സ്വീപ്: സജന സജീവന്റെ ബാറ്റിങിൽ ആവേശമായി സൗഹൃദ ക്രിക്കറ്റ്‌ മത്സരം

സ്വീപിന്റെ ആഭിമുഖ്യത്തിൽ പനമരത്ത് നടത്തിയ സൗഹൃദ ക്രിക്കറ്റ്‌ മത്സരം ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനവും രാജ്യാന്തര ക്രിക്കറ്റ് താരവുമായ സജന സജീവന്റെ ബാറ്റിംഗിൽ ആവേശമായി. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടറുടെ ടീമും കളക്ടറേറ്റ് ടീമുമാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയത്. 44 റണ്ണെടുത്ത് പുറത്താകാതെ നിന്ന സജന മത്സരത്തിലെ ടോപ് സ്കോററായി.   എട്ട് ഓവർ മത്സരത്തിൽ മാനന്തവാടി സബ് കളക്ടർ നേതൃത്വം നൽകിയ ടീം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റിന് കളക്ടറേറ്റ്…

Read More

കരുതലായവന് പിൻതുണയുമായി ദുരന്ത ബാധിതർ ഒല്ലൂരിൽ.

ദുരന്ത കാലത്ത് കരുതലായവന് പിൻതുണയുമായി മുണ്ടക്കൈയിൽ നിന്നും അവർ ഒല്ലൂരിലെത്തി. ഒല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റവന്യൂ മന്ത്രി കെ രാജന് പിൻതുണ അറിയിക്കാനും, വിജയാശംസകൾ അറിയിക്കാനുമാണ് അവർ ഒല്ലൂരിലെത്തിയത്.   മനസിൽ നിന്നും മായാതെ നിൽക്കുന്ന ഭൂമിയിൽ നിന്നും പിൻതുണയുമായി ഇവർ വന്നതിൽ അതിയായ സന്തോഷമാണെന്നും, പൊതുപ്രവർത്തനത്തിന് കരുത്തും , അംഗീകാരവുമാണെന്നും രാജൻ പറഞ്ഞു.   ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രിസഭാ ഉപസമിതിയുടെ കൺവീനറായിരുന്നു മന്ത്രി രാജൻ.   അന്നും ഇന്നും വിളി പുറത്ത്…

Read More

ആകര്‍ഷകമായി വോട്ട് കാരിക്കേച്ചര്‍

വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ സ്വീപ് ടീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വോട്ട് കാരിക്കേച്ചര്‍ ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഞാന്‍ ഉറപ്പായും വോട്ട് ചെയ്യുമെന്ന സന്ദേശത്തോടൊപ്പം വോട്ടര്‍മാര്‍ക്ക് സ്വന്തം കാരിക്കേച്ചര്‍ ചിത്രം സ്വന്തമാക്കാനായത് പുതിയ അനുഭവമായി. യുവതലമുറയെ പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച സോഫ്റ്റ്വെയറാണ് കാരിക്കേച്ചര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വെബ്ക്യാമറ ഘടിപ്പിച്ച സംവിധാനത്തിന് മുന്നിലെത്തുന്ന വോട്ടര്‍മാര്‍ക്ക് ഞാന്‍ ഉറപ്പായും വോട്ട്…

Read More

വോട്ടുറപ്പാക്കാന്‍ ബൈക്ക് റാലിയുമായി സ്വീപ് ടീം

വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സ്വീപിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഫ്‌ലാഗ് ഓഫ് ചെയ്തു. എന്റെ വോട്ട് എന്റെ ശബ്ദം എന്ന സന്ദേശമുയര്‍ത്തി മൂന്ന് നിയോജകമണ്ഡലങ്ങളിലും ബൈക്ക് റാലി പര്യടനം നടത്തി. പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബീനാച്ചിയിലും റാലിക്ക് സ്വീകരണം നല്‍കി. പനമരം ടൗണില്‍ നടന്ന സ്വീകരണ പരിപാടി…

Read More

പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിൽ.

ഇന്ന് രാവിലെ കണ്ണൂരിലെത്തിയ പ്രിയങ്ക ഗാന്ധി നാളെ രാവിലെ മുതൽ മൂന്ന് നിയോജക മണ്ഡലത്തിലും തിരഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.20 ന് പടിഞാറത്തറയിൽ യു.ഡി എഫ് പൊതുയോഗത്തിൽ അവർ ടി സിദ്ദീഖിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് സംസാരിക്കും. 10:10 ന് വെള്ളമുണ്ട എട്ടേ നാലിൽ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഉഷവിജയൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. 11:40 ന് സുൽത്താൻ ബത്തേരി ടൗണിൽ ഐ.സി.ബാലകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിക്കും. തുടർന്ന് നിലമ്പൂർ വണ്ടൂർ മണ്ഡലങ്ങളിലേക്ക് പോകും.

Read More

വോട്ടുറപ്പിക്കാൻ ബൈക്ക് റാലി; ആവേശമായി പനമരം എസ്.പി.സി.യുടെ സ്വീകരണം

പനമരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള തിരെഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പ് (SVEEP) സംഘടിപ്പിച്ച ‘എന്റെ വോട്ട് എന്റെ ശബ്ദം’ ബൈക്ക് റാലിക്ക് പനമരത്ത് ആവേശകരമായ സ്വീകരണം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റൈഡർമാർ നയിച്ച റാലിക്ക് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. തിരഞ്ഞെടുപ്പിൽ പരമാവധി ആളുകളെ വോട്ട് ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്….

Read More

ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി പ്ലാസ്റ്റിക് മാന്‍

കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പ് പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്‍ ഒരുക്കിയ പ്ലാസ്റ്റിക് മാന്‍ ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടര്‍മാരിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കാനാണ് വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശരീരമാസകലം തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ചാണ് പ്ലാസ്റ്റിക് മാന്‍ ഹരിത സന്ദേശവുമായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. ഓരോരുത്തരും പ്രകൃതിയിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തെയും പരിസ്ഥിതിയെയും വരിഞ്ഞുമുറുക്കുന്നത് എന്നതിന്റെ ജീവിക്കുന്ന പ്രതീകമായാണ് പ്ലാസ്റ്റിക് മാൻ.    …

Read More

വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു

മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥം വെള്ളമുണ്ട പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. ബൈക്ക് റാലി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മോയി കട്ടയാട് ജനറൽ സെക്രട്ടറി ജിൻഷാദ് എ സി എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമർലൈല, ടി നാസർ,അമ്മദ് കൊടുവേരി, ഇബ്രാഹീം സി എച്ച് , സലീം കേളോത്ത്, എ കെ…

Read More

അന്തിമ വോട്ടർ പട്ടികയിൽ പേരുകൾ ക്രമത്തിലല്ല; വലഞ്ഞ് വോട്ടർമാരും ബിഎൽഒമാരും

എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേരുകൾ ക്രമത്തിലല്ല. ഒരേ കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ സീരിയൽ നമ്പറുകളിലാണ്. ബിഎൽഒമാർക്ക് തലവേദന ആവുകയാണ് ഈ വോട്ടർ പട്ടിക.   സാധാരണക്കാർക്ക് ഉപകാരപ്രദമാക്കാൻ വേണ്ടിയാണ് എസ്ഐ ആർ നടപ്പാക്കി വോട്ടർ ലിസ്റ്റ് ക്രമപ്പെടുത്തിയത് എങ്കിലും ബിഎൽഒമാർക്ക് ഉൾപ്പെടെ തലവേദന ആകുകയാണ് അന്തിമ വോട്ടർ പട്ടിക. ഒരേ കുടുംബത്തിലെ ഒരേ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ ക്രമനമ്പറുകളിൽ ആയാണ്. അതായത് ഒരു വീട്ടു നമ്പറിലേ ഒരംഗത്തിന്റെ ക്രമനമ്പർ…

Read More

ആവേശം വാനോളമുയര്‍ത്തി യു ഡി എഫ് പ്രചരണം; ടി സിദ്ദിഖിന് നാടെങ്ങും വരവേല്‍പ്പ്

ആവേശം വാനോളമുയര്‍ത്തി യു ഡി എഫ് പ്രചരണം; ടി സിദ്ദിഖിന് നാടെങ്ങും വരവേല്‍പ്പ്… കലാശക്കൊട്ടിന് ആവേശം പകരാന്‍പ്രിയങ്കാഗാന്ധി എം പി നാളെ (ചൊവ്വാഴ്ച) പടിഞ്ഞാറത്തറയില്‍   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പരസ്യപ്രചരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവേശം വാനോളമുയരുകയാണ്. പരസ്യപ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച മണ്ഡലത്തില്‍ പ്രിയങ്കാഗാന്ധി എം പി കൂടിയെത്തുന്നതോടെ പ്രചരണത്തിന്റെ താളം മുറുകും. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച രാവിലെ കല്‍പ്പറ്റയിലെ വ്യായാമക്കൂട്ടായ്മയായ മെക്‌സെവന്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും, അവരോടുള്ള വോട്ടഭ്യര്‍ഥനയോടും…

Read More