വയനാട് പുനരധിവാസം; പ്രധാനമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ബാധിതരുടെ പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. വയനാട്ടിലെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സംസ്ഥാന സർക്കാർ തയ്യാറാക്കിയ വിശദമായ നിവേദനവും മുഖ്യമന്ത്രി കൈമാറി.അര മണിക്കൂറോളം നേരമാണ് ഇരുവരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോദിഗ വസതിയായ 7 ലോഗ് കല്ല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച്ച. 2000…
