സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നാളെ

കൽപറ്റ: വനിതാ ശിശു വികസന വകുപ്പിനു കീഴിലെ വെങ്ങപ്പള്ളി, മേപ്പാടി, പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് പരിധികളിലെ കോക്കുഴി, കാപ്പുംകൊല്ലി, കേളക്കവല സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 26 ന് വൈകിട്ട് 4.30 മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 31 അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.

Read More

സർഗ്ഗാത്മകത: വിദ്യാർഥികളിൽ അതുല്യമായ സാധ്യതകൾ തുറക്കുന്നു: ജുനൈദ് കൈപ്പാണി

കൽപ്പറ്റ: സർഗ്ഗാത്മകത വിദ്യാർഥികളിൽ അതുല്യമായ സാധ്യതകൾ തുറക്കുന്നു, ധാർമികതയിൽ ഊന്നിയ കലകൾ സമൂഹത്തിന് എപ്പോഴും ആവശ്യമാണെന്നും വയനാട് ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി. സർഗാത്മകതയുടെ കലാരൂപം എന്ന പ്രമേയത്തിൽ ദാറുൽ ഫലാഹിൽ നടക്കുന്ന ക്യാമ്പസ് ഫെസ്റ്റ് ഇന്റസിയയിൽ സന്ദേശ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യ സംഗമത്തിൽ എസ് ശറഫുദ്ധീൻ അഞ്ചാംപ്പീടിക, ഉസ്മാൻ മുസ്‌ലിയാർ പനമരം, സലാം സഖാഫി പിണങ്ങോട്, സുഹൈൽ സഖാഫി വാരാമ്പറ്റ തുടങ്ങിയവർ…

Read More

ഹൃദയം നിറച്ച് താലോലം; താരമായി അസിം വെളിമണ്ണ

ചെന്നലോട്: ഉള്ളിലുള്ള സർഗ്ഗ വാസനകളെ വേദിയിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് ഭിന്നശേഷി കുട്ടികൾക്കുവേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘താലോലം 2024’ ഭിന്നശേഷി കലോത്സവം ഏറെ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ തോൽപ്പിച്ച് ലോകത്തോളം വളർന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി. ചെറുതും വലുതുമായ വൈകല്യങ്ങൾ ഉള്ള കുട്ടികളെ 4 ചുമരുകൾക്കുള്ളിൽ ഒതുക്കാതെ പുതിയ സാധ്യതകളിലേക്ക് അവരെ എത്തിക്കുമ്പോൾ…

Read More

എൻ.എൻ.എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു.

തരുവണ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് കരിങ്ങാരി ഗവ: യൂ.പി സ്കൂളിൽ തുടക്കം കുറിച്ചു. വിളംബര റാലിയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം ചേർന്നു.PTA പ്രസിഡൻ്റ് ശ്രീ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി, ഹെഡ്മാസ്റ്റർ ശശി മാസ്റ്റർ, അധ്യാപകരായ ഷനോജ് മാസ്റ്റർ, ബാലൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസർ ശ്രീ. അശോകൻ,…

Read More

വയനാടിന്റെ പുനർനിർമാണത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൗത്യം; മന്ത്രി ചിഞ്ചുറാണി

വൈത്തിരി: ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തിൽ സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ദുരന്തം ക്ഷീര കാർഷിക മേഖലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. നിസഹായരായ മനുഷ്യരും നിരവധി വളർത്തുമൃഗങ്ങളും ഉൾപ്പെടുന്ന ജൈവവൈവിധ്യമാണ് നമുക്ക് നഷ്ടമായത്. ഈ പ്രദേശങ്ങളുടെ പുനരധിവാസമാണ് സർക്കാരിന്റെ…

Read More

എടപ്പെട്ടി സ്‌കൂളിന് മൈക്ക്‌സെറ്റ് കൈമാറി

കല്‍പ്പറ്റ: മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂളിന് അനുവദിച്ച മൈക്ക്‌സെറ്റ് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. ഡി .വെങ്കിടസുബ്രഹ്മണ്യന്‍ സ്‌കൂളിന് കൈമാറി. ബാങ്ക് നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം ലഭ്യമാക്കിയത്.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ബി. ഖദീജ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ജോയി തൊട്ടിത്തറ, അമ്പിളി ദാസന്‍ , ത്രേസ്യാമ്മ കുഞ്ഞാനായില്‍, എസ് എം സി ചെയര്‍മാന്‍ എന്‍. സന്തോഷ്, എം…

Read More

സര്‍ഗോത്സവം-2024: പന്തല്‍ കാല്‍നാട്ടല്‍ മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷന്‍ സ്‌കൂള്‍, പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 8- മത് സംസ്ഥാനതല സര്‍ഗോത്സവത്തിന്റെ പന്തല്‍ നാട്ടല്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന യോഗത്തില്‍ സര്‍ഗോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട പുരോഗതി അവലേകനം ചെയ്തു. ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന കലാ മേളയുടെ സംഘാടക സമിതി ഓഫീസ് മാനന്തവാടി നഗരസഭാ…

Read More

അസംപ്ഷൻ എ യു പി സ്കൂളിൽ അന്താരാഷ്ട്ര മില്ലറ്റ് ദിനാചരണം നടത്തി

ബത്തേരി : ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ബത്തേരി അസംപ്ഷൻ എ യു പി സ്കൂളിൽ മില്ലറ്റ് ദിനാചരണം നടത്തി. മില്ലറ്റ് ഡേയുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുധാന്യങ്ങളുടെ പ്രദർശനം, പോസ്റ്റർ രചന മത്സരം, മില്ലറ്റ് ക്രാഫ്റ്റ് ക്വിസ് മത്സരം, മില്ലറ്റ് ഉപയോഗിച്ചുള്ള സ്നാക്ക്സ് പ്രദർശനം, പ്രബന്ധവതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. മില്ലറ്റുകൾ ഉൾപ്പെടുത്തുന്നതിലൂടെ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവ നിയന്ത്രിക്കാം എന്ന സന്ദേശം നൽകുകയും ചെയ്തു. പ്രധാനധ്യാപകൻ സ്റ്റാൻലി ജേക്കബ്,…

Read More

ഹാഫിള് മുഹമ്മദ് അമാനെ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ആദരിച്ചു

കമ്പളക്കാട് : ഇസ്സത്തുൽ ഇസ്ലാം സംഘം കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് പുവ്വനാരിക്കുന്ന് ഡിവിഷനിൽ താമസിക്കുന്ന കുമ്മാളി ഷൗക്കത്ത് സൽമ ദമ്പതികളുടെ മകൻ രണ്ടുവർഷം കൊണ്ട് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് അമാനെ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ആദരിച്ചു ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡന്റ് കിഴക്കയിൽ അഹമ്മദ് ഹാജി കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് സലിം മാഹിരി മണ്ണാർക്കാട്. മുഹദ്ദിൻ സൈനുദ്ദീൻ ഉസ്താദ്.കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് പ്രസിഡണ്ട് വി പി…

Read More

അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ്: മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

പൂക്കോട് : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡിസംബര്‍ 21 ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. കന്നുകാലി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ മേഖലയിലെ സ്റ്റാളുകള്‍ ഒരുക്കും. പക്ഷി-മൃഗാദികളുടെ പ്രദര്‍ശനം, മൃഗ സംരക്ഷണ വകുപ്പിനു കീഴിലെ വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍…

Read More