സ്ത്രീ സുരക്ഷാ സെമിനാറും സെൽഫ്‌ ഡിഫെൻസ് പരിശീലനവും സംഘടിപ്പിച്ചു.

കൽപ്പറ്റ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെയും റാട്ടക്കൊല്ലി പിജെ ജോയി സ്മാരക ഗ്രന്ഥശാലയുടെയും ലക്ഷ്യ സ്വാശ്രയസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ സെമിനാറും സെൽഫ്‌ ഡിഫെൻസ് പരിശീലന ക്ലാസും സംഘടിപ്പിച്ചു. ജില്ലാ ജനമൈത്രി പോലീസ് അസിസ്റ്റന്റ്‌ നോഡൽ ഓഫീസർ കെ.എം ശശിധരൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പോലീസ് സെൽഫ്‌ ഡിഫൻസ്‌ ടീമംഗങ്ങളായ ഫൗസിയ, രേഷ്മ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ശ്രീമതി അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. കെ. എ അഷ്ഫീർ സ്വാഗതവും ശ്രീമതി. സുജ…

Read More

സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരിൽ സോളിഡാരിറ്റി നടത്തുന്ന വാഹന ജാഥ സമാപിച്ചു

ബത്തേരി : സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരിൽ അണിചേരുക എന്ന പ്രമേയവുമായി സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് അബൂബക്കർ കെ.എം നയിക്കുന്ന വാഹന ജാഥ സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപന സമ്മേളനം ഗാന്ധി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അബൂബക്കർ കെഎം, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം വി മുഹമ്മദ്‌ ശരീഫ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് ഷമീർ നിഷാദ് സ്വാഗതവും ശൈഷാദ് ബത്തേരി നന്ദിയും പറഞ്ഞു

Read More

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടത്തറ: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ സ്വദേശി അഖിൽ രാജിന്റെ ഭാര്യ ശ്രീവിദ്യ (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെച്ചനയിലെ ഇവരുടെ വീട്ടിൽ വച്ച് 12 മണിയോടെ ആയിരുന്നു സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Read More

സുമതി

#സമീർ എം എ പിലാക്കാവ് കൈതവള്ളിയിലെ ബെല്ലിപ്പാന്റെ ഓല മേഞ്ഞ ചായക്കടയിൽ ഗോപിയേട്ടനും മൊട്ട രാജുവും ജോർജ്ജേട്ടനുമൊക്കെ കട്ടനടിച്ച് സൊറ പറയും ചിലപ്പോൾ സമയത്തെ കൊല്ലാൻ മേശക്ക് ചുറ്റുമിരുന്ന് റമ്മി കളിക്കും ആളൊഴിഞ്ഞാൽ രാത്രി ഒൻപത് മണിക്ക് മണിയൻകുന്നിലെ തറവാട് വീട്ടിലേക്ക് പതിയെ നടക്കും ഞാനും ബെല്ലിപ്പയും ഉമ്മൂമ്മയും ബെല്ലിപ്പാന്റെ കയ്യിൽ മൂന്ന് ബാറ്ററികളുള്ള ടോർച്ചും എന്റെ കയ്യിലൊരു ഫിലിപ്സിന്റെ തുറന്ന് വച്ച പഴയ റേഡിയോയും തച്ചറക്കൊല്ലിയിലെ മൺറോഡിൽ മഴ പെയ്‌താൽ ചെളിയിൽ കാലുകൾ ഒന്നിൽ കൂടുതൽ…

Read More

തരുവണയിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലി നടത്തി

തരുവണ : മാനന്തവാടി താലൂക് ജംയിയത്തുൽ ഉലമ യുടെ നേതൃത്വത്തിൽ തരുവണയിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലി നടത്തി.സയ്യിദ് അഹമ്മദ് സഹീദ് ജിഫ്രി തങ്ങൾ,കെ.വി.എസ്.ഇമ്പിച്ചി കോയ തങ്ങൾ,,മമ്മൂട്ടി നിസാമി,ഹസ്സൻ മുസ്ലിയാർ,കാഞ്ഞായി മമ്മൂട്ടി മുസ്ലിയാർ,സമദ് ദാരിമി,സാജിദ് ബാഖവി,ജാഫഫർ വാഫി,ഇബ്രാഹിം മൗലവി,കെ.സി.ആലി,ലത്തീഫ് വാഫി,കെ.പി.മമ്മൂട്ടി,ഉസ്മാൻ ഫൈസി,കെ.ടി.മമ്മൂട്ടി.

Read More

താഴെയങ്ങാടി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.

താഴെയങ്ങാടി : മാനന്തവാടി മുൻസിപ്പാലിറ്റിയിൽ 26ആം ഡിവിഷൻ താഴെയങ്ങാടിയിൽ ഒരു മാസക്കാലമായി നടന്നുകൊണ്ടിരുന്ന കൽവർട്ടിന്റെയും, ഓവു ചാലിന്റെയും പണി പൂർത്തിയായി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.നിലവിൽ ഉണ്ടായിരുന്ന കൽവർട്ട് പൊളിച്ച് പുതിയ കൺവെർട്ട് ആഴവും വീതിയും കൂട്ടി നിർമ്മിച്ചു. ഇരുഭാഗങ്ങളിലുമായി ഓവുചാൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ വാഹന ഗതാഗതത്തിനായി റോഡ് തുറന്നു കൊടുത്തു.

Read More

കെട്ടിട നിര്‍മ്മാണം; കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല

# ജില്ലാ കളക്ടര്‍ ഉത്തരവിറക്കി # തണ്ണീര്‍ത്തട, ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. കൽപ്പറ്റ : എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ചട്ടങ്ങളില്‍ ഇളവുവരുത്തി ഉത്തരവിറങ്ങി. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങള്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിന് മുമ്പ് നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമി കേരള…

Read More

രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി

തൊണ്ടര്‍നാട് : തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കായി ആരോഗ്യ പരിശോധനയും, നേത്രപരിശോധനയും നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. വ്യായാമം. ഭക്ഷണ ശീലങ്ങള്‍, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്യാമ്പില്‍ ബോധവത്കരണ ക്ലാസ്സെടുത്തു. മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍ ദീപ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Read More