പുനരധിവാസത്തിന് കൂട്ടായ പരശ്രിമങ്ങൾ തുടരണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
മേപ്പാടി: ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് കൂട്ടായ പരിശ്രമങ്ങൾ തുടരണമെന്നും ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനനങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്ത അതിജീവിതര്‍ക്കായി ‘എറൈസ് മേപ്പാടി’ എന്ന പേരില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങളുടെ പുനഃസ്ഥാപനവും സ്വയം തൊഴില്‍ പദ്ധതിയും പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍ ദുരന്തത്തെ തുടര്‍ന്ന് ഉപജീവനം നിലച്ച 77 കച്ചവട സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്…
