സുമതി
#സമീർ എം എ പിലാക്കാവ് കൈതവള്ളിയിലെ ബെല്ലിപ്പാന്റെ ഓല മേഞ്ഞ ചായക്കടയിൽ ഗോപിയേട്ടനും മൊട്ട രാജുവും ജോർജ്ജേട്ടനുമൊക്കെ കട്ടനടിച്ച് സൊറ പറയും ചിലപ്പോൾ സമയത്തെ കൊല്ലാൻ മേശക്ക് ചുറ്റുമിരുന്ന് റമ്മി കളിക്കും ആളൊഴിഞ്ഞാൽ രാത്രി ഒൻപത് മണിക്ക് മണിയൻകുന്നിലെ തറവാട് വീട്ടിലേക്ക് പതിയെ നടക്കും ഞാനും ബെല്ലിപ്പയും ഉമ്മൂമ്മയും ബെല്ലിപ്പാന്റെ കയ്യിൽ മൂന്ന് ബാറ്ററികളുള്ള ടോർച്ചും എന്റെ കയ്യിലൊരു ഫിലിപ്സിന്റെ തുറന്ന് വച്ച പഴയ റേഡിയോയും തച്ചറക്കൊല്ലിയിലെ മൺറോഡിൽ മഴ പെയ്‌താൽ ചെളിയിൽ കാലുകൾ ഒന്നിൽ കൂടുതൽ…
