കേരളപഞ്ചായത്ത് സ്മൃതിരേഖ ഗോൾഡൻപുരസ്കാരം ജുനൈദ് കൈപ്പാണിക്ക്
തിരുവനന്തപുരം :കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുള്ള കേരള പഞ്ചായത്ത് വാർത്താ ചാനൽ സ്മൃതിരേഖ ഗോൾഡൻ പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ നൂതനവും ഭാവനാപൂർണ്ണവും മാത്യകാപരവുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത്,നഗരസഭ, കോർപ്പറേഷൻ എന്നിവയുടെയെല്ലാം പ്രവർത്തനങ്ങളുടെ വാർത്തകൾ, അറിയിപ്പുകൾ, ഡോക്യുമെന്റേഷൻ തുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിരവധി പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന കേരള പഞ്ചായത്ത് വാർത്ത…
