വര്‍ണാഭമാക്കി എന്‍റെ കേരളം വിളംബര ഘോഷയാത്ര

കല്‍പ്പറ്റ: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച്‌ ഇന്ന് ആരംഭിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണനമേളയ്ക്ക് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നാട് അണിനിരന്നു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളു, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സുല്‍ത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, സിനിമാതാരം അബു സലീം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ അണിനരന്ന വിളംബര ജാഥ എസ്കെഎംജെ സ്കൂളില്‍നിന്നും തുടങ്ങി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്…

Read More

എൻ്റെ കേരളം പ്രദർശന മേളയിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കും: മന്ത്രി ഒ ആർ കേളു

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കുന്നതാവുമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കൽപ്പറ്റ എസ്. കെ. എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒൻപത്വർഷമായി സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളും വികസന മുന്നേറ്റവും ലോകത്തിന് മുന്നിലെത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത് . 85 ഓളം ഡിപ്പാർട്ട്മെൻ്റുകളുടെ വികസന കാഴ്ചപ്പാടും പദ്ധതികളും വിവിധ…

Read More

സ്വർണ്ണവില 75,000 ത്തിലേക്ക്, ഒറ്റയടിക്ക് വർദ്ധിച്ചത് 2200 രൂപ

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തു ടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വർ ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വർധിച്ചത്. ഇതോടെ പവൻ വില 74000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. 74,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 275 രൂപയാണ് വർ ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഉടൻ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്‌ധർ പറയുന്നത്.

Read More

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാമതായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.

കൽപ്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ 2024-25 വർഷം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബി. പി.ഒ. ഷിജി പി. പി,ജോയിൻറ് ബി.ഡി.ഒ.അഷറഫ്.കെ.തുടങ്ങിയവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജെ.പി.സി. പി.സി മജീദ്,എ. ഡി. എം. ദേവകി,എൽ.എസ് ജി.ഡി.ജോയിൻറ് ഡയറക്ടർ വിമൽരാജ്,തദ്ദേശഭരണ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, എൻ.ആർ.ഇ. ജി ജീവനക്കാർ…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ്…

Read More

കത്തോലിക്കാസഭയുടെ നല്ലിടയൻ ഫ്രാൻസിസ് മാർ‌പാപ്പ വിടവാങ്ങി

വത്തിക്കാൻ: കത്തോലിക്കാസഭയുടെ നല്ലിടയൻ ഫ്രാൻസിസ് മാർ‌പാപ്പ വിടവാങ്ങി. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ വിശ്രമത്തിലായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്. ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ…

Read More

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു; യാത്രക്കാരെ ഒഴിപ്പിച്ച് ബസ് കസ്റ്റഡിയിലെടുത്ത് വനപാലകര്‍: നായാട്ട് കുറ്റം ചുമത്തി കേസ്

ബത്തേരി: വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയാ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ ബസ് കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംഭവത്തില്‍ വനംവകുപ്പ് നായാട്ട് കുറ്റം ചുമത്തി കേസെടുത്തു. ഇടിച്ച ബസ് ഇനി നിരത്തിലിറക്കണമെങ്കില്‍ ബോണ്ട് കെട്ടിവയ്‌ക്കേണ്ടി വരും. ബസ് കസ്റ്റഡിയിലായതോടെ പെരുവഴിയിലായ യാത്രക്കാരെ പുറകെയെത്തിയ മറ്റൊരു ബസില്‍ കയറ്റി വിടേണ്ടി വന്നു. ദേശീയപാത 766ല്‍ കല്ലൂരിനും മുത്തങ്ങയ്ക്കും ഇടയില്‍ എടത്തറയില്‍ ഇന്നലെ രാവിലെ…

Read More

പുതിയ അധ്യയനവർഷത്തിൽ ലഹരിക്കെതിരെ ശക്തമായ ക്യാമ്പയ്ൻ: മുഖ്യമന്ത്രി

കൽപ്പറ്റ : പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വലിയ മുന്നൊരുക്കങ്ങൾ നിലവിൽ നടക്കുന്നുണ്ട്. വിവിധ…

Read More

ഗതാഗത നിയമ ലംഘനം; എ ഐ ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽ മാത്രം

തിരുവനന്തപുരം : കേന്ദ്രമോട്ടോർ വാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽ മാത്രം എ ഐ ക്യാമറ വഴി പിഴ ചുമത്തിയാൽ മതിയെന്ന് ഗതാഗത കമ്മിഷണറുട നിർദേശം. മൊബൈലിൽ ചിത്രമെടുത്ത് ഇ-ചെലാൻ വഴി മറ്റ് നിയമ ലംഘനങ്ങൾക്കും ഉദ്യോഗസ്ഥർ പിഴ ചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടൽ. വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ- ഫിറ്റ്നസ് കാലാവധി കഴിയുക, പുക പരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്തരുതെന്നാണ് നിർദേശം. വാഹനങ്ങൾ നിർത്തി പരിശോധിക്കുന്ന…

Read More

മുണ്ടക്കൈ- ചൂരൽ മല പുനരധിവാസ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സുപ്രീം കോടതിയിൽ

കൽപ്പറ്റ : ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് എൽസ്റ്റൺ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായും ഏകപക്ഷീയവുമായാണ് സർക്കാർ ഭൂമി ഏറ്റെടുത്തതെന്ന് എൽസ്റ്റൺ പറയുന്നു. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ തന്നെ ദുരന്തനിവാരണ നിയമം 2013 പ്രകാരം നഷ്ടപരിഹാരം ലഭിക്കണം. അല്ലാത്തപക്ഷം ഭൂമി ഏറ്റെടുക്കൽ തടയണമെന്നാണ് എല്‍സ്റ്റണ്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 549 കോടി രൂപയാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. കേസ് അടുത്ത ആഴ്ച പരിഗണിച്ചേക്കും.

Read More