മനുഷ്യവിജയത്തിന് വിജ്ഞാനവും കലയും ആവശ്യം: അഹമ്മദ് ദേവര്‍കോവില്‍

പനമരം: വിജ്ഞാനവും കലയും മികവുറ്റ രീതിയില്‍ സ്വായത്തമാക്കുന്നത് മനുഷ്യന്റെ വിജയത്തിന് ആവശ്യമാണെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ. ബദ്‌റുല്‍ഹുദയില്‍ കല്‍പ്പറ്റ ദാഇറ മഹര്‍ ജാനുല്‍ ജാമിഅ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഉസ്മാന്‍ മൗലവി പ്രാര്‍ഥന നടത്തി. ഉമര്‍ സഖാഫി ചെതലയം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ മുഖ്യാതിഥിയായി. രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം എല്ലാ പൗരന്‍മാര്‍ക്കും ആസ്വദിക്കാന്‍ അവകാശമുണ്ടെന്നും അതിനെ തടയുന്ന നിലപാടുകള്‍ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതാണെന്നും അദ്ദേഹം…

Read More

”തിരികെ” പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

”തിരികെ” പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.* മാനന്തവാടി : ഗവ. ജി.യു.പി സ്ക്കൂള്‍ 91- 97 ബാച്ച് വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ”തിരികെ” എന്ന പേരില്‍ സംഘടിപ്പിച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമുളള കൂടിച്ചേരലിന് അക്കാലത്തെ അധ്യാപകരും സന്നിഹിതരായിരുന്നു. അധ്യാപകര്‍ക്ക് ആദരമര്‍പ്പിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പൊന്നാട അണിയിക്കുകയും മെമെന്റോ കൈമാറുകയും ചെയ്തു. സംഗമത്തിന്റെ ഉദ്ഘാടനം ബേബി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പതിനൊന്നോളം അധ്യാപകരും നാല്‍പ്പതിലേറെ വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. സ്ക്കൂളിന് ബാച്ചിന്റെ വകയായി ശുചീകരണ യന്ത്രം സമ്മാനിക്കുകയും ചെയ്തു

Read More

രാമേട്ടനോടൊപ്പം ഒരു ദിവസം – വായനാ കൂട്ടായ്മ കുട്ടികളിൽ ആവേശം പകർന്നു

കാമ്പുള്ള എഴുത്തുകളും ആഴത്തിലുള്ള വായനയും കുറയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വായന ശീലം നഷ്ടപ്പെടുന്ന തലമുറക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്തുവാൻ സാദ്ധ്യമല്ല. വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കാർഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ട് വയനാട്ടിലെ വിവിധ ആദിവാസി ഊരുകളിൽ രൂപം കൊടുത്ത വായനാ കൂട്ടായ്മയിലെ കുട്ടികൾ പത്മശ്രീ പുരസ്കാരം ലഭിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും നെൽ വിത്തു സംരക്ഷകനുമായ ചെറുവയൽ രാമനുമായി സംവദിച്ചു . അദ്ദേഹത്തിൻ്റെ ആത്മകഥ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ചെറുവയലും നൂറ് മേനിയും’…

Read More

സംസ്ഥാനതല സർഗോത്സവം: ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി മന്ത്രി ഒ.ആർ കേളു

മാനന്തവാടി : ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 28, 29 തീയതികളിൽ നടക്കുന്ന സംസ്ഥാന തല സർഗോത്സവം ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചതായി മന്ത്രി ഒ.ആർ കേളു അറിയിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെയും സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെയും നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ദു:ഖാചരണമായതിനാൽ ഡിസംബർ 28, 29 തീയതികളിൽ നടത്താനിരുന്ന ഉദ്ഘാടന പരിപാടികൾ, ഘോഷയാത്ര, സമാപന സമ്മേളനം എന്നിവ റദ്ദാക്കിയതായും പത്രസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. വിവിധ മത്സരങ്ങൾക്കായി…

Read More

വോട്ടർ ഫോർഡ് വൈക്കിംഗ്‌സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് മുണ്ടക്കൈ സ്കൂളിനെ ചേർത്തുപിടിച്ചു

കൽപ്പറ്റ: മുണ്ടക്കൈ, വയനാട്- അയർലണ്ടിലെ വോട്ടർഫോർഡ് വൈക്കിംഗ്‌സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് മുണ്ടക്കൈയിലെ മണ്ണിടിച്ചിൽ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുണ്ടക്കൈ ഗവണ്മെന്റ് എൽപി സ്കൂളിലേക്ക് (GLPS മുണ്ടക്കൈ) സാമ്പത്തിക സഹായം കൈമാറി. സ്കൂളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും വീണ്ടെടുപ്പ് ശ്രമങ്ങൾക്കും പിന്തുണ നൽകുന്ന തരത്തിൽ ക്ലബ്ബ് ചെക്ക് കൈമാറി. ഈ സംരംഭം സാധ്യമാകുന്നത് കല്പറ്റ എംഎൽഎ ടി. സിദ്ദീക്കിന്റെ ശ്രമങ്ങളിലൂടെ ആണ്. മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷം വയനാട് പുനർനിർമ്മിക്കാനുള്ള സഹായം അഭ്യർത്ഥിച്ച് അയർലണ്ടിലെ വോട്ടർഫോർഡ് വൈക്കിംഗ്‌സ് പ്രതിനിധികളെയും അയർലണ്ട്…

Read More

ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു

മുട്ടിൽ : എൻ എസ് എസ് നടത്തുന്ന അമൃത് മിഷന്റെ ഭാഗമായി ജല വിഭവ സംരക്ഷണം ,ദ്രവ മാലിന്യ സംസ്കരണം ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഡബ്ല്യു ഒവി എച്ച് എസ് വി എച്ച് എസ് ഇ വിഭാഗം നടത്തിയ പരിപാടിയിൽ അവബോധ റാലി,ഫ്ലാഷ് മോബ്, കടകളിൽ വെള്ളത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഡാംഗ്ലർ തൂക്കലും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് അഷറഫ് കൊട്ടാരം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് മിഥിലാജ്,അനീസ് എ കെ,സുരേഷ്…

Read More

‘ലസിതം’ അവധിക്കാല ക്യാമ്പ് തുടങ്ങി

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെയും സ്പിക്മാകെ കേരളയുടെയും ആഭിമുഖ്യത്തില്‍ ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ‘ലസിതം’ എന്ന പേരില്‍ അവധിക്കാല ക്യാമ്പ് തുടങ്ങി. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനു സംഘടിപ്പിച്ചതാണ് ക്യാമ്പ്. ജില്ലയിലെ വിവിധ സിഡിഎസുകളില്‍നിന്നുള്ള 300ല്‍ അധികം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, കഥക്, കര്‍ണാടിക് വോക്കല്‍, യോഗ, മ്യൂറല്‍ പെയിന്റിംഗ്, ചിറ്റാര പെയിന്റിംഗ്, തോല്‍പ്പാവക്കൂത്ത്, ക്ലേ മോഡലിംഗ് എന്നിവയില്‍ പ്രത്യേക പരിശീലനവും അവതരണത്തിന് അവസരവരും കുട്ടികള്‍ക്കു നല്‍കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍…

Read More

പാഠ്യപദ്ധതിയിൽ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം: എം.എസ്.എം. ഹൈസെക്

പനമരം: സ്കൂളുകളിലും കാംപസുകളിലും സാംസ്കാരിക അരാജകത്വം വർധിച്ചു വരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതിയിൽ മൂല്യങ്ങൾക്കും ധാർമികതയ്ക്കും പ്രാധാന്യം നൽകണമെന്ന് എം.എസ്.എം. ഹൈസെക് അഭിപ്രായപ്പെട്ടു. സാമൂഹിക രംഗത്തു വർധിച്ചുവരുന്ന സാംസ്കാരിക ജീർണ്ണതകൾ കാംപസിലും കടന്നു വരികയാണ്. വിദ്യാർഥികളിൽ മൂല്യബോധം ഇല്ലാതെ പോയാൽ അത് ഭാവിയിൽ കുടുംബത്തെയും സമൂഹത്തെയും ബാധിക്കും. സാംസ്കാരിക അരാജകത്വം വ്യാപകമാവുന്നത് നാടിൻ്റെ സുസ്ഥിരതയെയും സമാധാന ജീവിതത്തെയും ബാധിക്കും. അതിനാൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടാൻ കുട്ടികളെ പ്രാപ്തമാക്കണമെന്നും എം.എസ്.എം. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ‘ഹൈസെക്’ ഹയർ സെക്കൻഡറി…

Read More

ട്രെൻഡ് എജുക്കേറ്റർ കൊളാബ് സംഘടിപ്പിച്ചു

തരുവണ:വയനാട് ജില്ലാ എസ്കെഎസ്എസ്എഫ് ട്രെൻഡ് കമ്മിറ്റി ട്രെൻഡ് എഡ്യൂക്കേറ്റർ കൊളാബ് സംഘടിപ്പിച്ചു. ജില്ലാ ട്രെൻഡ് ചെയർമാൻ നൗഷാദ് ഗസ്സാലിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അബ്ദുല്ലത്തീഫ് വാഫി തരുവണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ സ്റ്റേറ്റ് എഡ്യൂക്കേറ്റർ റിയാസ് തളീക്കര ,സ്റ്റേറ്റ് പ്രതിനിധി റാഫി മാസ്റ്റർ തരുവണ തുടങ്ങിയവർ ക്ലാസിനു നേതൃത്വം നൽകി മഹല്ല് പ്രതിനിധി എം അബ്ദുള്ള ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വയനാട് ജില്ലാ ട്രെൻഡ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി…

Read More

അൽസഹ്‌റ യൂണിറ്റ് റെന്റിവ്യൂ സമാപിച്ചു

തരുവണ: അൽസഹ്‌റ പാലേരി ഉസ്താദ്‌ അക്കാദമിയിൽ ‘വിമോചന സമർപ്പണം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പസ്‌ ലൈഫ് ഫെസ്റ്റിവൽ ‘റെന്റിവ്യൂ’ സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജമാൽ സഅദി പള്ളിക്കൽ സമാരംഭം കുറിച്ച ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും സംഘടനം കൊണ്ടും ശ്രദ്ധേയമായിരുന്നു. അൽസഹ്‌റ പ്രിൻസിപ്പാൾ ഇൻചാർജ് മുഹമ്മദ് ലബീബ് നൂറാനി അധ്യക്ഷത വഹിച്ചു. മഹല്ല് ചെയർമാൻ ഈന്തൻ കുഞ്ഞബ്ദുള്ള ഹാജി, പ്രസിഡന്റ്‌ പൂകോത്ത് അബ്ദുല്ല, സെക്രട്ടറി…

Read More