wenewser-user

കർഷക ദിനത്തിൽ യുവ കർഷകന് ആദരവുമായി പനമരം കുട്ടി പോലീസ്.

പനമരം: ചിങ്ങം1 കർഷക ദിനത്തിൽ പനമരത്തെ യുവ കർഷകനായ റ്റി ശബിനാസിനെ എസ് പി സി നോഡൽ ഓഫീസർ മോഹൻദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. ഈ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും കർഷകരുടെ ആവശ്യകതയെ കുറിച്ചും കേഡറ്റുകൾക്ക് ബോധവൽക്കരണം നടത്തി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെടി ,സീനിയർ ടീച്ചർ ഷിംജി ജേക്കബ്, സജീവ് P, രേഖ കെ, നവാസ് ടി, ശ്രീനിവാസൻ പി, രേഷ്മ എ എന്നിവർ പങ്കെടുത്തു.

Read More

ഉരുള്‍പൊട്ടൽ: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

 മേപ്പാടി:- മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഉടമസ്ഥന്റെ പേര്, മറ്റു വിവരങ്ങള്‍ അറിയുന്നവര്‍ കല്‍പ്പറ്റ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ടോ, തപാല്‍, ഫോണ്‍, ഇ-മെയില്‍ മുഖേനയോ അറിയിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍- 9188961929, 04936- 202607 നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ kl12.mvd@kerala.gov.in

Read More

സ്റ്റുഡന്റ്സ് കോൺക്ലേവ് സംഘടിപ്പിച്ചു

കരിമ്പുമ്മൽ: പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പാരാമെഡിക്കൽസ് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് കോൺക്ലേവ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സബിൻ എടവലത്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ശ്രീഹരി കാടേങ്ങര, കെ. നിധിൻ,വിഷ്ണു പ്രിയ, റോണിയ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

Read More

കാലാവസ്ഥാവ്യതിയാനം: എസ്‌കോണ്‍ ശില്‍പ്പശാല സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍

കല്‍പ്പറ്റ: കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളില്‍നിന്നു രക്ഷപ്പെടാന്‍ ഉതകുംവിധം ജനങ്ങളെ ശക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇക്കോളജിക്കല്‍ സെക്യൂരിറ്റി ആന്‍ഡ് ക്ലൈമറ്റ് ഓര്‍ഗനൈസേഷന്‍ നെറ്റ് (എസ്‌കോണ്‍) സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ കല്‍പ്പറ്റയില്‍ ശില്‍പ്പശാല നടത്തും. ചെയര്‍മാന്‍ എസ്.എ. റഹീം, നാഷണല്‍ ഡയറക്ടര്‍ പി.ടി. ജോണ്‍, കോ ഓര്‍ഡിനേറ്റര്‍ ഷാജി തുണ്ടത്തില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. എല്ലാ വിഭാഗം ജനങ്ങളിലും പരിസ്ഥിതി അവബോധം ഉണ്ടാകണം. ഇതിനുള്ള കര്‍മ പദ്ധതികള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും. മേപ്പാടി പുഞ്ചിരിമട്ടത്ത് മലമുകളില്‍ ഉരുള്‍പൊട്ടി മുണ്ടക്കൈ,…

Read More

പരിയാരം ഗവ. ഹൈസ്കൂൾ വാർഷിക ആഘോഷം നടത്തി

കൽപ്പറ്റ: മുട്ടിൽ പരിയാരം ഗവ. ഹൈസ്കൂളിന്റെ തൊണ്ണൂറ്റിയേഴാം വാർഷികം ആഘോഷിച്ചു. 1927- ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരത്തോടെ തുടങ്ങിയ സ്കൂൾ 1957-ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അപ്പർപ്രൈമറി വിദ്യാലയമാക്കി. ഇപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകളിലായി അഞ്ഞുറോളം കുട്ടികൾ പഠിക്കുന്നുണ്ട്. സാംസ്കാരിക സമ്മേളനം, കലാസന്ധ്യ എന്നിവ നടത്തി. ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഷ്‍റഫ് വാഴയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ…

Read More

‘മക്കളോടൊപ്പം’ സൗജന്യ പഠനസാമഗ്രികൾ കൈമാറി

വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതി “മക്കളോടൊപ്പം “പരിപാടിയുടെ ഭാഗമായി വാളാരംകുന്ന് ഊരിലെ അമ്പതോളം വരുന്ന മുഴുവൻ ഗോത്ര വിദ്യാർത്ഥികൾക്കും സൗജന്യ പഠന സാമഗ്രികൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സ്‌പൈസസ് സ്പോട്ടും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു. സ്‌പൈസസ് സ്പോട്ട് സി.ഇ.ഒ നിസാർ എം.പി, നയൻ‌താര. സി.എൻ,ഉഷാകുമാരി എം.കെ,ജോസ്….

Read More

ശുചിത്വ ക്വിസ്മത്സരം നടത്തി

മീനങ്ങാടി : ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തില്‍ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാതല ശുചിത്വ ക്വിസ് മത്സരം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 108 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നവ കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു ക്വിസ് നിയന്ത്രിച്ചു. മത്സരത്തില്‍ യു പി വിഭാഗത്തില്‍ പാര്‍വ്വതി മാരാര്‍, ഇ. പാര്‍വണ ടീം ഒന്നാം സ്ഥാനവും…

Read More

ഡോക്ടർ എപിജെ പബ്ലിക് സ്കൂൾ മൂന്നാം വാർഷികം ആഘോഷിച്ചു.

പനമരം : പച്ചിലക്കാട് ഡോ: എപിജെ പബ്ലിക് സ്കൂളിന്റെ മൂന്നാം വാർഷിക ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ റെജി ജോസഫ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മാർട്ടിൻ ലോവൽ , കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ഇമാം ഹനീഫ റഹ്മാനി, ഫാദർ വർഗീസ് മറ്റമന , ഹോപ്പ് ഇന്ത്യ ഫൗണ്ടേഷൻ…

Read More

സാക്ഷരതാ മിഷന്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

കൽപ്പറ്റ : വയനാട് സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന പദ്ധതിയാണ് വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി. യോഗത്തില്‍…

Read More

സാമൂഹ്യ പ്രതിരോധം; ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

കൽപ്പറ്റ : സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പ്രതിരോധ പ്രവര്‍ത്തനമായ പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സേവനങ്ങളുടെ ഭാഗമായി ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാനും കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാനുമുള്ള ഇടപെടല്‍ നടത്തുകയാണ് സെമിനാറിലൂടെ. എം.എസ്.ഡബ്ല്യൂ, നിയമ വിദ്യാര്‍ത്ഥികള്‍, ജയില്‍ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ മാറുന്ന കാലത്തെ കുറ്റകൃത്യങ്ങള്‍, തിരുത്തല്‍ പ്രക്രിയ രീതികള്‍, പുനരധിവാസ വെല്ലുവിളികള്‍…

Read More