ബത്തേരി സെന്‍ട്രല്‍ എന്നി ക്ലബുകള്‍ ചേര്‍ന്നാണ് വിതരണം ചെയ്തത്. ആദ്യഘടത്തില്‍ 150 ഷെല്‍ട്ടര്‍ ബോക്‌സുകളാണ് നല്‍കിയത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധരന്‍ സമാഹരണത്തിന് നേതൃത്വം നല്‍കി. റോട്ടറി നിയുക്ത ഗവര്‍ണര്‍ ബിജോഷ് മാനുവല്‍ ബോക്‌സുകള്‍ കൈമാറി….

Read More

മുണ്ടക്കൈ-ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങ‌ളുടെ ഡിഎൻഎ പരിശോധന നടത്തും. ശരീര ഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പിൽ- സൂചിപ്പാറ മേഖലയിലാണ് തിരച്ചിൽ നടത്തിയത്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ നിർദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്. അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയിൽ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന്…

Read More