താള് പുസ്തക ചർച്ച സംഘടിപ്പിച്ചു

മാനന്തവാടി : പഴശ്ശി ഗ്രന്ഥാലയത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന താള് പുസ്തകചർച്ചയുടെ എട്ടാമത് പുസ്തകം ചർച്ച ചെയ്തു. ഷീലാ ടോമിയുടെ ആ നദിയോട് പേര് ചോദിക്കരുത് എന്ന പുസ്തകം എഴുത്തുകാരിയും അധ്യാപികയുമായ ആലീസ് ജോസ് അവതരിപ്പിച്ചു. ഗ്രന്ഥകാരി ഷീല ടോമി മുഖ്യ അതിഥി ആയിരുന്നു. ഗ്രന്ഥാലയം എക്സികുട്ടീവ് അംഗം സ്വപ്ന രാജേഷ് അധ്യക്ഷത വഹിച്ചു. നീതു വിൻസെന്റ് ആമുഖം പറഞ്ഞു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ ഷീലാ ടോമിക്ക് ഉപഹാരം സമർപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളത്തോടെ തുലാവർഷം ദുർബലമായക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ് അറിയിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങിവരണമെന്ന് ദുരന്തനിവാരണ…

Read More

സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം : സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. 1927 ഏപ്രിൽ 30നാണ് ജനനം. 1950 നവംബര്‍ 14-നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ്…

Read More

അസഫാക് ആലത്തിന് തൂക്കുകയര്‍

കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്. രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക്…

Read More

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അവധിദിവസങ്ങളില്‍ ഇതുവഴിയുള്ള വലിയവാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്നുവരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്നുമുതല്‍ ഒമ്പതുവരെയാണ് നിയന്ത്രണമെന്ന് കോഴിക്കോട് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളില്‍ ആറുചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 ചക്രത്തില്‍ കൂടുതലുള്ള ചരക്കുവാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ എന്നിവ ചുരത്തിലൂടെ കടന്നുപോകാൻ…

Read More

31ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും; നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്ക്.

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു.

Read More

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കേരളത്തിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.   മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്….

Read More

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; 2016 ൽ റിപ്പോർട്ട് ചെയ്തത് 283 കേസുകൾ; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്. സംസ്ഥാനത്ത് ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. ചീറ്റിങ്ങ് കേസുകളും,സാമ്പത്തിക തട്ടിപ്പുകളുമാണ് കഴിഞ്ഞ ഒരു വർഷത്തിന്…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. പിന്നീട് ഇത് ഈ മാസം 21ഓടെ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇന്നില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി…

Read More