വയലകൊല്ലി ഉന്നതിയിലെ ഗോകുലിന്റെ മരണം : കുടുംബത്തിന് അൻപത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം – എൻ.കെ റഷീദ് ഉമരി
സുൽത്താൻ ബത്തേരി: ആദിവാസി യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേറഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. ഗോകുലിന്റെ വയലകൊല്ലി ഉന്നതിയിലെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടു വർഷങ്ങൾക്ക് മുമ്പ് പിതാവ് മരണപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു ഗോകുൽ. ഗോകുൽ ആത്മഹത്യ ചെയ്തതാണെന്ന് പറയുന്ന പോലീസ് എന്തുകൊണ്ട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ…
