ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് കണക്ട് പ്ലസ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ നൂറിലധികം പേര്‍ക്ക് എറണാകുളം ആസ്ഥാനമായുള്ള കണക്ട് പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഇന്ന് ശനി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യാസിര്‍ ഇല്ലത്തൊടി, ഫസലുല്‍ ഹഖ്, സി. അബ്ദുള്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്…

Read More

തൊഴില്‍ മേള: ഇസാഫ് ബാങ്ക് ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരിതബാധിതരിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ജില്ലാ ഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരില്‍ മേപ്പാടി കാപ്പംകൊല്ലിയില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ബാങ്ക് പങ്കെടുത്തു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനു ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു. വരുംദിവസങ്ങളില്‍ ദുരിന്തബാധിത മേഖലയില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു…

Read More

തൊഴില്‍ മേളയില്‍ 59 നിയമനങ്ങള്‍, 127 പേര്‍ ചുരുക്കപ്പട്ടികയിൽ

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് തൊഴില്‍ ദാതാക്കള്‍ നല്കിയ കൈത്താങ്ങായിരുന്നു ‘ഞങ്ങളുമുണ്ട് കൂടെ’തൊഴില്‍മേള. ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഹാളില്‍ നടന്ന മേളയില്‍ വിവിധ കമ്പനികള്‍ 59 പേര്‍ക്ക് ജോലി നല്‍കി. 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 21 തൊഴില്‍ദാതാക്കളും 300 ഓളം തൊഴില്‍ അന്വേഷകരും മേളയില്‍ പങ്കെടുത്തു. ഡി.ഡി.യു-ജി.കെ.വൈ, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍മേളയുടെ ആദ്യഘട്ടമാണിത്. അടുത്ത…

Read More

ഞങ്ങളുമുണ്ട് കൂടെ: തൊഴിൽ മേള ഇന്ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ : ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി “ഞങ്ങളുമുണ്ട് കൂടെ ” തൊഴിൽ മേളക്ക് ഇന്ന് (ഓഗസ്റ്റ് 23) തുടക്കമാകും. തൊഴിൽമേള കാപ്പംകൊല്ലി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഹാളിൽ രാവിലെ 10 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ ടി. സിദ്ധിഖ് അധ്യക്ഷനായിരിക്കും. മേപ്പാടി മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിത മേഖലയിലെ തൊഴിൽ അന്വേഷകർക്ക് വരുമാന ദായക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഘട്ടങ്ങളിലായാണ് തൊഴിൽ മേള…

Read More

ജില്ലയിലെ നിയമനങ്ങൾ

ട്യൂട്ടര്‍ നിയമനം. വയനാട് ഗവ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍/സ്വാശ്രയ നഴ്‌സിങ് കോളേജില്‍ നിന്നുള്ള എം.എസ്.സി നഴ്‌സിങ്് യോഗ്യതയും കെ.എന്‍.എം.സി രജിസ്‌ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 22 ന് രാവിലെ 11 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935 299424 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കണിയാമ്പറ്റ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. സൈക്കോളജി, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റും…

Read More

പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ.

കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് 2024 ഓഗസ്റ്റ് 25 വരെ സമയപരിധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.എസ്.സി സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കി. ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികളും, പി.എസ്.സി ഉദ്യോഗാര്‍ഥികളായ നിരവധി പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, രജിസ്‌ട്രേഷന്‍ സംബന്ധമായ പാസ്വേഡും, മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരിക്കുകയാണ്. ആരെയെങ്കിലും ബന്ധപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ കഴിയാതെ തളര്‍ന്നിരിക്കുന്ന…

Read More

അധ്യാപക നിയമനം

ലക്കിടി: ഓറിയന്റല്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തില്‍ അധ്യാപക ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത: ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ഥികള്‍ oshmnhm@gmail.com എന്ന മെയില്‍ ഐഡിയില്‍ ബെയോഡാറ്റാ സഹിതം അപേക്ഷിക്കണം. ഫോണ്‍: :9496166210,8086622253. 19.08.2024

Read More