സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. മൂന്നാം തിയതി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലാം തിയതി എറണാകുളം, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി പ്രവചനം ഉണ്ട്. മാര്‍ച്ചില്‍ സംസ്ഥാനത്ത് 65.7 മില്ലിമീറ്റര്‍ വേനല്‍മഴ ലഭിച്ചുവെന്നാണു…

Read More

ആശ്രിത നിയമനത്തിൽ നിന്നും എയിഡഡ് മേഖലയെ ഒഴിവാക്കരുത് : കെ എസ് ടി സി

കൽപ്പറ്റ: സർവീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ നൽകുന്ന പദ്ധതിയിൽ നിന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ ( കെ എസ് ടി സി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അർഹമായ ആശ്രിത നിയമനങ്ങൾ ഒഴിവാക്കി പുതിയ നിയമനം നടത്താൻ മാനേജർമാരെ സഹായിക്കുന്ന ഉത്തരവ് എയ്ഡഡ് മേഖലയിലെ ജീവനക്കാരോട് കാണിക്കുന്ന വലിയ നീതി നിഷേധമാണ്. ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. എ എ സന്തോഷ്…

Read More

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവില്‍പ്പനക്കാരൻ പിടിയില്‍; പിടിയിലായത് നൈജീരിയൻ സ്വദേശി.

കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവില്‍പ്പനക്കാരൻ പിടിയിലായി. അഗ്ബെദോ സോളമൻ എന്ന നൈജീരിയൻ സ്വദേശിയാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നാണ് 29 വയസുകാരനായ അഗ്ബെദോ സോളമനെ കൊല്ലം ഇരവിപുരം പോലീസ് പിടികൂടിയത്. കൊല്ലത്ത് മറ്റൊരു ലഹരിക്കേസില്‍ പിടിയിലായ ആളില്‍ ഇന്ന് ലഭിച്ച വിവരമനുസരിച്ചാണ് പോലീസ് ഇയാളെ കുടുക്കിയത്. സിറ്റി പൊലീസ് കമ്മീഷ്ണർ കിരണ്‍ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാർച്ച്‌ 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച്‌ പ്രതിയെ നിരീക്ഷിച്ച്‌ വരികയായിരുന്ന സംഘം…

Read More

ഈദ് ദിനത്തില്‍ എസ്ഡിപിഐ കാംപയിന്‍ നടത്തി

മാനന്തവാടി: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് പരിധിയിൽ കാംപയിന്‍ നടത്തി. കാംപയിന്റെ ഭാഗമായി പ്ലക്കാർഡ് പ്രതിഷേധം, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം ടി, വൈസ് പ്രസിഡന്റ് അലി എ.കെ, ട്രഷറർ റഷീദ് ബാലുശ്ശേരി,…

Read More

ദുരന്ത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 50 വീടുകള്‍ നല്‍കും

കൽപ്പറ്റ : മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹായം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെ എം എ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി ശിലസ്ഥാപനം നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. വ്യാഴാഴ്ചയായിരുന്നു തറക്കല്ലിടല്‍…

Read More

17 ഭാഗങ്ങൾ കട്ട് ചെയ്യും, വില്ലന്റെ പേര് മാറ്റും; എമ്പുരാന്റെ പുതിയ പതിപ്പ് തിങ്കളാഴ്ചയോടെ

വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമർശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിർമാതാക്കൾ നിർദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളൻ്ററി മോഡിഫി ക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അ തുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. പുതിയ പതിപ്പിൽ പതിനേഴു ഭാഗങ്ങൾ ഒഴിവാക്കും. സ്ത്രീകൾക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാൻ നിർദേ ശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്…

Read More

സ്ത്രീകളെ അവഗണിച്ചു ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടു പോകാനാവില്ല: പ്രിയങ്ക ഗാന്ധി എം പി

മീനങ്ങാടി: സ്ത്രീകളെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടുപോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി എം പി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതകര്‍മ സേന, ആശാ വര്‍ക്കര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മസേന, വനിതാ എസ് ടി പ്രമോട്ടര്‍മാര്‍, കുടുംബശ്രീ സി ഡി എസുമാര്‍ എന്നിവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണു…

Read More

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് കേരളത്തിലെ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ ജില്ലകളില്‍ ഗ്രീൻ അലേർട്ടാണ്. അതേസമയം,അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല.സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3…

Read More

മഹാ ദുരന്തത്തിൽ കേരളം കാണിച്ചത് മനുഷ്യത്വത്തിന്റെ മാതൃക: പ്രിയങ്കഗാന്ധി എം പി.

കൽപ്പറ്റ: മനുഷ്യത്വത്തിൻ്റെ ശക്തിയും മഹത്വവുമാണ് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേരളം ഉയർത്തിപ്പിടിച്ചതെന്ന് പ്രിയങ്കഗാന്ധി എം.പി. ദുരന്തബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്ന ആദ്യത്തെയും അതിപ്രധാനവുമായ ചുവടുവെപ്പാണ് ടൗൺഷിപ്പ് നിർമ്മാണം. ഏല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചതിനാൽ കേന്ദ്രത്തെ കൊണ്ട് അതിതീവ്ര ദുരന്തമായി അംഗീകരിപ്പിക്കാൻ സാധിച്ചു. എന്നാൽ ഫണ്ട് ഇതുവരെ ലഭ്യമായില്ല. ദുരന്തബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്ന പ്രക്രിയയിൽ രാജ്യം മുഴുവൻ ഒപ്പമുണ്ടാവുമെന്നും എം.പി പറഞ്ഞു.

Read More

ദുരന്തബാധിതര്‍ക്ക് ഇനി പുതുജീവിതം;വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് സർക്കാർ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കല്‍പ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ രാജൻ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

Read More