wenewser-user

മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു

മുള്ളൻകൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു. മിക്‌സര്‍ ഗ്രൈന്‍ഡറുകളുടെ വിതരണോദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്റ മുനീര്‍, പി.കെ ജോസ്, ഷിജോയ് മാപ്ലശ്ശേരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹരിത, സുഭാഷിണി, അങ്കണവാടി ടീച്ചര്‍ പി.സി ജെസ്സി തുടങ്ങിയവര്‍ സംസാരിച്ചു.

Read More

ഉജ്ജ്വലം പദ്ധതി: ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി

മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ”ഉജ്ജ്വലത്തിന്റെ ‘ ഭാഗമായി മണ്ഡലത്തിലെ 77 സ്‌കൂളുകള്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നിന്നും അധ്യാപക പ്രതിനിധി സംഘമാണ്് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. പുസ്തകങ്ങളുടെ വിതരണോദ്്്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്…

Read More

തുടരുന്ന കർഷക ആത്മഹത്യകൾക്ക് മറുപടി വേണം: കെ സി വൈ എം മാനന്തവാടി രൂപത

മാനന്തവാടി : കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളുടെ തുടർച്ചയായി വീണ്ടും കർഷക ആത്മഹത്യ. വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള എള്ളുമന്ദം സ്വദേശി അനിൽ (32) കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ആളുകളുടെ പ്രധാന വരുമാന മാർഗം കാർഷിക മേഖലയാണ്.കടം വാങ്ങി കൃഷിയിറക്കുന്ന കർഷകരുടെ എണ്ണവും ഒട്ടും കുറവല്ല. വന്യജീവി ആക്രമണവും കാലവസ്ഥവ്യതിയാനം മൂലം നശിക്കുന്ന വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും വിലത്തകർച്ചയുടെ പരിണിത ഫലമായി ഉണ്ടാകുന്ന കടബാധ്യതയും സംസ്ഥാനത്ത് കർഷക ആത്മഹത്യ ദിനംപ്രതി വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് കെ സി…

Read More

വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം:

വാകേരി: വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം.പന്നിഫാമിൽ ആണ് വന്യജീവിയുടെ ആക്രമണം ഉണ്ടായത്. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ. ഒരു പന്നിയെ കൊന്നു തിന്ന നിലയിലും കണ്ടെത്തി. സമീപത്ത് വലിച്ചിഴച്ച് പാടുകളും കാൽപ്പാടുകളുമുണ്ട്. കടുവയാണ് ആക്രമിച്ചതെന്ന് സംശയം.ക്ഷീരകർഷകരായ പ്രജീഷിനെ കൊലപ്പെടുത്തിയ പ്രദേശത്തിന് അടുത്താണ് ഈ ഫാം.

Read More

പൂപ്പൊലി 2024: മെഡിക്കൽ എക്സിബിഷനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

അമ്പലവയൽ: ജനുവരി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം 1 മുതൽ 15 വരെ നടത്തുന്ന അന്തർദേശീയ പുഷ്പ്പമേളയായ പൂപ്പൊലിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ പവലിയൻ ബഹു. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ആർ എ ആർ എസ് മേധാവി ഡോ. യാമിനി വർമ്മ, മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ, അനാട്ടമി വിഭാഗം മേധാവി…

Read More

സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

കൽപ്പറ്റ: പാല്‍ ഉത്പാദനത്തില്‍ ജില്ല രണ്ടാമത് സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാവുമന്ദം ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Read More

ബോധവത്ക്കരണ ക്ലാസ് നടത്തി

ബത്തേരി : കെ.എല്‍.എസ്.എയുമായി സഹകരിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ബത്തേരി സെന്റ് മേരീസ് കോളേജും സംയുക്തമായി ‘ഫ്ളൈ ഇന്‍ ബ്രൈറ്റ് കളേഴ്സ്’ ബോധവത്ക്കരണ ക്ലാസ് നടത്തി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ ജോഷി ജോണ്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് അധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ നിക്കോളസ് ജോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉമ്മര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ….

Read More

ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് തീപിടിച്ചു

കൽപ്പറ്റ:വയനാട് മേപ്പാടി മുക്കിൽപ്പീടിക യിൽഓടികൊണ്ടിരുന്ന ഓട്ടോക്ക് തീപ്പിടിച്ചു. മേപ്പാടി താഞ്ഞിലോട് സ്വദേശി ഹംസ എന്നവരുടെ ഓട്ടോക്കാണ് തീ പിടിച്ചത്. ആളപായമില്ല കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു.

Read More

ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ : ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇന്ന് (വെള്ളി) മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് തരിയോട് ലൂര്‍ദ്ദ്മാതാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍, വനിത ക്ഷീരകര്‍ഷക, പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷീരകര്‍ഷകന്‍, മികച്ച യുവ ക്ഷീര കര്‍ഷകന്‍ എന്നിവരെ ആദരിക്കും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍പെട്ട കര്‍ഷകര്‍ക്കുള്ള സഹായവും കൈമാറും. അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ ഒ.ആര്‍.കേളു,…

Read More