പനമരം ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി

പനമരം: പനമരം പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നുച്ചയോടെ നാട്ടുകാരാണ് പുഴയിൽ പൊങ്ങിയ മൃതദേഹം കണ്ടത്. വടുവൻചാൽ സ്വദേശി പൗലോസാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പരിസരത്ത് ചാക്ക് തുന്നുന്ന ജോലി ചെയ്‌ത് വന്നിരുന്ന ആളായിരുന്നു. പരേതനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read More

ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ കല്ലോടി എസ്.ജെ.യു.പി.സ്കൂൾ

കല്ലോടി: മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിൽ പാഠ്യ – പാഠ്യേതര മികവുകൾക്ക് ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ കരസ്ഥമാക്കി.പഠന പരിപോഷണ പദ്ധതിയായ ഹെൽപിംഗ് ഹാന്റ്, ലഹരി വിരുദ്ധ പരിപാടികൾ ഉൾപ്പെടുന്ന ഉജ്ജ്വലം പദ്ധതി എന്നിവയിലാണ് വിദ്യാലയം ഒന്നാം സ്ഥാനം നേടിയത്. ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, പ്രോജക്ട് കൺവീനർമാരായ ആഷ്ന ജോസ്, ബിജിത ജോസ്, സീനിയർ അസിസ്റ്റന്റ് കാതറൈൻ സി.തോമസ്, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് എന്നിവർ…

Read More

ഫല വൃക്ഷത്തൈ വിതരണം ചെയ്തു

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഫല വൃക്ഷത്തൈ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ജംഷീർ കുനിഞ്ഞാത്ത് അധ്യക്ഷത വഹിച്ചു മെമ്പർമാരായ മൈമൂന കെ കെ സി, തോമസ് പൈനാടത്ത്, പി എ അസീസ്, സ്മിത, മേരി ജോയ്, നിസാർ കൊടക്കാട്, ലതിക, കൃഷി ഓഫീസർ ശ്രീ നയന എന്നിവർ സംസാരിച്ചു

Read More

ചന്ദന കൃഷി നിക്ഷേപം ആരോപണങ്ങളിൽ വ്യക്തത നൽകാതെ ഭാരവാഹികൾ

കൊച്ചി: വയനാട്ടിലെ ചന്ദന കൃഷി ആരോപണങ്ങളിൽ വ്യക്തത നൽകാതെ കർഷക കൂട്ടായ്മ ഭാരവാഹികൾ. വയനാട് കേന്ദ്രീകരിച്ച് മുള്ളൻകൊല്ലി -പുൽപ്പള്ളി പ്രദേശങ്ങളിൽ ചന്ദന കൃഷി നടത്തുന്ന സാൻറൽവുഡ് ഗ്രൂപ് ഫാർമേഴ്സ‌് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ വാർത്ത സമ്മേളനമാണ് ആരോപണങ്ങളിൽ വ്യക്തത വരുത്താതെ അവസാനിപ്പിച്ചത്.. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ പലതിനും അവ്യക്തമായ മറുപടിയാണ് നൽകിയത്. ചന്ദനം വളർന്ന് പാകമെത്താൻ 30 വർഷമെങ്കിലുമെടുക്കു മെന്ന സൗത്ത് വയനാട് ഡി.എ ഫ്.ഒയുടെ…

Read More

മുണ്ടക്കൈ- ചൂരൽമല ദുരന്തം; കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ്  രജിസ്ട്രേഷൻ പൂർത്തിയായി

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ 32 പേരുടെ മരണ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ പൂർത്തിയായതായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികളാണ് പൂർത്തീകരിച്ചത്.  കാണാതായവരുടെ 32 പേരുടെ കുടുംബാഗംങ്ങൾ നൽകിയ അപേക്ഷ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മേപ്പാടി എസ്.എച്ച്.ഒ, വെള്ളരിമല വില്ലേജ് ഓഫീസർ അടങ്ങിയ ഉപസമിതി ശേഖരിച്ച വിവരങ്ങൾ സബ് കളക്ടർക്ക് കൈമാറി. ലഭ്യമായ ലിസ്റ്റ് പ്രകാരം മേപ്പാടി എസ്.എച്ച്.ഒ കാണാതായ 32 പേരുടെ…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ…

Read More

ഒപ്പം ആദിവാസി ഉപജീവന സഹായ പദ്ധതി ക്യാമ്പയിന്‍ സംഘടിപ്പിച്ചു

പൊഴുതന : നെഹ്‌റു യുവകേന്ദ്ര വയനാടിന്റെയും, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തില്‍ ഒപ്പം ആദിവാസി ഉപജീവന സഹായ പദ്ധതി ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കളേഴ്‌സ് ഇടിയംവയല്‍, സി.ബി സ്ട്രൈക്കേഴ്‌സ് ചെമ്പട്ടിയുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സെമിനാറും, സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. ആര്‍ സാരംഗ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി…

Read More

അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജിക്ക്

അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രാജിക്ക്‌  അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരത്തിന് ആമി രജി അർഹയായി. ‘ഇര’ എന്ന നോവലാണ് ആമി രജിയെ പുരസ്കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാർച്ച് 20 വ്യാഴാഴ്ച വൈകു. 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കുന്ന അക്ഷരദീപം കലാ – സാഹിത്യോത്സവത്തിൽ രജിസ്ട്രേഷൻ – പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ സമർപ്പിക്കും. കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ…

Read More

വയനാട് ഉൾപ്പെടുന്ന വിദർഭ പാക്കേജിന്റെ പ്രവർത്തനം എന്തായെന്നും റബറിനെ‌ താങ്ങുവില പട്ടികയിൽ പെടുത്തുമോ എന്നും പ്രിയങ്ക; മുളക് ഉൾപ്പെടുത്തിയെന്ന് മന്ത്രി; ലോകസഭയിൽ ബഹളം

ന്യൂഡൽഹി: റബറിനെ താങ്ങുവിളകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉൾപ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിയിൽ പ്രതിപക്ഷ എം.പി.മാർ പാർലമെന്റിൽ പ്രതിഷേധിച്ചു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിദർഭ പാക്കേജിൽ കേരളത്തിലെ വയനാട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്നുണ്ടെന്നും ഈ മൂന്നു ജില്ലകളിലെ പുരോഗതി വിലയിരുത്താൻചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകമായ യോഗം വിളിക്കുമോ എന്നും പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റിൽ ചോദ്യോത്തരവേളയിൽ ചോദ്യമുന്നയിച്ചു. കേരളത്തിലെ റബ്ബർ കർഷകർ അനുഭവിക്കുന്ന കടുത്ത…

Read More

കൽപ്പറ്റ നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ ഗവ. കോളേജിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിച്ചു

കൽപ്പറ്റ : നെതി ഫിലിം സൊസൈറ്റി കൽപ്പറ്റ എൻ എം എസ് എം ഗവ. കോളേജിലെ ഫിലിം ഡ്രാമ ആൻ്റ് ഡിബേറ്റ് ക്ലബ്ബ് സഹകരണത്തോടെ കോളേജ് വൈഖരി ഹാളിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തി. ഫിലിം ഡ്രാമ ആൻഡ് ഡിബേറ്റ് ക്ലബ് കോർഡിനേറ്റർ ഷീജ കെ.എസ് ഉദ്ഘാടനം ചെയ്തു . കെ.വി സെയ്തലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ നാഥ് കെ.പി., ഇ.എൻ രവീന്ദ്രൻ, സി.ആർ രാധാകൃഷ്ണൻ , കെ.പി.ജയരാജ് തുടങ്ങിയവർ സംസാരിച്ചു….

Read More