കളക്ടറേറ്റിലെ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

കൽപ്പറ്റ: കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷില്‍ നിന്നും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഹര്‍ഷൻ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി എസ് സജ്ഞയ്, പ്രോഗ്രാം ഓഫീസര്‍ കെ അനൂപ് എന്നിവര്‍…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 19, 20 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.   ഇടിമിന്നല്‍ അപകടകാരികളാണ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ…

Read More

ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോൾ റിതുകൃഷ്ണൻ എം. ആർ കേരളത്തിനായി കളിക്കും.

  അമ്പലവയൽ : മണിപ്പൂരിലെ ഇoഫാലിൽ വെച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് U 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട്ടുക്കാരനായ റിതുകൃഷ്ണൻ എം. ആർ കേരളത്തിന് വേണ്ടി കളിക്കും. അമ്പലവയൽ GVHSS പ്ലസ് ടു വിദ്യാർത്ഥിയായ റിതുകൃഷ്ണൻ പറപ്പൂർ എഫ്. സി ക്ക് വേണ്ടി ദേശീയ U17 ഐ ലീഗ് ചാമ്പ്യൻഷിപ്പിലും, സംസ്ഥാന സുബ്ജൂനിയർ, ജൂനിയർ ചമ്പുൻഷിപ്പൽ വയനാട് ജില്ലാ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അമ്പലവയൽ നെല്ലാർച്ചാൽ മുറിക്കാനാട് വീട്ടിൽ രാതാകൃഷ്ണൻ ശ്രീജാ മോൾ ദമ്പദികളുടെ മകനായ…

Read More

അരിച്ചാക്കിൽ നെല്ലിനം വ്യക്തമാക്കണം’. മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : അരി തരം മാറ്റി വിൽക്കുന്നത് തടയാൻ ചാക്കുകളിൽ നെല്ലിനത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അരിയുടെ ഗുണ നിലവാരം ഉറപ്പിക്കുന്നതിന് റൈസ് ക്വാളിറ്റി സ്റ്റാൻഡൈസേഷൻ നടപ്പാക്കുന്നത് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അരിയിൽ മായം കലർത്തുന്നതായി ആരോപിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഭക്ഷ്യ സാധനങ്ങളിൽ മായം കലർത്തുന്നത് കർശനമായി…

Read More

ടൗൺഷിപ്പ് നിർമ്മാണം ആറ് മാസത്തിനകം പൂർത്തീകരിക്കും: സ്പെഷ്യൽ ഓഫീസർ

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത മേഖലയിലെ അതിജീവിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പ് ആറ് മാസത്തിനകം പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സ്പെഷ്യൽ ഓഫീസർ എസ് സുഹാസ്. എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗൺപ്പിൽ നിർമ്മിക്കുന്ന മാതൃകാ വീട്, പൊതു റോഡ്, അങ്കണവാടി, പൊതു മാർക്കറ്റ്, മാതൃകാ ആശുപത്രി എന്നിവയുടെ പ്രവൃത്തി ഇന്ന് (ഏപ്രിൽ 16) ആരംഭിക്കും. ടൗൺഷിപ്പിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയാകുന്നതോടെ നാല് ക്ലസ്റ്ററുകളിൽ നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണവും ആരംഭിക്കും. ജില്ലയിൽ…

Read More

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ. ലൈസന്‍സ് ലഭിക്കാനായി ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. കേരളത്തില്‍ ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. പലരും ഉപജീവനത്തിനായി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്. നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More

3 സംസ്ഥാനങ്ങൾ, 700 CCTV ദൃശ്യങ്ങൾ; ബെംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ചയാള്‍ കോഴിക്കോട്ടുനിന്ന് പിടിയിൽ.

ബെംഗളൂരു/ കോഴിക്കോട്: ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി കോഴിക്കോട് നിന്നും അറസ്റ്റിലായി. മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിച്ച പ്രതിയെ 700-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് വലയിലാക്കിയത്. ബെംഗളൂരുവിലെ ഒരു ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന സന്തോഷ് (26) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

Read More

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇതുമൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read More

ഗോകുലിന്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

കല്‍പ്പറ്റ : ഗോകുല്‍ എന്ന ആദിവാസി യുവാവ് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മരണത്തിന് ഇരയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന. എറണാകുളം ഹൈക്കോടതിയില്‍ ജസ്റ്റിസ് ജയചന്ദ്രന്‍ ബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി.മെയ് 18 ന് ശേഷം വിശദമായി വാദം കേള്‍ക്കും. അഡ്വ. ബ്രിജേഷ് ബാലകൃഷ്ണന്‍ & അഡ്വ. സഹ്ല എന്നിവര്‍ ഗോകുലിന്റെ അമ്മക്ക് വേണ്ടി ഹാജരായി.

Read More