ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കം.
തരുവണ: മുപ്പത്തി ഒന്നാമത് എസ്എസ്എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കമായി. 5 ഡിവിഷനുകളില്‍ നിന്നായി 1000ല്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിലും മനുഷ്യരെ ചേര്‍ത്തി നിര്‍ത്തി മനോഹരമായ സാമൂഹിക സൃഷ്ടി രൂപപ്പെടുത്തലിന്റെ ആലോചനകളാണ് സാഹിത്യോത്സവുകളിലൂടെ സാധ്യമാക്കുന്നതെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് വയനാട് ഉള്‍പ്പെടെയുള്ള അതിജീവനത്തിനുള്ള ശ്രമങ്ങള്‍ നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യു കെ കുമാരന്‍…
