സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ…

Read More

ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു- അഡ്വ- ജി. സുബോധന്‍.

സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരെയും ജീവനക്കാരെയും തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ-ജി.സു ബോധന്‍ . യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ജനുവരി മുതല്‍ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രില്‍ മാസവും, 2021 ജൂലൈ മാസത്തെ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബര്‍ മാസത്തില്‍ അനുവദിച്ചു എങ്കിലും…

Read More

കർഷകരുടെ ജന വിരുദ്ധ സർക്കാർ നയങ്ങൾക്കെതിരെ യു.ഡി.എഫ് കർഷകൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ പ്രയാണം തുടങ്ങി

മാനന്തവാടി: കേന്ദ്ര-കേരള സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കും, ഇ.എസ്.എ. പരിധിയിൽ ജങ്ങളുടെ ആശങ്കകൾ അകറ്റുക, കാലവർഷക്കെടുതി, ക്രോപ്പ് ഇൻഷൂറൻസ്, കടാശ്വാസ കമ്മീഷൻ, വയനാട് പാക്കേജ് ഉൾപ്പെടെയുള്ള സർക്കാരുകളുടെ അഴിമതികൾ ജനമധ്യത്തിൽ തുറന്ന് കാണിക്കുന്നതിന് വേണ്ടി യു.ഡി.എഫ് കർഷകൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ മാനന്തവാടി നിയോജക മണ്ഡലത്തിൽ പ്രയാണം ആരംഭിച്ചു. രണ്ട് ദിനങ്ങളിലായാണ് വാഹനജാഥ നടക്കുന്നത്. പ്രചരണ വാഹനജാഥയുടെ ഉദ്ഘാടനം പയ്യപളളിയിൽ വെച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയൻ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.എം.ബെന്നിക്ക്…

Read More

രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു; പരിഹാരമുണ്ടാകണം: പ്രിയങ്ക ഗാന്ധി

തരിയോട് : രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നുവെന്നും പരിഹാരമുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്യാവശ്യമായി ആശുപത്രികളിലേക്കും മറ്റു കാര്യങ്ങൾക്കും പോകാൻ ഇത് തടസമാകുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിന് ആവശ്യത്തിന് വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളില്ല. മനുഷ്യ- വന്യജീവി സംഘർഷത്തിന് കാര്യക്ഷമമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരമുള്ളത്. എന്നിട്ടും വയനാട്ടുകാർക്ക് മെഡിക്കൽ കോളേജിന് വേണ്ടി യാചിക്കേണ്ടിവരുന്നു. നല്ല റോഡുകൾക്ക് വേണ്ടി…

Read More

എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിയുടെ വിജയത്തിനായി എൽ.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലംതല ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പട്ടികവർഗ്ഗ പട്ടിക ജാതി പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു മുഖ്യപ്രഭാഷണം നടത്തി. എ.എൻ പ്രഭാകരൻ,പി.കെ…

Read More

തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണം

കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലും മറ്റു തെരഞ്ഞെടുപ്പ് ജോലികളിലും ഏര്‍പ്പെടുന്നവര്‍ക്ക് സമ്മദിധാനം വിനിയോഗിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ലഭിക്കുന്നതിന് ഫോറം 12അ ലാണ് അപേക്ഷിക്കേണ്ടത്. മറ്റു ലോക്‌സഭാ മണ്ഡലത്തിലുള്ളവര്‍ പോസ്റ്റല്‍ ബാലറ്റിനായി (പിബി) ഫോം 12 ലും അപേക്ഷിക്കണം. അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിള്ള ഉത്തരവിന്റെയും വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അതത് പരിശീലന കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. മറ്റുള്ളവര്‍…

Read More

ഉപതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം* കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനായുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന സമയം പുതുക്കി നിശ്ചയിച്ചു. നവംബര്‍ 4,6,7 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കും പോളിങ്ങ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം യഥാക്രമം നവംബര്‍ 4,5,7 തീയ്യതികളില്‍ നടക്കും. രണ്ടാംഘട്ട അഡീഷണല്‍ ട്രെയിനിങ്ങ് നവംബര്‍ 8 നും നടക്കും. നവംബര്‍ 4 ന് രാവിലെ 9.30 മുല്‍ ഉച്ചയ്ക്ക് 12.30 വരെയും , ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഡയറ്റ് മെയിന്‍ ഹാള്‍, ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍, സര്‍വജന ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, സര്‍വജന ജൂബിലി ഓഡിറ്റോറിയം, സെറ്റ്കോസ് ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവടങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 5 ന് മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും നവംബര്‍ 7 ന് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും ഇതേ സ്ഥലത്ത് ഇതേ സമയങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 8 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സുല്‍ത്താന്‍ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ക്കായുള്ള അഡീഷണല്‍ ട്രെയിനിങ്ങും നടക്കും.

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനായുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന സമയം പുതുക്കി നിശ്ചയിച്ചു. നവംബര്‍ 4,6,7 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കും പോളിങ്ങ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം യഥാക്രമം നവംബര്‍ 4,5,7 തീയ്യതികളില്‍ നടക്കും. രണ്ടാംഘട്ട അഡീഷണല്‍ ട്രെയിനിങ്ങ് നവംബര്‍ 8 നും നടക്കും. നവംബര്‍ 4 ന് രാവിലെ 9.30 മുല്‍ ഉച്ചയ്ക്ക് 12.30 വരെയും , ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഡയറ്റ് മെയിന്‍ ഹാള്‍,…

Read More

ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

കൽപ്പറ്റ : ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൊതുനിരീക്ഷകന്‍ എം. ഹരിനാരായണന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും പൂര്‍ത്തിയായി. പോളിങ് ഡ്യൂട്ടി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. . പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ നാല്, അഞ്ച്, ഏഴ് തിയതികളില്‍ പരിശീലനം നല്‍കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ…

Read More

ദീപശിഖ പ്രയാണത്തിന് സ്വീകരണം ഭാഗ്യ ചിഹ്നം തക്കുടു ആവേശമായി

കൽപ്പറ്റ: കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് ഒളിമ്പിക്സ് മാതൃകയിൽ ലോകചരിത്രത്തിലാദ്യമായി കേരള സ്കൂൾ കായിക മേള ദീപശിഖ പ്രയാണത്തിന് നവംബർ 2 നു രാവിലെ 9 മണിക്ക് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നല്കി. സ്കൂളിലെ എൻ സി സി, സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി, എൻ എസ് എസ് തുടങ്ങിയ യൂണിറ്റുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ ബാൻ്റ് മേളത്തോടെ അണിനിരന്നു സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ബഹുമാനപ്പെട്ട ജില്ലാ കളക്ടറിൽ നിന്ന്…

Read More

സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാൽ വെബ്‌സൈറ്റിൽനിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യണം. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യക്കാർക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം

Read More