ഗൂഡല്ലൂര്‍ ഭൂപ്രശ്‌നം: കോണ്‍ഗ്രസ് പ്രതിനിധി സംഘം മന്ത്രിമാരെ കണ്ടു
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ജന്‍മം ഭൂപ്രശ്‌നം പരിഹൃതമാക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി നീലഗിരിയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ചെന്നൈയില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ദേശീയ സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കോശി ബേബി, നേതാക്കളായ അനസ് എടലത്ത്, ഗോപി, ഷാജി ചെളിവയല്‍, അഷ്‌റഫ്, ശിവരാജ്, ഷാജി ഉപ്പട്ടി, യാസീന്‍ റാഫി, അസ്‌ലം എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിമാരെ കണ്ടത്. ഭൂപ്രശ്‌നത്തില്‍ മുന്‍ ഡിഎംകെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍…
