‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ വിദ്യാഭ്യാസ സെമിനാര്‍ നടത്തി.

ചേനംകൊല്ലി: കെബിസിടി വായനശാല ആന്‍ഡ് ക്ലബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുട്ടില്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാബി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് വിഷയാവതരണം നടത്തി. പി.കെ. റെജി, കെ.ജെ. യോഹന്നാന്‍, പി.വി. ഫൈസല്‍, എം.കെ. ജയിംസ്, പി. വിശ്വനാഥന്‍,…

Read More

ഡോ: കെ.എസ്.ജിസ്നയ്ക്ക് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ്

കൽപറ്റ: ഉത്തർ പ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എസ്.ജിസ്ന (തിരുവനന്തപുരം പാലോട് ഐ. എ. എച്ച് ആൻഡ് വി. ബി യിലെ വെറ്ററിനറി സർജൻ ആണ്). ഡോ. ശിവപ്രസാദിന്റെ ഭാര്യയും വയനാട് കുറുമ്പാലക്കോട്ട കുറ്റിയേരി ശശിധരൻ-രാഗിണി ദമ്പതികളുടെ മകളും ആണ്.

Read More

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കും: ജില്ലാ വികസന സമിതി.

കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് പ്രാദേശിക നിര്‍വഹണ സമിതി, കോഡിനേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ 56 സാമൂഹിക പഠന മുറികള്‍ ശാക്തീകരിക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍…

Read More

പി കെ കാളൻ മെമ്മോറിയൽ കോളേജിന് ഡെസ്ക്ടോപ്പുകൾ നൽകി.

മാനന്തവാടി : പി.കെ. കാളൻ മെമ്മോറിയൻ കോളേജ് ഓഫ്അപ്ലൈഡ് സയൻസിന് മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും ഡെസ്ക്ടോപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ എച്ച്.ഒ.ഡി. ഇംഗ്ലീഷ് വിഭാഗം ലിറ്റി ആർ സ്വാഗതം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്ജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിസി ജോൺ, സി. എസ്. ആർ. ഹെഡ് ശില്പ…

Read More

തഹ്ഫീളുൽ ഖുർആൻ കോളേജ് കുറ്റിയടിക്കൽ കർമ്മംനടത്തി

വിളമ്പുകണ്ടം: ഇർഫാനിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജിന് വിളമ്പുകണ്ടം മഹല്ലിൽ ഒരേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന സ്ഥാപനത്തിന് കുറ്റിയടിക്കൽ കർമ്മം ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് നിർവ്വഹിച്ചു. പ്രമുഖ സൂഫി വര്യൻ സാഹിബ് മൗല, സാദതുക്കൾ, പണ്ഡിത – ഉമറാ നേതാക്കൾ.. പങ്കെടുത്തു. ഇതിൻ്റെ ഭാഗമായി കണിയാമ്പറ്റ മുല്ല ഹാജി മദ്റസയിൽ ചേർന്ന യോഗത്തിൽ ജാമിഅ ഇർഫാനിയ്യ പ്രോഫസർ മുഹമ്മദ് ശരീഫ് ഫൈസി – ഇർഫാനി അദ്ധ്യക്ഷതവഹിച്ചു . ഇർഫാനിയ്യ പ്രസിഡൻ്റ് ഹസ്സൻ മുസ്ലിയാർ ഉൽഘാടനം ചെയ്തു . റഫീഖ് ഫൈസി…

Read More

എം.ജെ.എസ്.എസ്.എ കലോത്സവ നഗരിയിൽ ജ്യോതിർഗമയ പവലിയൻ ഒരുക്കി

മീനങ്ങാടി: ജെക് സ് ക്യാംപസ് മീനങ്ങാടിയിൽ നടന്ന സൺഡേ സ്കൂൾ ഭദ്രാസന കലോത്സവ നഗരിയിൽ ടീം ജ്യോതിർഗയ പവലിയൻ ഒരുക്കി. അവയവ ദാനത്തിന് സന്നദ്ധരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവയവദാന സമ്മതി പത്രം സമർപ്പിച്ചു. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്യാൻ സന്നദ്ധരായവരിൽ നിന്നും പവലിനിയിൽ വെച്ച് കേശം സ്വീകരിച്ചു. അവയവദാനം , രക്തദാനം, കേശദാനം എന്നിവയെ കുറിച്ച് സംശയ നിവാരണത്തിനും ബോധവൽക്കരണത്തിനും സൗകര്യമൊരുക്കിയിരുന്നു. എം. ജെ.എസ്.എസ്. എ. മാനന്തവാടി മേഖലയുടെ…

Read More

എം.എല്‍.എ കെയറില്‍ നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതി: അഡ്മിഷന്‍ നേടി നൂറിലധികം വിദ്യാര്‍ഥികള്‍.

കല്‍പ്പറ്റ: എം.എല്‍.എ കെയറില്‍ നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തി വയനാട് ജില്ലയില്‍ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവരുടെ സൗജന്യ ഉപരിപഠനത്തിന് ഇതുവരെ സ്‌പോട്ട് അഡ്മിഷന്‍ നേടിയത് 116 പേര്‍. ഇവര്‍ക്കുള്ള ക്ലാസുകള്‍ 23ന് ആരംഭിക്കും. ക്യാംപസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി. സിദ്ദീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനും എംഎല്‍എ കെയറും ചേര്‍ന്നാണ് സൗജന്യ വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കുന്നത്. പി….

Read More

സംസ്ഥാനതല പ്രസംഗ സാക്ഷരത ക്യാമ്പയിൻ ആരംഭിച്ചു

കൽപ്പറ്റ : ലെറ്റ്സ്‌ സ്കൂൾ ഓഫ് പബ്ലിക് സ്പീകിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രസംഗ സാക്ഷരത ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സൗഹൃദം സംഗീതവേദി ഹാളിൽ പ്രമുഖ എഴുത്തുകാരൻ പി.കെ പാറക്കടവ് നിർവഹിച്ചു. പ്രസംഗപരിശീലകനും ലെറ്റ്‌സ് ഡയറക്ടറുമായ ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരിച്ചു. എ.കെ അജയൻ അധ്യക്ഷത വഹിച്ചു. നിരവധി പേരുടെ അനുഭവങ്ങളിൽ നിന്നും അതുല്യ പ്രതിഭകളുടെ പ്രഭാഷണ പരിസരത്ത് നിന്നും ക്രോഡീകരിച്ചെടുത്ത ലക്ഷ്യവേധിയായ ടിപ്സുകളിലൂടെ അനായാസം പഠിതാക്കളെ പ്രസംഗകരാകുവാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടിയായ’ലെറ്റ്‌സ് ‘ഒ.ഇ.പി യുടെ പ്രചാരണപ്രവർത്തനങ്ങളുടെ…

Read More

ആറാട്ടുതറ സ്കൂളിൽ “ഔറോറ 2k24” ന് തുടക്കമായി

മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന എസ് പി സി (ഔറോറ 2K24)പഠന ക്യാമ്പ് മാനന്തവാടി നഗരസഭാ ചെയർപഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗര സഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വികസനകാര്യ സ്ഥിരം സമിതി ചെയർപഴ്സൺ ലേഖ രാജീവൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സണൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൺ വിപിൻ വേണുഗോപാൽ, ഡിവിഷൻ കൗൺസിലർ വർഗീസ് ജേക്കബ്, പി ടി എ പ്രസിഡന്റ്‌…

Read More

എസ് പി സി പരിശീലന ക്യാമ്പ് ആരംഭിച്ചു.

പിണങ്ങോട്: വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കുള്ള മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പി എ ജലീൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ ക്ലാസുകൾ, പരേഡുകൾ, ഫീൽഡ് വിസിറ്റ്, യോഗ പരിശീലനം, പ്രസംഗ പരിശീലനം, സെമിനാർ തുടങ്ങിയവ നടക്കും. വിവിധ വിഷയ വിദഗ്ധർ പരിപാടിയിൽ സംബന്ധിക്കും. സി പി ഓ ഷൈജൽ, എ സി പി ഓ ഉമ്മുൽ ഫലീല…

Read More